Friday, March 26, 2010

ആവേശ കടലായി ഐ പി എല്‍

ആവേശ കടലായി ഐ പി എല്‍ കേരളത്തിലേക്കും എത്തുകയായി . ഇനി വേണ്ടത് എല്ലാം തികഞ്ഞ ഒരു ടീം ആണ്  . യഥാര്‍ത്ഥ  കളി തുടങ്ങനിരിക്കുന്നതെയുള്ളൂ   . എല്ലാ കളികരുടെയും അടുത്ത് മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഈ മാസം പുതുക്കി നിച്ചയിക്കാന്‍ ഇരിക്കുംമ്പോള്‍ ഇതിലേക്കാണ് എല്ലാവരുടെയും കണ്ണ് . വളരെ തന്ത്രപരമയാണ് കൊച്ചി ടീമിനെ സന്തമാക്കിയത് അതിലും സൂക്ഷിച്ചു  കരുക്കള്‍ നീകിയാല്‍ മാത്രമേ വളരെ നല്ല ഒരു ടീമിനെ സ്വന്തമാക്കാനും അതുവഴി വിജയതെരിലെരനും കൊച്ചി ടീമിന് കഴിയൂ .. ശ്രീഷന്തിനോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂര്‍ ടീമിന് വേണ്ടി കളിക്കുന്ന ഉത്തപ്പ , മുംബൈ ടീമിന് വേണ്ടി കളിക്കുന്ന അഭിഷേക് നായര്‍ തുടങ്ങിയവരെയും കേരള ടീം നോട്ടമിടുന്നു ... ഒരു ടീമിന് കളിക്കാര്‍ക്ക്‌ വേണ്ടി മുടക്കാവുന്ന പരമാവതി തുകയും ഈത്തവണ വര്ത്തിപ്പിച്ചത്    വഴി ഒരുപിടി നല്ല കളിക്കാരെ കേരലത്തിലെക്കെത്തിക്കാന്‍  കഴിയും എന്ന് തന്നെ കരുതാം .. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ട് ഐ പി എല്‍ വന്‍ ലാഭത്തിലാണ് പോക്കൊണ്ടിരിക്കുന്നത്‌ ... ഈത്തവണ 4500 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ലീഗ് അടുത്തതവണ ഇതിന്റെ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നു .. ലോകത്താകമാനമുള്ള വന്‍കിട കമ്പനികളില്‍ നിന്നും പരസ്യ വരുമാനം ഇന്ത്യയിലെക്കൊഴുകുന്നു .. ഈത്തവണ വന്‍ തുക മുടക്കി ടീമുകളെ നേടിയ രണ്ടു കമ്പനികളും ഇതെല്ലം കണക്കു കൂട്ടി തന്നെ എന്നുറപ്പിക്കുകയും ചെയ്യാം ... ഒപ്പം ഇതുവഴി കേരള വിനോദ സഞ്ചാര മേഘലക്കും  പുത്തന്‍ ഉണര്‍വാകും   എന്ന് തന്നെ കരുതാം .

No comments:

Post a Comment