Saturday, February 27, 2010

CMS and Blog Templates

CMS and Blog Templates


BUDGET 2010
27/02/2010 BY BINISH

ന്യൂഡല്‍ഹി: ആഗോള മാന്ദ്യത്തിന്റെ ആഘാതത്തെ വിജയകരമായി തരണം ചെയ്ത് സമ്പദ്ഘടനയ്ക്ക് ഉതകുംവിധത്തിലുള്ള സമ്മിശ്ര ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളടക്കമുള്ളവയുടെ മേല്‍ ചുമത്തുന്ന പരോക്ഷ നികുതികള്‍ വര്‍ധിപ്പിച്ച ധനമന്ത്രി ആദായനികുതിദായകര്‍ക്ക് ആശ്വാസം പകരുകയും അടിസ്ഥാന സൗകര്യ-ക്ഷേമ മേഖലകള്‍ക്കുള്ള വിഹിതം കുത്തനെ കൂട്ടുകയും ചെയ്തു. അസംസ്‌കൃത എണ്ണയ്ക്ക് അഞ്ചു ശതമാനം, പെട്രോളിനും ഡീസലിനും 7.5 ശതമാനം, സംസ്‌കരിച്ച മറ്റു ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം എന്ന തോതില്‍ അടിസ്ഥാന തീരുവ പുനഃസ്ഥാപിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും എകൈ്‌സസ് തീരുവ ലിറ്ററിന് ഒരു രൂപ വീതം കൂട്ടിയതുമാണ് ബജറ്റിലെ 'അപ്രിയ' നിര്‍ദേശങ്ങള്‍. നിരക്കുവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ആഗോള മാന്ദ്യത്തെ നേരിടാനായി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന നടപടികള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഈ നിര്‍ദേശങ്ങളില്‍ പ്രതിഫലിക്കുന്നത്. സുചിന്തിതവും യാഥാര്‍ഥ്യബോധത്തിലൂന്നിയതുമായ ഈ നീക്കങ്ങള്‍ക്കിടയിലും ബജറ്റിനെ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റങ്ങളും ക്ഷേമമേഖലയ്ക്കു നല്‍കിയ ഊന്നലും.

പ്രത്യക്ഷ നികുതിയിളവുകള്‍ അനുവദിക്കുന്നതുമൂലം സര്‍ക്കാറിന് 26,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമ്പോള്‍, പരോക്ഷ നികുതി വര്‍ധനയിലൂടെ 46000 കോടിയുടെ അധിക സമാഹരണം സാധ്യമാക്കാന്‍ ധനമന്ത്രിക്ക് സാധിച്ചു.

ഭവന വായ്‌പാ പലിശയിളവ് 2011 മാര്‍ച്ച് 31വരെ

ന്യൂഡല്‍ഹി: നഗരങ്ങളിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിലൂടെ 'സ്വര്‍ണ ജയന്തി ശഹരി റോസ്ഗാര്‍ യോജന' ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗരവികസനത്തിനുള്ള നീക്കിവെപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. 3,060 കോടിയില്‍നിന്ന് 5,400 കോടിയായാണ് ഇത് വര്‍ധിപ്പിച്ചിട്ടുള്ളത്. ഭവനനിര്‍മാണത്തിനും നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള തുക മുന്‍ വര്‍ഷത്തെ 850 കോടിയില്‍നിന്ന് 2010-11 വര്‍ഷം ആയിരം കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
പത്തു ലക്ഷംവരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കാനുള്ള പദ്ധതി 2011 മാര്‍ച്ച് 31വരെ നീട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2009-10 വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത്. 20 ലക്ഷത്തിനു താഴെ ചെലവ്‌വരുന്ന ഭവന നിര്‍മാണത്തിനാണ് ഈ ഇളവ് ബാധകം. ഇതിനായി 2010-11 വര്‍ഷം ബജറ്റില്‍ 700 കോടി വകയിരുത്തി.

നഗരങ്ങളിലെ ചേരിനിവാസികളുടെ പുനരധിവാസത്തിനുള്ള 'രാജീവ് ആവാസ് യോജന' നടപ്പുവര്‍ഷംതന്നെ പ്രാവര്‍ത്തികമാക്കും. ഇതിനായി 1,270 കോടിയാണ് വകയിരുത്തിയിട്ടുള്ളത്

ബസ്ചാര്‍ജ് വര്‍ധന ഉടനെ


തിരുവനന്തപുരം: ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരളസ്റ്റേറ്റ് റോഡ്ട്രാന്‍സ്‌പോര്‍ട്ട്‌കോര്‍പ്പറേഷന് പ്രതിമാസം മൂന്നരക്കോടിയോളം രൂപ അധികം കണ്ടെത്തേണ്ടിവരും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

43 കോടി രൂപയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ ഇന്ധനച്ചെലവ്. ഒരു ലിറ്റര്‍ ഡീസലിന് 2.60 രൂപ വര്‍ധിപ്പിച്ചാല്‍ കോര്‍പ്പറേഷന്റെ ഇന്ധനച്ചെലവ് 46.5 കോടിയോളം രൂപയാകും. ജൂലായില്‍ ഡീസല്‍വില കൂടിയപ്പോള്‍ത്തന്നെ ചാര്‍ജ് വര്‍ധന വേണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യബസ്സുടമകളും ഓട്ടോ,ടാക്‌സി അസോസിയേഷനുകളും നേരത്തേ തന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചാര്‍ജ് വര്‍ധനയെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ രൂപവത്ക്കരിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തില്‍ പഠനം നടത്താന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) സഹായം തേടിയിരുന്നു. ബസ്സിലെ കുറഞ്ഞ യാത്രാക്കൂലി മൂന്നരരൂപയില്‍ നിന്ന് നാലുരൂപയാക്കണമെന്നും ഓട്ടോ, ടാക്‌സി നിരക്കില്‍ 15 ശതമാനം വരെ വര്‍ധനവ് വരുത്തണമെന്നും നാറ്റ്പാക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുടമകളുടെ അസോസിയേഷനുകള്‍ തുടങ്ങിയവയുടെ വാദം കേള്‍ക്കാന്‍ കഴിഞ്ഞയാഴ്ച ഗതാഗത സെക്രട്ടറി ഡബ്ല്യു.ബി. റെഡ്ഢി യോഗം വിളിച്ചുചേര്‍ത്തു. വാദം കേള്‍ക്കലിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി ഇതുവരെ നല്‍കിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ഗതാഗതവകുപ്പ് വാദം കേള്‍ക്കല്‍ നടത്തിയത്. അതുകൊണ്ടുതന്നെ വാദംകേള്‍ക്കലിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിന് ചര്‍ച്ച നടത്തേണ്ടതുണ്ട്. അടുത്തയാഴ്ചതന്നെ ഗതാഗതസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി ജോസ്‌തെറ്റയില്‍ അറിയിച്ചു. ''റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉപസമിതി യോഗം ചേരും. തുടര്‍ന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. എന്തായാലും അടുത്തയാഴ്ചയോടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരും. അതിലപ്പുറം സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല''-മന്ത്രി അറിയിച്ചു.

