Tuesday, March 2, 2010

IT NEWS , WIMAX LAUNCHED IN KERALA

പുതുമകളോടെ ഓഫീസ് 2010
Binish Josepph 02 Mar 2010




കൂടുതല്‍ പുതുമകളോടും സൗകര്യങ്ങളോടും കൂടോ മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജിന്റെ പുതിയ പതിപ്പ്, 'ഓഫീസ് 2010' അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ
പതിപ്പിന്റെ ബീറ്റ ഇപ്പോള്‍ ലഭ്യമാണ്.
























കാല്‍നൂറ്റാണ്ടിന്റെ ചരിത്രമുള്ള മൈക്രോസോഫ്‌റ് ഓഫീസ് പാക്കേജ് പതിമൂന്നാം പതിപ്പിലെത്തുകയാണ്. പഴയ പതിപ്പുകളെ അപേക്ഷിച്ച് യൂസര്‍ സമ്പര്‍ക്കമുഖത്തില്‍ (ഇന്റര്‍ഫേസില്‍) സമൂലമായ മാറ്റം വന്ന പതിപ്പാണ് ഇപ്പോള്‍ നിലവിലുള്ള ഓഫീസ് 2007. പഴയ മെനു നാവിഗേഷന്‍ സമ്പ്രദായത്തില്‍ നിന്ന് കുറേക്കൂടി ലളിതവും കാര്യക്ഷമവുമായ റിബണ്‍ അധിഷ്ഠിത നാവിഗേഷന്‍ സങ്കേതമാണ് ഓഫീസ് 2007 ല്‍ ഉപയോഗിച്ചത്. ആവശ്യമായ ടൂളുകള്‍ തിരഞ്ഞുനടക്കാനിടവരാതെ പെട്ടെന്ന് കണ്ണില്‍പ്പെടുന്ന രീതിയില്‍ ലഭ്യമാക്കുകയാണ് ഈ പുതിയ സങ്കേതത്തില്‍. പല ഓഫീസ് ഉപയോക്താക്കള്‍ക്കും ഈ പുതിയ മുഖം ആദ്യം രസിച്ചില്ലെങ്കിലും വളരെപ്പെട്ടെന്നുതന്നെ അവര്‍ പുതിയ രീതിയോട് പൊരുത്തപ്പെട്ടുവെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം.

അതിനാല്‍ റിബണ്‍ സങ്കേതം തന്നെയാണ് പുതിയ പതിപ്പിന്റെയും നാവിഗേഷന് അനുവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ ബട്ടണുകള്‍ കൂടുതല്‍ വ്യക്തവും ക്രമീകൃതവുമാക്കിയിട്ടുണ്ട്.


ഭാഷാപരമായ സേവനവും പുതിയ പതിപ്പില്‍ വിപുലീകരിച്ചിട്ടുണ്ട്. ഓഫീസ് 95 ഇരുപത്തിയാറ് ഭാഷകളെയാണ് പിന്തുണച്ചിരുന്നതെങ്കില്‍ ഇപ്പോഴത് മലയാളമുള്‍പ്പെടെ നൂറോളം ഭാഷകളിലെത്തിനില്‍ക്കുന്നു. ഓഫീസ് 2007 ന്റെ മലയാളം പതിപ്പ് ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.

ഓഫീസ് ബട്ടണിലെ മാറ്റമാണ് രൂപകല്‍പ്പനയിലെ ഒരു പുതുമ. പാക്കേജിലെ വിവിധ സോഫ്റ്റ്‌വെയറുകളെ തിരിച്ചറിയാനുതകും വിധം വേഡിന് നീല, എക്‌സലിന് പച്ച, പവര്‍പോയന്റിന് മജന്ത എന്നിങ്ങനെ ഓരോന്നിലെയും ഓഫീസ് ബട്ടണ് വ്യത്യസ്ത വര്‍ണ്ണങ്ങള്‍ നല്‍കി. ഓഫീസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടുത്തിടെ ഉപയോഗിച്ചതും എപ്പോഴും ഉപയോഗത്തിലുള്ളതുമായ ടൂളുകള്‍ താഴേയ്ക്ക് ഒരു സ്ട്രിപ്പായി ലഭിക്കും.


