Showing posts with label ipl seson 3. Show all posts
Showing posts with label ipl seson 3. Show all posts

Friday, March 26, 2010

ആവേശ കടലായി ഐ പി എല്‍

ആവേശ കടലായി ഐ പി എല്‍ കേരളത്തിലേക്കും എത്തുകയായി . ഇനി വേണ്ടത് എല്ലാം തികഞ്ഞ ഒരു ടീം ആണ്  . യഥാര്‍ത്ഥ  കളി തുടങ്ങനിരിക്കുന്നതെയുള്ളൂ   . എല്ലാ കളികരുടെയും അടുത്ത് മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഈ മാസം പുതുക്കി നിച്ചയിക്കാന്‍ ഇരിക്കുംമ്പോള്‍ ഇതിലേക്കാണ് എല്ലാവരുടെയും കണ്ണ് . വളരെ തന്ത്രപരമയാണ് കൊച്ചി ടീമിനെ സന്തമാക്കിയത് അതിലും സൂക്ഷിച്ചു  കരുക്കള്‍ നീകിയാല്‍ മാത്രമേ വളരെ നല്ല ഒരു ടീമിനെ സ്വന്തമാക്കാനും അതുവഴി വിജയതെരിലെരനും കൊച്ചി ടീമിന് കഴിയൂ .. ശ്രീഷന്തിനോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂര്‍ ടീമിന് വേണ്ടി കളിക്കുന്ന ഉത്തപ്പ , മുംബൈ ടീമിന് വേണ്ടി കളിക്കുന്ന അഭിഷേക് നായര്‍ തുടങ്ങിയവരെയും കേരള ടീം നോട്ടമിടുന്നു ... ഒരു ടീമിന് കളിക്കാര്‍ക്ക്‌ വേണ്ടി മുടക്കാവുന്ന പരമാവതി തുകയും ഈത്തവണ വര്ത്തിപ്പിച്ചത്    വഴി ഒരുപിടി നല്ല കളിക്കാരെ കേരലത്തിലെക്കെത്തിക്കാന്‍  കഴിയും എന്ന് തന്നെ കരുതാം .. എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ട് ഐ പി എല്‍ വന്‍ ലാഭത്തിലാണ് പോക്കൊണ്ടിരിക്കുന്നത്‌ ... ഈത്തവണ 4500 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ലീഗ് അടുത്തതവണ ഇതിന്റെ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നു .. ലോകത്താകമാനമുള്ള വന്‍കിട കമ്പനികളില്‍ നിന്നും പരസ്യ വരുമാനം ഇന്ത്യയിലെക്കൊഴുകുന്നു .. ഈത്തവണ വന്‍ തുക മുടക്കി ടീമുകളെ നേടിയ രണ്ടു കമ്പനികളും ഇതെല്ലം കണക്കു കൂട്ടി തന്നെ എന്നുറപ്പിക്കുകയും ചെയ്യാം ... ഒപ്പം ഇതുവഴി കേരള വിനോദ സഞ്ചാര മേഘലക്കും  പുത്തന്‍ ഉണര്‍വാകും   എന്ന് തന്നെ കരുതാം .

Wednesday, March 24, 2010

ഐ.പി.എല്‍ താര ലേലം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ വരുന്ന താരലേലത്തില്‍ കളിക്കാരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക്‌ മുടക്കാവുന്ന പരമാവധി തുക വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഉള്ള അഞ്ച്‌ ദശലക്ഷം ഡോളറില്‍ നിന്നു ഇത്‌ ഏഴ്‌ ദശലക്ഷം ഡോളറായാണ്‌ (35 കോടിരൂപ) ഉയര്‍ത്തിയിരിക്കുന്നത്‌ താരങ്ങള്‍ക്ക്‌ വേണ്ടി മുടക്കാവുന്ന പരമാവധി തുക ഉയര്‍ത്തുന്നത് വഴി കൂടുതല്‍ തുകക്ക് താരങ്ങളെ ടീമുകള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയും .അതിനാല്‍ വരുന്ന താരലേലത്തില്‍ വമ്പന്മാരെ ഉറപ്പാണ്‌
. ലോകത്തിലെ ഏറ്റവും വലിയ താരലേലമാണ്‌ ഇത്തവണ നടക്കുകയെന്ന്‌ ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു.മൂന്നുവര്‍ഷത്തേക്കാണ്‌ കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാനാവുക.ഇപ്പോള്‍ തകര്‍പ്പന്‍ ഫോര്മില്‍ നില്‍ക്കുന്ന സച്ചിന്‍ , കല്ലിസ്, സെവാഗ് , ധോണി തുടങ്ങിയ താരങ്ങളെ വന്‍ തുക മുടക്കി നേടാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍തുടങ്ങികഴിഞ്ഞു ... വമ്പന്‍ അട്ടിമറിയിലൂടെ കേരള ടീമിനെ നേടിയ റെന്ദേവൂ സ്‌പോര്‍ട് ടീമിനവട്ടെ മനസ്സില്‍ ഇനിയും വമ്പന്‍ പരിപാടികള്‍ നോട്ടമിട്ടാവണം.. കൊച്ചി ടീമിന് വേണ്ടി സാക്ഷാല്‍ ലാറ എത്തിയാല്‍ അതിശയപെടാന്‍ ഒന്നുമില്ല ... ഇപ്പോള്‍ നടക്കുന്ന മത്സരങ്ങള്‍ കഴിഞ്ഞാല്‍ എല്ലാ കളികരുടെയും കരാര്‍ അവസാനിക്കുകയാണ് .. ഒപ്പം വിമത ലീഗായ ഐ സി എലില്‍ നിന്നും പുറത്തുചാടിയ കളികാര്‍ കൂടി ലേലത്തിന് പങ്കെടുക്കും .. പാക്‌ താരങ്ങളെ കൂടി ഉള്പെടുത്തിയുള്ള ലേലം ആണ് ഈത്തവണ എന്നുറപ്പാണ് .. ക്കൊടുതല്‍ വിദേശ കളിക്കാര്‍ കളിയ്ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും പുതിയ രണ്ടു ടീമുകള്‍ കൂടി പുതിയതായി എത്തുന്നതും ലേലം കൂടുതല്‍ അവേശകരമാകും എന്നുള്ളത് തീര്‍ച്ചയാണ് ..

ഐ പി എല്‍ കൊച്ചി ടീമിലേക്ക് മലയാളീ താരം ശ്രീശാന്ത്‌ എത്തുമെന്ന് ഉറപ്പായി .. ടീമിലേക്ക് വരുവാന്‍ തയ്യാറാണെന്ന് ശ്രീയും ശ്രീയെ കിട്ടിയാല്‍ നല്ലതാണെന്ന് റെന്ദേവൂ സ്‌പോര്‍ട് ടീമും പറഞ്ഞിടുണ്ട് .. ഒപ്പം കേരള ടീമിലേക്ക് നാലു മലയാളികളെങ്കിലും ഉണ്ടാവും എന്നും ചില സൂചനകള്‍ ഉണ്ട് ...
>

Sunday, March 14, 2010

മുംബൈ വിറച്ചു ജയിച്ചു

മുംബൈ വിറച്ചു ജയിച്ചു

യൂസഫ് പഠാന്‍ 37 പന്തില്‍ 100

മുംബൈ: പടക്കം പൊട്ടുന്നതുപോലുള്ള യൂസഫ് പഠാന്റെ (100) അടികള്‍ക്കും രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലിനെ പഠാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പിന്തുടര്‍ന്ന റോയല്‍സ് നാലുറണ്‍സകലെവെച്ച് പോരാട്ടം അവസാനിപ്പിച്ചു. 37 പന്തില്‍, ഒമ്പതു ബൗണ്ടറികളും എട്ട് സിക്‌സറുകളുമായി ഐ.പി.എല്ലിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയുമായി പവലിയനില്‍ തിരിച്ചെത്തിയ പഠാന് ശേഷിച്ച റണ്‍സെടുക്കാനാകാതെ തന്റെ ടീം പരാജയപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു. പഠാനാണ് കളിയിലെ താരം. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് ആറിന് 212. രാജസ്ഥാന്‍ റോയല്‍സ് ഏഴിന് 208.

മുംബൈയുടെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരാന്‍ യാതൊരു സാധ്യതയുമില്ലാതെ ഉഴലുന്ന രാജസ്ഥാന്‍ റോയല്‍സിനെ പെട്ടെന്നാണ് ഭൂതാവേശം കൊണ്ടതുപോലെ പഠാന്‍ തലയിലേറ്റിയത്. ഏഴാം ഓവറിന്റെ നാലാം പന്തില്‍, ഗ്രേയം സ്മിത്തിന് (26) പകരം ക്രീസിലെത്തിയ പഠാന്‍ ഒമ്പതാം ഓവറിന്റെ ആദ്യ പന്തില്‍ മക്‌ലാറനെ സ്‌ട്രെയ്റ്റ് സിക്‌സിന് പറത്തിയാണ് തുടങ്ങിയത്. രണ്ടോവര്‍ ക്ഷമിച്ചുനിന്ന പഠാന്‍ പിന്നീട് മുര്‍ത്താസ അലി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അടി തുടങ്ങി. ഓവറിന്റെ അവസാന മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയ പഠാന്‍, അടുത്ത ഓവറിന്റെ രണ്ടാം പന്തും സിക്‌സറിലേക്ക് നയിച്ചു. തുടരെ രണ്ട് ബൗണ്ടറികള്‍, വീണ്ടും സിക്‌സര്‍. പഠാന്‍ 21 പന്തുകളില്‍ 50 റണ്‍സ് പിന്നിട്ടു. ആര്‍ സതീഷിന്റെ ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്ക് നയിച്ച പഠാന്‍, അടുത്ത ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.

ജയസൂര്യയെറിഞ്ഞ പതിനേഴാം ഓവറില്‍, രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയ പഠാന്‍, സിക്‌സറിലൂടെയാണ് തന്റെ അതിവേഗ സെഞ്ച്വറി നേടിയതും. എന്നാല്‍, സതീഷിന്റെ അടുത്ത ഓവറില്‍ ആദ്യ പന്തില്‍ പഠാന്‍ പുറത്തായി. ബൗളര്‍ക്കുനേരെ ദോഗ്രയടിച്ച് പന്ത് പിടിച്ചെടുത്ത സതീഷ് അതി നേരെ നോണ്‍ സ്‌ട്രൈക്കര്‍ സ്റ്റമ്പിലേക്കെറിഞ്ഞു. ക്രീസ് വിട്ടിറങ്ങിയ പഠാന്‍ തിരിച്ചുകയറുന്നതിനുമുന്നെ ബെയ്ല്‍സ് ഇളകി. 7.5 ഓവറില്‍ 107 റണ്‍സാണ് പഠാന്‍-ദോഗ്ര കൂട്ടുകെട്ട് റോയല്‍സിന് നേടിക്കൊടുത്തത്. ഇതില്‍ 86 റണ്‍സും പഠാന്റെ വകയായിരുന്നു.

പഠാന്‍ പുറത്തായതിന്റെ നിരാശയില്‍ ആഞ്ഞടിച്ച ദോഗ്ര സതീഷിന്റെ ശേഷിച്ച അഞ്ച് പന്തുകളില്‍നിന്ന് 21 റണ്‍സ് കൂടി നേടിയതോടെ, അവസാന രണ്ട് ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം 19 റണ്‍സായി. സഹീര്‍ ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ ലഭിച്ചത് ഏഴ് റണ്‍സ്. അവസാന ഓവറില്‍, ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. വിജയത്തിലേക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്ന പരസ് ദോഗ്ര ആദ്യ പന്തില്‍ റണ്ണൗട്ടായി. തൊട്ടടുത്ത പന്തില്‍ ഉന്യാലിനെ ക്ലീന്‍ ബൗള്‍ഡാക്കി ലസിത് മലിംഗ രാജസ്ഥാന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ വോണും ദിമിത്രി മസ്‌കെരാനസും ചേര്‍ന്ന കൂട്ടുകെട്ടിന് അത്ഭുതങ്ങളൊന്നും കാട്ടാനായില്ല.