പെട്രോള്‍, ഡീസല്‍ വില കൂട്ടാനുള്ള ബജറ്റ് നിര്‍ദേശം വരുന്നതിനുമുമ്പാണ് മന്ത്രിസഭാ ഉപസമിതി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതെങ്കിലും നാറ്റ്പാക്കിന്റെ നിര്‍ദേശങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കുറഞ്ഞയാത്രാക്കൂലി നാലുരൂപയാക്കി ഉയര്‍ത്തുന്നതിനൊപ്പം ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച ബദല്‍ നിര്‍ദേശങ്ങളും നാറ്റ്പാക് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ALL NEWS FROM MATHRUBHUMI NEWS WEBSITE

Wednesday, February 24, 2010

sachin got double ton

SACHIN 200 * not out India Got 401/3

Sunday, February 21, 2010

വിറപ്പിച്ചു ഒടുവില്‍ കിഴടങ്ങി India won by one run

Jaipur:India won the first one day cricket match with south africa here on today
score India 298/9
South Africa 297 all on 50 overs
India won by 1 run and thrilling climax
At one stage, this game looked dead and buried for SA, but they found 2 unlikely heroes with the bat, in Parnell and Steyn who got them within sniffing distance. In the end, even the normally composed Dhoni was looking extremely nervous out there. What a start to the series. This is just an indication of what is to come in the remaining 2 matches. Fantastic stuff really....
Well, a lot of people would have put their money on SA to chase this down but, the Indians did well to get wickets at regular intervals and put the pressure on the visitors. Jadeja was the pick of the bowlers taking twoa crucial wickets and conceeding only 29 runs in his ten overs. Kallis fought a lone battle and kept things at bay but his well made 89 was not sufficient to take them home. Sreesanth came back well after being hit for 31 runs in his 3 overs and got 2 important wickets including that of Kallis. Steyn and Parnell hit a few big ones towards the end to cause a few hiccups but it was all too late by then. SA are tagged 'chokers' but they did everythin to prove that wrong today. India won the match by 1 run at the end courtesy PK. Dhoni shuffled his bowlers pretty well, and with this win, India inch closer to retain the No 2 spot in the ICC rankings. All they need to do is to win one more game out of the two that are left. Stay tuned for the presentation...
The Indians have won a cliff hanger here by 1 run


Friday, February 19, 2010

മൈക്രോസോഫ്റ്റും യാഹുവും കൈകോര്‍ക്കുന്നു

Posted on: 19 Feb 2010



ന്യൂയോര്‍ക്ക്: ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് യാഹുവും കംപ്യൂട്ടര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കാനായി ഏഴ് മാസം മുമ്പ് തയാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷനും അംഗീകാരം നല്‍കി. 2006 മുതല്‍ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 2006 ല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള വാഗ്ദാനം ആദ്യം മൈക്രോസ്‌ഫോറ്റ് മുന്നോട്ട് വെച്ചെങ്കിലും യാഹു താത്പര്യം കാണിച്ചില്ല. 2008 ല്‍ യാഹുവിനെ വാങ്ങാന്‍ വരെ മൈക്രോസോഫ്റ്റ് നീക്കം നടത്തി. അതും ഫലം കണ്ടില്ല. മൂന്നു വര്‍ഷത്തിന് ശേഷമാണെങ്കിലും മൈക്രോസോഫ്റ്റ് ഒടുവില്‍ ലക്ഷ്യം നേടി.

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനികളാണ് ഗൂഗിളും യാഹുവും. ഇതില്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഗൂഗിളിനെ ആശ്രയിക്കുന്നതായാണ് കണക്ക്. ഗൂഗിളിന്റെ മേധാവിത്വത്തിന് തടയിടാനാണ് ഈ പങ്കാളിത്തത്തിലൂടെ യാഹുവും മൈക്രോസോഫ്റ്റും ശ്രമിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് സ്ഥാനം നേടാന്‍ ഏറക്കാലമായി മൈക്രോസോഫ്റ്റ് പലരീതിയില്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഏറ്റവും ഒടുവില്‍ ബിങ് എന്ന പേരില്‍ സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് യാഹുവുമായി ചേര്‍ന്ന് വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. തത്കാലം ബിങ്ങും യാഹുവും വ്യത്യസ്ത സെര്‍ച്ച് എഞ്ചിനുകളായി തുടരും. യാഹുവില്‍ സെര്‍ച്ച് നടത്തുമ്പോള്‍ ഇനി മുതല്‍ ബിങ്ങിന്റെ സഹായത്തോടെ എന്നാവും വരുകയെന്ന് മാത്രം.