വിവിധ സോഫ്റ്റ്‌വേറുകളിലായി ഒട്ടേറെ പുതിയ യൂട്ടിലിറ്റികള്‍ പുതിയ പതിപ്പില്‍ ലഭ്യമാണ്. ഡോക്യുമെന്റിനു പുറത്തുപോകാതെ തന്നെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഇമേജ് പ്രോസസ്സിങ് ടൂളുകള്‍ വേഡില്‍ സജ്ജമാക്കിയിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ ക്രമീകരിക്കുന്നതിനും വാട്ടര്‍ കളര്‍, ചോക്ക്, റെയില്‍, സ്‌പോഞ്ച് എന്നിങ്ങനെ ചിത്രങ്ങള്‍ക്ക് ആര്‍ട്ടിസ്റ്റിക്ക് ഇഫക്ട് നല്‍കുന്നതിനും ഇത് അവസരം നല്‍കുന്നു. ചിത്രങ്ങളുടെ പശ്ചാത്തലം നീക്കുന്നതിനും ടെക്സ്റ്റിന് പ്രത്യേക ഇഫക്ടുകള്‍ നല്‍കി കൂടുതല്‍ മിഴിവുറ്റതാക്കാനും വേഡില്‍ സൗകര്യമുണ്ട്. നവീകരിച്ച സ്‌പെല്‍ ചെക്കിങ്ങ്്്, ബ്രൗസറിലൂടെ എഡിറ്റിങ് സാധ്യമാക്കുന്ന വേഡ് വെബ് ആപ്ലിക്കേഷന്‍ എന്നിവ പുതിയ വേഡിന്റെ പുതുമകളാണ്.


പവര്‍പോയിന്റിനൊപ്പം ലഭ്യമായ വീഡിയോ എഡിറ്റിങ്ങ് ടൂള്‍ വീഡിയോ ചേര്‍ത്തുള്ള പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നവര്‍ക്ക് അനുഗ്രഹമാണ്. വീഡിയോയ്ക്ക് വിവിധ സ്‌റ്റൈലുകള്‍ നല്‍കാനും കഴിയും. ഒരു സെല്ലില്‍ത്തന്നെ ചെറിയ ചാര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള എക്‌സലിലെ സൗകര്യം ആ സെല്ലിലെ ഡാറ്റയുടെ ട്രെന്റിനെ ചിത്രീകരിക്കുന്നു. കൂടുതല്‍ ഇന്ററാക്ടീവായ പിവട്ട് ചാര്‍ട്ടുകളും എക്‌സലിന്റെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുന്നു. മെയിലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഔട്ട്‌ലുക്കിന്റെ ശേഷിയിലും കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. ഓഫീസ് മൊബൈല്‍ ടൂളുകളിലും ഒട്ടേറെ പുതുമകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വൈമാക്‌സെത്തി


കൊച്ചി: അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റ് സംവിധാനമായ വൈമാക്‌സ് ബിഎസ്എന്‍എല്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ശനിയാഴ്ച ഹോട്ടല്‍ ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രരംഗത്തെ പുതിയ അത്ഭുതം കൊച്ചിയില്‍ തുടങ്ങുന്നു എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ മേഴ്‌സി വില്യംസ് അധ്യക്ഷത വഹിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രിഹെഡ് ജോര്‍ജ് ആന്റണി ആദ്യ വില്പന ഏറ്റുവാങ്ങി. ചാള്‍സ് ഡയസ് എം.പി, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ., ബി.എസ്.എന്‍.എല്‍. മൊബൈല്‍ സര്‍വീസ് ജി.എം.സുനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ (എറണാകുളം എസ്എസ്എ) ഇ.എം.എബ്രഹാം സ്വാഗതവും ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഹരിബാബു നന്ദിയും പറഞ്ഞു. എവിയറ്റ് നെറ്റ്‌വര്‍ക്ക്, ഐകോം എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് ബിഎസ്എന്‍എല്‍ വൈമാക്‌സ് ഏര്‍പ്പെടുത്തുന്നത്.

കൊച്ചി കോര്‍പറേഷന്‍, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, അങ്കമാലി നഗരസഭാ പരിധിയില്‍ നിലവില്‍ വൈമാക്‌സ് സൗകര്യം ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജി.എം.ഇ.എം. എബ്രഹാം പറഞ്ഞു. ഇതിനായി 25 ബേസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങള്‍ക്കും ഇടുക്കി ജില്ലയ്ക്കുമായി 59 സ്റ്റേഷനുകള്‍ കൂടി ഉടന്‍ സ്ഥാപിക്കും. എപ്രിലോടെ സംസ്ഥാനത്തൊട്ടാകെ ഇവയുടെ എണ്ണം 450 ആകും. ഇതോടെ പ്രധാന പട്ടണങ്ങളെല്ലാം വൈമാക്‌സ് പരിധിയില്‍ വരും. അടുത്ത വര്‍ഷത്തോടെ ഇവയുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്.

കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.

കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.

കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2Mbps വരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.

യു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.


കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു.

വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍ കഴിയും
courtesy mathrubhumi news

1 comment: