Tuesday, March 23, 2010
സച്ചിനെ ക്യാപ്ടന്‍ ആക്കാന്‍ സഹാറ !!! ടീം കേരളയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ മോഹന്‍ലാല്‍???
അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ രംഗത്തിറങ്ങുന്ന പൂനെ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഇതിഹാസ താരം സച്ചിനെ നോട്ടമിട്ടു കൊണ്ട് ടീമുടമകളായ സഹാറ ... ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ക്യാപ്ടന്‍ ആണ് സച്ചിന്‍. അടുത്ത മൂന്നു വര്‍ഷത്തെ IPL താര ലേലം സെപ്റ്റംബറില്‍ നടക്കും ഈ ലേലത്തില്‍ സച്ചിനെ ഉയര്‍ന്ന തുകക്ക് സ്വന്തമാക്കാനു സഹാറ ഗ്രൂപ്പ് പ്ലാന്‍ ചെയ്യുന്നത് . 2011 IPL സീസണ്‍ 4 മുതല്‍ ലീഗില്‍ ഉള്‍പ്പെടുത്തുന്ന രണ്ട് ടീമുകളില്‍ ഒന്നിനെ സഹാറ സ്വന്തമാക്കിയത് 1700 കോടിയിലേറെ രൂപ മുടക്കിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ കൂടിയായ സഹാറ ആദ്യ സീസണില്‍ ലേലത്തിനുണ്ടായിരുന്നെങ്കിലും ടീമുകളെയൊന്നും സ്വന്തമാക്കാന്‍ പറ്റിയിരുന്നില്ല .. സൂപ്പര്‍ താരം ബച്ചനും മകന്‍ അഭിഷേക് ബച്ചനും ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് ആഗ്രഹമെന്നും സുബ്രതോ റോയ് കൂടി ചേര്‍ത്തു ..ലേലത്തില്‍ രണ്ടാം ടീമിനെ സ്വന്തമാക്കിയത് റാങ്ദെവൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന കമ്പനി കൊച്ചി ആസ്ഥാനമാക്കിയുള്ള ടീം കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, ലീഗ് മത്സരങ്ങള്‍ കേരളത്തിലെത്തിക്കാന്‍ ഹോം ഗ്രൗണ്ട് അടക്കമുള്ള സൗകര്യങ്ങളൊരുക്കഉക ,സ്പോണ്‍സര്‍മാരെ സംഘടിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങി, മറ്റ് ടീമുകളൊന്നും നേരിട്ടിട്ടില്ലാത്ത പല കടമ്പകളും കൊച്ചി ടീമിനു മറികടക്കേണ്ടതുണ്ട്. തിരുവനതപുരം കേന്ദ്രമാക്കി മറ്റൊരു ഗ്രൌണ്ട് ശരിയാക്കനായി കേന്ദ്ര മന്ത്രി ശ്രി. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട് .. കഴകൂട്ടമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ...കൊച്ചിയില്‍ പുതിയതായി പണിതു കൊണ്ടിരിക്കുന്ന സ്റ്റേഡിയ0 പണി പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഇത് പൂര്‍ത്തിയാക്കി IPL മാമാങ്കം തലസ്ഥാനത്തും എത്ത്തിക്കുന്നതിനു ശ്രമം തുടങ്ങി കഴിഞ്ഞു .കേരളത്ത്തിന്റെതാണ് IPL ടീം എന്നും ആയതിനാല്‍ കേരളത്തില്‍ എവിടെ വെച്ച് വേണമെങ്കിലും കളി നടത്താം എന്നുമുള്ള വിശാല മനസാണ് നമ്മുടെ മന്ത്രി പ്രകടിപ്പിച്ചിരിക്കുന്നത് . കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് താത്കാലിക ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്‍റെ പേര് അടുത്ത ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. കേരള ടൈഗേഴ്സ്, കേരള കോബ്രാസ്, കേരള ടസ്കേഴ്സ് തുടങ്ങിയ പേരുകള്‍ പ്രചരിക്കുന്നു. കേരള ടീമിലേക്ക് വിദേശ കളികാര്‍ ഉണ്ടാകും എന്നും ടീം ഓണര്‍ പറഞ്ഞിട്ടുണ്ട് . പദ്മശ്രീ മോഹന്‍ലാല്‍ മിക്കവാറും ടീം കേരളയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ പദവി സ്വീകരിച്ചേക്കും..കേരളത്തില്‍ നിന്നും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീ കേരള ടീമിലേക്ക് എത്താനുള്ള സാദ്യതയും കൂടുതലാണ് .. എന്നാല്‍ ശ്രീശാന്തിനെ ടീം കാപ്ത്യന്‍ ആക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും .... .. എന്നാല്‍ അതിനു മുന്പായി ചെയ്യെണ്ട അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടായി നിന്ന് ചെയ്താല്‍ വരും കാലങ്ങള്‍ IPL വഴി കേരളത്തിന്റെ വസന്ത കാലം ആകുമെന്ന് വിചാരിക്കാം
Subscribe to:
Post Comments (Atom)
Sreesanthine captain aakano? ee paisa mudakunnavar ellam mandanmaar aano?????
ReplyDeletekathirunnu kanam
ReplyDelete