പുതിയ ധാരണ അനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് പരസ്യവരുമാനത്തിന്റെ 88 ശതമാനവും യാഹുവിനായിരിക്കും ലഭിക്കുക. ഓണ്‍ലൈന്‍ രംഗത്ത് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം യാഹുവിന് മൈക്രോസോഫ്റ്റ് നല്‍കും. സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് 65 ശതമാനത്തോളമാണ് ഗൂഗിളിന്റെ മേധാവിത്വമെന്നാണ് കണക്ക്. ഇതില്‍ നിന്ന് കാര്യമായ വിഹിതം നേടുകയാണ് മൈക്രോസോഫ്റ്റ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
courtesy mathrubhumi

Thursday, February 18, 2010

INDIA NO 1


Team India proved one more time They are the power to do the things
India won the game and be the 1 st rank
Hashim Amla batting 127

South Africa (289/10 in 131.3 ovs)
--
BINISH JOSEPH | binish@carpus.in | www.carpus.in |
9496806931,9037483517

Thursday, February 11, 2010

The New Buzz

Google takes on Facebook and Twitter with new Buzz

San Francisco: Google Tuesday launched a set of social networking tools for Gmail users, hoping to coax them to share photos, links and status updates without the need to visit sites such as Facebook and Twitter.
Called Google Buzz, the new features were rolled out to a small number of Gmail account holders Tuesday and to the majority of users within the week.

It allows users to share photos, videos, web links, conversations with 'friends' - defined as pre-existing Gmail contacts. Google said it may open Buzz up to outside users in the future.

The shared information goes into a special Buzz section of Gmail and also appears on Google's profile pages.

Google also launched special mobile phone apps for Buzz for Apple's iPhone
and for smartphones powered by its own Android operating system.

Analysts said the move by Google was designed primarily to head off Facebook's advantage in the huge amounts of user data that it has amassed and which is highly attractive to advertisers.

Gmail has 167 million users, compared to Facebook's 400 million members.

'Our belief is that organising the social information on the web - finding relevance in the noise - has become a large-scale challenge, one that Google's experience in organising information can help solve,' said Buzz project manager Todd Jackson.

'There's always been a big social network underlying Gmail. Buzz brings this network to the surface by automatically setting you up to follow the people you email and chat with the most.'
.
news from mathrubhumi

Wednesday, February 10, 2010

പത്രങ്ങള്‍ക്ക് ഐപാഡ് പുതുജന്മം നല്‍കുമോ? apple I PAD

പത്രങ്ങള്‍ക്ക് ഐപാഡ് പുതുജന്മം നല്‍കുമോ ( mathru bhumi new webil ninnum )
for more details visit apple company authorized website



മാധ്യമങ്ങളെയും ടെലികോം രംഗത്തെയും കമ്പ്യൂട്ടിങിനെയും ഒരേ സമയം ലക്ഷ്യംവെച്ചുള്ളതാണ് ആപ്പിള്‍ കമ്പനിയുടെ 'ഐപാഡ്'. അച്ചടിമാധ്യമങ്ങള്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ അവതാരം സാധ്യമാകുക ഐപോഡ് വഴിയാകുമെന്ന് പലരും കരുതുന്നു. പത്രങ്ങളുടെയും മാഗസിനുകളുടെയും ഭാവി ഐപോഡ് പോലുള്ള ഉപകരണങ്ങളെ ആശ്രയിച്ചാകുമോ....


മുപ്പത്തിനാല് വര്‍ഷത്തിനിടെ പല തവണ ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് 'ആപ്പിള്‍'. ഡിജിറ്റല്‍ലോകത്തെയും മനുഷ്യജീവിതത്തെയും പരസ്​പരം അടുപ്പിക്കുക മാത്രമല്ല, വിപണിയുടെ നിയമങ്ങളും സാധ്യതകളും ആപ്പിള്‍ മാറ്റിയെഴുതുകയും ചെയ്തു. ആപ്പിളിന്റെ ഓരോ ഉത്പന്നവും വിവിധ മേഖലകളെ പുനര്‍നിര്‍വചിക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചത്.

ആദ്യം മകിന്റോഷ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍; 1984-ല്‍. മൗസും ഗ്രാഫിക്‌സുമുള്ള ആ ഉപകരണം കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അലകും പിടിയും മാറ്റി. 2001-ല്‍ ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍. വിനോദത്തിന്റെ അര്‍ഥം തന്നെ മാറ്റിമറിച്ച ഐതിഹാസിക ഉപകരണമായി അത് മാറി. ഒപ്പം ഓണ്‍ലൈന്‍ മ്യൂസിക് വിപണിയുടെ ആവിര്‍ഭാവത്തിനും ഐപോഡ് വഴി തുറന്നു. ആപ്പിളിന്റെ 'ഐട്യൂണ്‍സ്' മ്യൂസിക്‌സ്റ്റോറില്‍ ഇപ്പോള്‍ പത്തുകോടി ക്രെഡിറ്റ് കാര്‍ഡുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.


2007-ലാണ് ആപ്പിളിന്റെ ഐഫോണ്‍ രംഗത്തെത്തിയത്. ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണായിരുന്നില്ല അത്. പക്ഷേ, സ്മാര്‍ട്ട്‌ഫോണുകളുടെ യഥാര്‍ഥ സാധ്യതകള്‍ എന്തൊക്കെയാണെന്ന് ഐഫോണ്‍ ആദ്യമായി ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. മൊബൈല്‍ ഇന്റര്‍നെറ്റും സോഫ്ട്‌വേര്‍ ഡൗണ്‍ലോഡും ഒരു ബഹുജന കമ്പോളപ്രതിഭാസമാക്കി മാറ്റാന്‍ ഐഫോണ്‍ വഴിതെളിച്ചു. കമ്പ്യൂട്ടിങ്, ടെലകോം, സംഗീത മേഖലകളെ പുതുക്കിപ്പണിയുകയാണ് ഈ ആപ്പിള്‍ ഉപകരണങ്ങളെല്ലാം ചെയ്തത്.

ഇതോടൊപ്പം ഡിജിറ്റല്‍ലോകത്തിന് പാകമായ രൂപത്തില്‍ മാധ്യമമേഖലയെക്കൂടി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ആപ്പിളിന്റെ പുതിയ ഉത്പന്നമായ ഐപാഡ് രംഗത്തെത്തുന്നു. കഴിഞ്ഞ ജനവരി 27-ന് ഫ്രാന്‍സിസ്‌കോയില്‍ വെച്ച് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ മാര്‍ച്ച് മാസം മുതല്‍ പാശ്ചാത്യവിപണിയില്‍ ലഭ്യമായിത്തുടങ്ങും.

