ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ വരുന്ന താരലേലത്തില്‍ കളിക്കാരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് മുടക്കാവുന്ന പരമാവധി തുക വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഉള്ള അഞ്ച് ദശലക്ഷം ഡോളറില്‍ നിന്നു ഇത് ഏഴ് ദശലക്ഷം ഡോളറായാണ് (35 കോടിരൂപ) ഉയര്‍ത്തിയിരിക്കുന്നത് താരങ്ങള്‍ക്ക് വേണ്ടി മുടക്കാവുന്ന പരമാവധി തുക ഉയര്‍ത്തുന്നത് വഴി കൂടുതല്‍ തുകക്ക് താരങ്ങളെ ടീമുകള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും .അതിനാല്‍ വരുന്ന താരലേലത്തില്‍ വമ്പന്മാരെ ഉറപ്പാണ്
. ലോകത്തിലെ ഏറ്റവും വലിയ താരലേലമാണ് ഇത്തവണ നടക്കുകയെന്ന് ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു.മൂന്നുവര്‍ഷത്തേക്കാണ് കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാനാവുക.ഇപ്പോള്‍ തകര്‍പ്പന്‍ ഫോര്മില്‍ നില്‍ക്കുന്ന സച്ചിന്‍ , കല്ലിസ്, സെവാഗ് , ധോണി തുടങ്ങിയ താരങ്ങളെ വന്‍ തുക മുടക്കി നേടാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍തുടങ്ങികഴിഞ്ഞു ... വമ്പന്‍ അട്ടിമറിയിലൂടെ കേരള ടീമിനെ നേടിയ റെന്ദേവൂ സ്‌പോര്‍ട് ടീമിനവട്ടെ മനസ്സില്‍ ഇനിയും വമ്പന്‍ പരിപാടികള്‍ നോട്ടമിട്ടാവണം.. കൊച്ചി ടീമിന് വേണ്ടി സാക്ഷാല്‍ ലാറ എത്തിയാല്‍ അതിശയപെടാന്‍ ഒന്നുമില്ല ... ഇപ്പോള്‍ നടക്കുന്ന മത്സരങ്ങള്‍ കഴിഞ്ഞാല്‍ എല്ലാ കളികരുടെയും കരാര്‍ അവസാനിക്കുകയാണ് .. ഒപ്പം വിമത ലീഗായ ഐ സി എലില്‍ നിന്നും പുറത്തുചാടിയ കളികാര്‍ കൂടി ലേലത്തിന് പങ്കെടുക്കും .. പാക് താരങ്ങളെ കൂടി ഉള്പെടുത്തിയുള്ള ലേലം ആണ് ഈത്തവണ എന്നുറപ്പാണ് .. ക്കൊടുതല്‍ വിദേശ കളിക്കാര്‍ കളിയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും പുതിയ രണ്ടു ടീമുകള്‍ കൂടി പുതിയതായി എത്തുന്നതും ലേലം കൂടുതല്‍ അവേശകരമാകും എന്നുള്ളത് തീര്‍ച്ചയാണ് ..
ഐ പി എല്‍ കൊച്ചി ടീമിലേക്ക് മലയാളീ താരം ശ്രീശാന്ത് എത്തുമെന്ന് ഉറപ്പായി .. ടീമിലേക്ക് വരുവാന്‍ തയ്യാറാണെന്ന് ശ്രീയും ശ്രീയെ കിട്ടിയാല്‍ നല്ലതാണെന്ന് റെന്ദേവൂ സ്‌പോര്‍ട് ടീമും പറഞ്ഞിടുണ്ട് .. ഒപ്പം കേരള ടീമിലേക്ക് നാലു മലയാളികളെങ്കിലും ഉണ്ടാവും എന്നും ചില സൂചനകള്‍ ഉണ്ട് ...
>
No comments:
Post a Comment