മുംബൈയുടെ തുടക്കം അതിവേഗമായിരുന്നു. ജയസൂര്യ-സച്ചിന്‍ സഖ്യത്തിന്റെ കുതിപ്പില്‍ വേഗം താളം കണ്ടെത്തിയ മുംബൈ തുടക്കത്തിലേ വലിയ സ്‌കോര്‍ ലക്ഷ്യമിട്ടിരുന്നു. ജയസൂര്യ (23), സച്ചിന്‍ (17), ആദിത്യ താരെ (23) എന്നീ മുന്‍നിരക്കാര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഐ.സി.എല്ലില്‍നിന്ന് തിരിച്ചെത്തിയ അംബാട്ടി റായിഡു (55)വിന്റെയും സൗരഭ് തിവാരിയുടെയും (53) സെഞ്ച്വറി കൂട്ടുകെട്ട് മുംബൈയ്ക്ക് അവരുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. 33 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുമടങ്ങുന്നതാണ് റായിഡുവിന്റെ ഇന്നിങ്‌സ്.

സ്‌കോര്‍ബോര്‍ഡ്

മുംബൈ ഇന്ത്യന്‍സ്

ജയസൂര്യ എല്‍ബിഡബ്ല്യു ബി ഉന്യാല്‍ 23, സച്ചിന്‍ എല്‍ബിഡബ്ല്യു ബി മസ്‌കെരാനസ് 17, താരെ സി വോണ്‍ ബി മസ്‌കെരാനസ് 23, സൗരഭ് തിവാരി സി ഓജ ബി ടെയ്റ്റ് 53, അംബാട്ടി റായിഡു സി ദോഗ്ര ബി ഉന്യാല്‍ 55, സതീഷ് റണ്ണൗട്ട് 6, ഹര്‍ഭജന്‍ സിങ് റിട്ട ഹര്‍ട്ട് 8, മക്‌ലാറന്‍ നോട്ടൗട്ട് 11, സഹീര്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 16, ആകെ 20 ഓവറില്‍ ആറിന് 212. വിക്കറ്റ് വീഴ്ച: 1-38, 2-69, 3-70, 4-180, 5-191, 6-211* (ഹര്‍ഭജന്‍ റിട്ട.ഹര്‍ട്ട്). ബൗളിങ്: മസ്‌കെരാനസ് 4-0-34-2, ടെയ്റ്റ് 4-0-46-1, കനമ്രാന്‍ ഖാന്‍ 1-0-10-0, ഉന്യാല്‍ 4-0-41-2, വോണ്‍ 3-0-29-0, ജുന്‍ജുന്‍വാല 2-0-27-0, യൂസഫ് പഠാന്‍ 2-0-22-0.

രാജസ്ഥാന്‍ റോയല്‍സ്

ഗ്രേയം സ്മിത്ത് സി ആന്‍ഡ് ബി സതീഷ് 26, സ്വപ്നില്‍ അസ്‌നോദ്കര്‍ റണ്ണൗട്ട് 0, നമന്‍ ഓജ സി സഹീര്‍ ബി മുര്‍ത്താസ 12, ജുന്‍ജുന്‍വാല ബി മലിംഗ 14, യൂസഫ് പഠാന്‍ റണ്ണൗട്ട് 100, ദോഗ്ര റണ്ണൗട്ട് 41, മസ്‌കെരാനസ് നോട്ടൗട്ട് 9, ഉന്യാല്‍ ബി മലിംഗ 0, വോണ്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ ഏഴിന് 208. വിക്കറ്റ് വീഴ്ച: 1-0, 2-38, 3-40, 4-66, 5-173, 6-210, 7-201. ബൗളിങ്: സഹീര്‍ 4-0-27-0, മക്‌ലാറന്‍ 4-0-43-0, മലിംഗ 4-0-22-2, അലി മുര്‍ത്താസ 4-0-46-1, ആര്‍.സതീഷ് 3-0-51-0, ജയസൂര്യ 1-0-19-0
news from mathrubhumi.web