ഐഫോണിനും ലാപ്‌ടോപ്പിനും മധ്യേയുള്ള ഒരു കമ്പ്യൂട്ടിങ് ഉപകരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐപാഡ് യഥാര്‍ഥത്തില്‍ 25 സെന്റീമീറ്റര്‍ നീളവും 680 ഗ്രാം ഭാരവുമുള്ള ഒരു 'സ്‌ക്രീന്‍' മാത്രമാണ്, വിരലുകൊണ്ട് തൊട്ടുണര്‍ത്താവുന്ന സ്‌ക്രീന്‍. കട്ടി വെറും അരയിഞ്ച് മാത്രം. മള്‍ട്ടിടച്ച് സംവിധാനവും ഉയര്‍ന്ന റസല്യൂഷനുമുള്ള കളര്‍ഡിസ്‌പ്ലേ സങ്കേതവുമാണ് ഐപാഡിലേത്.

ടെലകോം, കമ്പ്യൂട്ടിങ്, മാധ്യമരംഗം ഇവയെ സമ്മേളിപ്പിച്ച് പുതിയ വിപണനസാധ്യകളും സാഹചര്യങ്ങളും സൃഷ്ടിക്കുകയാണ് ഐപാഡ് വഴി ആപ്പിള്‍ ലക്ഷ്യമിടുന്നതെന്ന്, 'ദി എക്കണോമിസ്റ്റ്' വാരിക നിരീക്ഷിക്കുന്നു. അച്ചടിരംഗത്തെയാണ് ആപ്പിള്‍ പുതിയതായി ലക്ഷ്യംവെയ്ക്കുന്നതെന്ന് വ്യക്തമാണ്. പ്രമുഖ പുസ്തകപ്രസാധകരായ പെന്‍ഗ്വിന്‍, സിമോണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ തുടങ്ങിയ കമ്പനികളുമായി കമ്പനി ഉണ്ടാക്കിയിട്ടുള്ള കാരാര്‍ ഇതിന് തെളിവാണ്. ഐപാഡിനായി പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാന്‍ മാര്‍ച്ച് ആകുമ്പോഴേക്കും കൂടുതല്‍ പ്രസാധകരുമായി ആപ്പിള്‍ കരാറുണ്ടാക്കിയേക്കും.

കാശുമുടക്കി ഡിജിറ്റല്‍ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഒരു 'ഐബുക്ക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറും' ആപ്പിള്‍ സജ്ജമാക്കുകയാണ്. പാശ്ചാത്യലോകത്തെ മ്യൂസിക് വ്യവസായരംഗത്തെ എങ്ങനെയാണോ ഐട്യൂണ്‍സ് സ്റ്റോര്‍ വഴി ആപ്പിള്‍ മാറ്റിയത്, അത്തരമൊരു ചലനം പുസ്തകപ്രസാധകരംഗത്തും സംഭവിച്ചുകൂടായ്കയില്ല. മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങളുടെ ഇലക്ട്രോണിക് വകഭേദങ്ങള്‍ വായിക്കാന്‍ ആവശ്യമായ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഐപാഡില്‍ സൗകര്യമുണ്ട്.



കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മൈക്രോസോഫ്ട് വികസിപ്പിച്ചതെങ്കില്‍, വെബ്ബിന് വേണ്ട ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗൂഗിള്‍ വികസിപ്പിച്ചത്. അതേസമയം ഉപഭോക്താവിനും, അനുനിമിഷം വലുതായി വരുന്ന മാധ്യമലോകത്തിനുമിടയ്ക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുകയെന്ന ജോലിയാണ് ആപ്പിള്‍ ഇപ്പോള്‍ ചെയ്യുന്നത്. പത്രങ്ങളും മാഗസിനുകളും ഉള്‍പ്പടെയുള്ള അച്ചടിമാധ്യമലോകത്തിന് ഇത്തരമൊരു മാധ്യസ്ഥന്റെ ആവശ്യം ഇപ്പോള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് കാലം ആവശ്യപ്പെടുന്ന കര്‍ത്തവ്യമാണ് ആപ്പിള്‍ നിര്‍വഹിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.

അച്ചടിമാധ്യമം എന്നതില്‍ നിന്ന് ഡിജിറ്റല്‍രൂപത്തിലേക്കുള്ള പത്രങ്ങളുടെയും മാഗസിനുകളുടെയും മാറ്റം അത്ര അനായാസമല്ല. അതിന് ചരിത്രപരവും സാങ്കേതികവും മനശ്ശാസ്ത്രപരവുമായ ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താനാകും. ഓണ്‍ലൈനില്‍ വായിക്കുകയെന്നാല്‍ കാശുകൊടുക്കാതെ സൗജന്യമായി വായിക്കുക എന്നൊരു മനോഭാവം പൊതുവെയുണ്ട്. വായനക്കാരുടെ ഈ ശീലം മാറ്റിയെടുക്കാതെ അച്ചടിമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വകഭേദങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. അച്ചടിക്കുന്ന പരസ്യങ്ങള്‍ക്ക് നല്‍കുന്നത്ര പണം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് മുടക്കാന്‍ കമ്പനികള്‍ തയ്യാറല്ല എന്നതും പ്രശ്‌നമാണ്.

എന്നാല്‍, ഇത്തരം കടമ്പകള്‍ മറികടക്കാനും അച്ചടിയില്‍നിന്ന് ഡിജിറ്റല്‍രൂപത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കാനും ഐപാഡ് പോലുള്ള ഉപകരണങ്ങള്‍ സഹായിച്ചേക്കുമെന്നാണ് പല പ്രസാധകരുടെയും പ്രതീക്ഷ. 'അച്ചടിച്ചപേജിന്റെ 21-ാം നൂറ്റാണ്ടിലെ അവതാരമായി ഐപാഡ് മാറിയേക്കാം' എന്നാണ് പ്രതീക്ഷ. നവീനരീതിയില്‍ ഉള്ളടക്കം അവതരിപ്പിക്കാനും അതിന് പ്രതിഫലം നിശ്ചയിക്കാനും ഐപാഡ് സഹായിച്ചേക്കും. 'പ്രസാധകര്‍ക്ക് ഒരു രണ്ടാംജന്മം നേടാനുള്ള യഥാര്‍ഥ അവസരമാണിത്'-ഡെലിയിറ്റെ കണ്‍സട്ടന്‍സിയിലെ വിദഗ്ധനായ ഫില്‍ അസ്മുന്‍ഡ്‌സണ്‍ അഭിപ്രായപ്പെടുന്നു.

അച്ചടിച്ച വാക്കുകളുടെ ഇലക്ട്രോണിക് രൂപം സൗജന്യമായി കിട്ടില്ല എന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിക്കൊടുത്ത ഉപകരണങ്ങളാണ് ഇ-റീഡറുകള്‍. ആമസോണിന്റെ 'കിന്‍ഡില്‍' ആണ് അതില്‍ പ്രധാനം. കാശുകൊടുത്ത് ഓണ്‍ലൈനിലൂടെ പുസ്തകങ്ങളും മാഗസിനുകളും ഓണ്‍ലൈന്‍ പബ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ അവസരമൊരുക്കുന്നു ഇ-റീഡറുകള്‍. ചെറിയ തോതിലായാല്‍പ്പോലും ഇ-റീഡറുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന ആ ഉപഭോക്തൃപ്രവണതയെ മുതലാക്കാനും വ്യാപകമാക്കാനുമാകും ഐപാഡ് പോലുള്ള ഉപകരണങ്ങള്‍ ശ്രമിക്കുക. ഇ-റീഡറുകളെക്കാള്‍ എന്തുകൊണ്ടും മുന്തിയ ഉപകരണമാണ് ഐപാഡ്. മള്‍ട്ടികളര്‍ ഡിസ്‌പ്ലേ ഐപാഡിന്റെ ആകര്‍ഷണിയ പതിന്‍മടങ്ങാക്കുന്നു. ആ നിലയ്ക്ക് അതിന്റെ വിപണി സാധ്യതകളും കൂടുതലാണ്.

കാശുകൊടുത്ത് ഡൗണ്‍ലോഡ് ചെയ്ത് പുസ്തകങ്ങളും പത്രങ്ങളും മാഗസിനുകളും വായിക്കുക എന്നതിനൊപ്പം, പത്രങ്ങളുടെയും മറ്റും പേജ് അതിന്റെ യഥാര്‍ഥരൂപത്തില്‍ തന്നെ കാണാനും ഐപാഡ് അവസരമൊരുക്കകും. എന്നുവെച്ചാല്‍ പേജുകളിലെ ഡിസ്‌പ്ലേ പരസ്യങ്ങളും ആ നിലയ്ക്ക് തന്നെ കാണിക്കാം എന്നര്‍ഥം. അങ്ങനെ വന്നാല്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് കൂടുതല്‍ കാശ് മുടക്കാന്‍ കമ്പനികള്‍ക്ക് മടിയില്ലാതാകും. എന്നുവെച്ചാല്‍, പരമ്പരാഗത മാധ്യമങ്ങള്‍ ഏത് വിപണിയെയാണോ ലക്ഷ്യം വെയ്ക്കുന്നത് അതിന് സമാന്തരമായ ഒരു ഡിജിറ്റല്‍ വിപണി ഉരുത്തിരിയുകയാണ് ഐപാഡ് വഴി സംഭവിക്കുക. മാധ്യമലോകത്തിന് തീര്‍ച്ചയായും അത് പുതുജന്മം തന്നെയാകും നല്‍കുക.

നിലവില്‍ ന്യൂയോര്‍ക്ക് ടൈംസ് മാത്രമാണ് ഐപാഡില്‍ പ്രത്യേക ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്നത്. എന്നാല്‍, വാനിറ്റി ഫെയര്‍, വയേര്‍ഡ്, ജിക്യു, സ്‌പോര്‍ട്‌സ് ഇല്ല്യുസ്‌ട്രേറ്റഡ് തുടങ്ങിയ ആനുകാലികങ്ങളൊക്കെ ഐപാഡിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യഥാര്‍ഥത്തില്‍ 1990 - കളില്‍ ആപ്പിള്‍ ഉള്‍പ്പടെ ഒട്ടേറെ കമ്പനികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട മേഖലയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്. ആപ്പിളിന് അതിന്റെ 'ന്യൂട്ടണ്‍ പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്' പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ടാബ്‌ലറ്റുകള്‍ വാര്‍ത്തയാകുന്നത് മൈക്രോസോഫ്ട് മേധാവിയായിരുന്ന ബില്‍ഗേറ്റ്‌സിന്റെ ഒരു പ്രവചനം വഴിയാണ്. ടാബ്‌ലറ്റുകള്‍ അധികം വൈകാതെ ആളുകളുടെ മുഖ്യകമ്പ്യൂട്ടിങ് ഉപകരണമാകുമെന്നായിരുന്നു ആ പ്രവചനം. എന്നാല്‍, താങ്ങാനാവാത്ത വിലയുള്ള ടാബ്‌ലറ്റുകള്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം തെറ്റിച്ചു.

ഇന്ന് പക്ഷേ കഥ മാറിയിരിക്കുന്നു. ഡിസ്‌പ്ലേ സങ്കേതങ്ങളില്‍ വന്ന വിപ്ലവകരമായ മുന്നേറ്റവും, ബാറ്ററി, മൈക്രോപ്രൊസസര്‍ മുതലായവയ്ക്കുള്ള നവീന സങ്കേതങ്ങളും ടാബ്‌ലറ്റുകളുടെ വില കാര്യമായി കുറച്ചിരിക്കുന്നു. ആവശ്യത്തിന് മെമ്മറിയും ത്രിജി വയര്‍ലെസ്സ് കണക്ഷനുമൊക്കെയുള്ള ഐപാഡിന് 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെ മാത്രമാണ് വില. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചെലവ്. എന്തുകൊണ്ട് കൂടുതല്‍ കമ്പനികള്‍ ടാബ്‌ലറ്റുകളുമായി രംഗത്തെത്തുന്നു എന്നതിന് ഇത് വിശദീകരണം നല്‍കുന്നു.

അടുത്തയിടെ അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന ഇലക്ട്രോണിക്‌സ് ട്രേഡ് ഫെയറില്‍ ഡസണ്‍ കണക്കിന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ ആദ്യ മാതൃകകള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുകയുണ്ടായി. മോട്ടറോള, ലെനോവ, ഡെല്‍ ഒക്കെ പുതിയ മോഡലുകളുമായി രംഗത്തുണ്ട്. ലോകം ഒരു 'ടാബ്‌ലറ്റ് യുഗ'ത്തിന്റെ വക്കത്താണെന്ന് സാരം. ഐപാഡ് മുന്നോട്ടുവെയ്ക്കുന്ന മാധ്യമ സാധ്യതകളെ അവഗണിച്ചുകൊണ്ട് പുതിയ ടാബ്‌ലറ്റുകള്‍ക്ക് മുന്നോട്ടു പോകാനാവില്ല. എന്നുവെച്ചാല്‍, അച്ചടിമാധ്യമങ്ങളുടെ ഡിജിറ്റല്‍ അവതാരത്തിനുള്ള യഥാര്‍ഥ സമയം എത്തിയിരിക്കുന്നു എന്നുസാരം

Tuesday, February 9, 2010

India gonna loose the game

India gonna loose the game


നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ദക്ഷിണാഫ്രിക്ക വിജയത്തിലേയ്ക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. രണ്ട് റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 10 റണ്‍സുമായി ഹര്‍ഭജന്‍ സിങുമാണ് ക്രീസില്‍. മുരളി വിജയ്(32), ബദരീനാഥ്(6), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(100), മഹേന്ദ്രസിങ് ധോനി(25) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ ഇന്ത്യ ഇനി 105 റണ്‍സുകൂടി നേടണം.

രണ്ട് വിക്കറ്റിന് 66 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് 32 റണ്‍സെടുത്ത മുരളി വിജയിന്റെയും ആറ് റണ്‍സെടുത്ത ബദരീനാഥിന്റെയും വിക്കറ്റുകള്‍ തുടരെത്തുടരെ നഷ്ടപ്പെട്ടു. പിന്നീട് തെന്‍ഡുല്‍ക്കറും ധോനിയും ചേര്‍ന്ന് 70 റണ്‍സെടുത്തു. മുരളി വിജയ്, തെന്‍ഡുല്‍ക്കര്‍, ധോനി എന്നിവരുടെ വിക്കറ്റുകള്‍ ഹാരിസ് നേടിയപ്പോള്‍ ബദരീനാഥ് പാര്‍ണലിന് വിക്കറ്റ് നല്‍കി.

Saturday, February 6, 2010

കാലിസിനും അംലയ്ക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക കുതിക്കുന്നു

Posted on: 06 Feb 2010




നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ജാക് കാലിസിന്റെയും ഹഷീം അംലയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 145 റണ്‍സുമായി കാലിസും 102 റണ്‍സുമായി അംലയും ക്രീസിലുണ്ട്.

ആറ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ് ടപ്പെട്ട ദക്ഷിണാഫ്രിക്കയെ കാലിസും അംലയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആഷ്‌വല്‍ പ്രിന്‍സിനെ റണ്‍സ് എടുക്കും മുമ്പെ പുറത്താക്കി സഹീര്‍ ഞെട്ടിച്ചു. പിന്നാലെ മനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സ്മിത്തിനെയും സഹീര്‍ ബൗള്‍ഡാക്കി. മറുവശത്ത് സഹീറിന് മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

ഇന്ത്യന്‍ ടീമില്‍ രണ്ട് പേരാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. തമിഴ്‌നാടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥും ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധമാന്‍ സാഹയും.

പരിക്കേറ്റ ലക്ഷ്മണ്‍ യുവരാജ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും അവസാന ഇലവനില്‍ സ്ഥാനം നേടിയത്. ലക്ഷ്മണിന് പകരം രോഹതി ശര്‍മ്മയ്ക്ക് നറുക്ക് വീണെങ്കിലും പരിശീലനത്തിനിടെയുണ്ടായ പരിക്ക് ശര്‍മ്മയ്ക്ക് തിരിച്ചടിയായി.

ഇതോടെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സാഹയ്ക്കും അവസരം കിട്ടി. രാഹുല്‍ ദ്രാവിഡ് പതിവായി ഇറങ്ങാറുള്ള മൂന്നാം നമ്പറില്‍ മുരളി വിജയി ബാറ്റ് ചെയ്യും. രണ്ട് സ്​പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

കാലിസിനും അംലയ്ക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക കുതിക്കുന്നു

കാലിസിനും അംലയ്ക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക കുതിക്കുന്നു

Posted on: 06 Feb 2010




നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ജാക് കാലിസിന്റെയും ഹഷീം അംലയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 145 റണ്‍സുമായി കാലിസും 102 റണ്‍സുമായി അംലയും ക്രീസിലുണ്ട്.

ആറ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ് ടപ്പെട്ട ദക്ഷിണാഫ്രിക്കയെ കാലിസും അംലയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആഷ്‌വല്‍ പ്രിന്‍സിനെ റണ്‍സ് എടുക്കും മുമ്പെ പുറത്താക്കി സഹീര്‍ ഞെട്ടിച്ചു. പിന്നാലെ മനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സ്മിത്തിനെയും സഹീര്‍ ബൗള്‍ഡാക്കി. മറുവശത്ത് സഹീറിന് മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

ഇന്ത്യന്‍ ടീമില്‍ രണ്ട് പേരാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. തമിഴ്‌നാടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥും ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധമാന്‍ സാഹയും.

പരിക്കേറ്റ ലക്ഷ്മണ്‍ യുവരാജ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും അവസാന ഇലവനില്‍ സ്ഥാനം നേടിയത്. ലക്ഷ്മണിന് പകരം രോഹതി ശര്‍മ്മയ്ക്ക് നറുക്ക് വീണെങ്കിലും പരിശീലനത്തിനിടെയുണ്ടായ പരിക്ക് ശര്‍മ്മയ്ക്ക് തിരിച്ചടിയായി.

ഇതോടെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സാഹയ്ക്കും അവസരം കിട്ടി. രാഹുല്‍ ദ്രാവിഡ് പതിവായി ഇറങ്ങാറുള്ള മൂന്നാം നമ്പറില്‍ മുരളി വിജയി ബാറ്റ് ചെയ്യും. രണ്ട് സ്​പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

Friday, February 5, 2010

യാത്ര ചെയ്ത് ശിവസേനയ്ക്ക് രാഹുലിന്റെ മറുപടി



Posted on: 05 Feb 2010


മുംബൈ: പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ അകമ്പടിയോടെ മുംബൈയിലെത്തിയ രാഹുല്‍ഗാന്ധി മുന്‍കൂര്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റി സഞ്ചരിച്ച് വീണ്ടും വ്യത്യസ്തനായി. മുംബൈ മറാഠികളുടേതെന്ന വാദവുമായി ശിവസേന നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള മറുപടി രാഹുല്‍ ആവര്‍ത്തിച്ചു. തിരക്ക് നിറഞ്ഞ സബര്‍ബന്‍ ട്രെയിനില്‍ കയറി യാത്ര ചെയ്താണ് രാഹുല്‍ പതിവ് സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നത്.

ജൂഹുവിലെ സന്ദര്‍ശനം കഴിഞ്ഞ് വിലേ പാര്‍ലെയില്‍ നിന്ന് അന്ധേരിയിലേക്കെത്തിയ രാഹുല്‍ അവിടെ നിന്ന് ഖഡ്‌കോപ്പറിലെ അംബേദ്കര്‍ നഗറിലേക്കാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. രാവിലെ രാഹുലിന്റെ സന്ദര്‍ശന വേദിയ്ക്കരികില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ചേരിയിലെ യുവാക്കളുമായി സംവാദം നടത്തി. രണ്ട് ചടങ്ങുകളില്‍ പങ്കെടുത്തു. അന്ധേരിയിലെ ഒരു എ.ടി.എം. കൗണ്ടറിലും കയറി.

കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശിവസേനാ മേധാവി ബാല്‍താക്കറെ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുംബൈയില്‍ ഒരുക്കിയത്. പലയിടത്തും ചെറിയ തോതില്‍ സംഘാര്‍ഷാവസ്ഥയുണ്ടായി. മുംബൈ യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ മുംബൈയിലെത്തിയത്. മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ചോദ്യം ചെയ്തിരുന്നു. വൈകീട്ടോടെ രാഹുല്‍ പോണ്ടിച്ചേരിയിലേക്ക് പോകും.
kadapadu mathrubhumi news

Thursday, February 4, 2010

ഐ.പി.എല്‍: പുതിയ ടീമിനായി വമ്പന്‍ ഗ്രൂപ്പുകള്‍





മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകള്‍ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം രംഗത്ത്. ഹീറോ ഹോണ്ട, അനില്‍ അംബാനി, സഹാര്‍, പൂനവാല തുടങ്ങിയ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കെല്ലാം പുറമേ സിനിമ രംഗത്ത് നിന്ന് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം കൊച്ചി ആസ്ഥാനമാക്കി ഒരു ടീമിനായും ശ്രമിക്കുന്നുണ്ട്.

2011 ല്‍ ഐ.പി.എല്ലിന്റെ നാലാം സീസണ്‍ മുതലാണ് പുതിയ രണ്ട് ടീമുകള്‍ കൂടി മത്സരിക്കാനെത്തുക. ഈ മാസം അവസാനത്തോടെ പുതിയ ടീമിന്റെ ലേല നടപടികള്‍ പൂര്‍ത്തിയാകും. ഹീറോ ഹോണ്ടയുടെ ഉടമസ്ഥരായ പവന്‍ മുഞ്ജാല്‍ കുടുംബം ധര്‍മ്മശാല(ഹിമാചല്‍) ആസ്ഥാനമാക്കിയും അനില്‍ അംബാനി ഗ്രൂപ്പ് അഹമ്മദബാദ് ടീമിനായുമാണ് നീക്കങ്ങള്‍ നടത്തുന്നത്.

പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ സൈറസ് പൂനവാല ഒരു കണ്‍സോര്‍ഷ്യമായി ടീമിനെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുണ്ട്. പുതിയ ടീമിന്റെ മിനിമം തുകയായി നിശ്ചയിച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്. ഇത് ആദ്യ ഘട്ടത്തിന്റെ ഇരട്ടിവരും. മുകേഷ് അംബാനി മുംബൈ ഇന്ത്യന്‍സിനായി മുടക്കിയത് ഏകദേശം 500 കോടി രൂപയായിരുന്നു.

ഇവരോടൊപ്പമാണ് കേരളത്തില്‍ നിന്നൊരു ടീം എന്ന ആശയവുമായി ലാല്‍-പ്രിയന്‍ കൂട്ടുകെട്ടും കച്ചമുറുക്കുന്നത്. കണ്‍സോര്‍ഷ്യമായി വരുന്ന സംരംഭത്തില്‍ പ്രിയന്റെ ബോളിവുഡിലെ ചില മുന്‍നിര താരങ്ങളും സഹകരിക്കാന്‍ തയാറായിട്ടുള്ളതായാണ് വാര്‍ത്തകള്‍

Wednesday, February 3, 2010

പാചകവാതകത്തിന് നൂറുരൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ




ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും മൂന്നുരൂപയും പാചകവാതകത്തിന് നൂറുരൂപയും മണ്ണെണ്ണയ്ക്ക് ആറ് രൂപയും വര്‍ധിപ്പിക്കാന്‍ പെട്രോളിയം രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കിരിത് പരീഖ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ശുപാര്‍ശ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി തുക ഇനിയും നല്‍കാതിരിക്കാനാവില്ലെന്നും വില വര്‍ധിപ്പിക്കുന്ന കാര്യം സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്നും കഴിഞ്ഞദിവസം മുരളി ദേവ്‌റ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വില വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

മഹാരാജാവ് (മുഖ്യമന്ത്രി)

കേരളം വാണരുളുന്ന ''മഹാരാജാവ്'' തിരുമനസ് അങ്ങന ആണ് പുറത്തു എല്ലാവരും അങ്ങയെ നോക്കുന്നത്.... എന്നാല്‍ വീനുരുളുകയണോ എന്നൊരു സംശയം .. പിടിക്കാന്‍ ആവുന്നതിലും കൂടുതല്‍ മസില്‍ പിടിച്ചങ്ങ് മുന്നാറില്‍ പോയതും അവിടെ എല്ലാം ഇടിച്ചു നിരത്തിയതും അതിനു ശേഷം മഹാരാജാവിനെ കൊട്ടാര വിടുഷകന്മാര്‍ ഇടിച്ചു നിരത്തിയതും വാര്‍ത്ത‍ ......... തുടക്കത്തിലേ ഗ്ലാമര്‍ എല്ലാം അങ്ങ് പോയി ഇപ്പോള്‍ ഒന്നുമില്ല .. ഉള്ളത് ക്ളി വീട് മാത്രം .. ദാ ഇപ്പോള്‍ അങ്ങ് തുടങ്ങി വച്ച ഇടിച്ചു നിരതലിനു അങ്ങയെക്കള്‍ വലിയ മഹാന്മാര്‍ ഇര്ങ്ങന്നു വെത്യാസം ഒന്ന് മാത്രം പോകുന്നതിന്റെ ഉദേശം ... ആര് എന്ത് പറഞ്ഞാലും അത് അങ്ങയെ നോവിക്കാനല്ല അവര്‍ക്കും മഹാരാജാവേ ജീവികണ്ടേ ഇനി എത്ര നാളുകള്‍ മുന്‍പില്‍ ഉണ്ടെന്നു എങ്ങനെ ഉറപ്പിക്കാന്‍ പറ്റും ഉള്ളപ്പോള്‍ കൊട്ടാര സദ്യ തന്നെ ആവാം ... പക്ഷെ ഈ എളിയ പ്രജ അങ്ങയോടു ഒന്ന് ചോദിച്ചോട്ടെ .. ഇങ്ങനെ പുഴുത് ചാവാണോ ? എല്ലാവരം തള്ളികൊല്ലുംബോള്‍ ഒന്നുങ്കില്‍ ഓടണം അല്ലങ്കില്‍ പ്രതിരോതിക്കനാം ഇത് ഒന്നുമരയത പൊട്ടന്മാരെ പോലെ ( അതോ അഭിനയിക്കുകയാണോ ) ഉള്ള കാലം മഹാരാജവയിരുന്നാല്‍ പടിയിറങ്ങുമ്പോള്‍ ഒരു വിശേഷണം കിട്ടും മുന്‍ .................. അതിനു വേണ്ടി ഈ പാവം പ്രജകളെ ഇങ്ങനെ വെറുപ്പിക്കണോ ? സഹിക്കാം പക്ഷെ എല്ലാത്തിനും ഒരതിരുണ്ട്‌ ... മഹാരാജ്യം മുഴുവന്‍ നടന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അങ്ങയുടെ കുട്ടി ശിങ്കിടികള്‍ എവിടെ പോയി മറഞ്ഞു എന്നത് തന്നെ അതിന്റെ ഏറ്റവും വലിയ തെളിവല്ലേ !!! നിര്‍ത് രാജന്‍ ആണായി ജീവിക്കു എങ്കില്‍ ഞങള്‍ കൂടെ ഉണ്ട് ......അതല്ല ആ തൂവല്‍ കൊട്ടാരം അന്ന് നോക്കുന്നതെങ്കില്‍ ആരും കൂടെ പോലും ഉണ്ടാവില്ല .. ഇപ്പോള്‍ സ്തുതി പാടുന്ന ആ കുട്ടി ശിങ്കിടികള്‍ പോലും .................... നിര്‍ത്തട്ടെ സ്നേഹപൂര്‍വ്വം ഈ നാട്ടു രാജ്യത്തിലെ ഒരു പ്രജ

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടന്‍ കൊച്ചിന്‍ ഹനീഫ (59) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം ചെന്നൈ രാമചന്ദ്ര ആസ്​പത്രിയിലായിരുന്നു അന്ത്യം.1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫയുടെ ജനനം.

ലോഡ്ജ് അപകടം: മരണം മൂന്നായി; തിരച്ചില്‍ തുടരുന്നു






തിരുവനന്തപുരം: തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി ബേബി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, കന്യാകുമാരി സ്വദേശി രവി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടെടുത്തത്. അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. കുറ്റകരമായ നരഹത്യക്ക് ലോഡ്ജുടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

ആറ് ദശകത്തോളം പഴക്കമുള്ള ഉഡുപ്പി ശ്രീനിവാസ്-ഉഡുപ്പി ശ്രീവാസ് ലോഡ്ജുകളില്‍, ശ്രീകുമാര്‍ തിയേറ്ററിന് ചേര്‍ന്നുള്ള ഉഡുപ്പി ശ്രീനിവാസ് ആണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ തകര്‍ന്നുവീണത്. രണ്ട് ലോഡ്ജുകളിലുമായി നാലുനിലകളില്‍ നാല്‍പ്പതിലധികം മുറികളുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ശ്രീനിവാസ് ലോഡ്ജില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള മുറികളുടെ ചുവരിടിച്ച് ഒറ്റ ഹാളായി മാറ്റുകയായിരുന്നു പ്രധാന ജോലി. ഇടിച്ചുമാറ്റിയ ചുവരുകള്‍ക്കുപകരം ഇരുമ്പ് ദണ്ഡുകളായിരുന്നു താങ്ങ് നല്‍കിയിരുന്നത്. മുകളിലത്തെ മൂന്നുനിലകളുടെ ഭാരം ഈ ദണ്ഡുകള്‍ക്ക് താങ്ങാനാകാതെ വന്നപ്പോള്‍, കെട്ടിടത്തിന്റെ മധ്യഭാഗം ഒന്നായി ഇടിഞ്ഞുവീഴുകയായിരുന്നു. അസ്സമില്‍ നിന്നുള്ള എട്ടുപേര്‍ ഉള്‍പ്പെടെ 16 പേര്‍ നിര്‍മാണ ജോലികള്‍ നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അസ്സം സ്വദേശി ജയറാം പറഞ്ഞു. മൂന്നരയോടെ കെട്ടിടം ഒറ്റയടിയ്ക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ എട്ടുപേര്‍ക്ക് രക്ഷപ്പെടാനായി. രണ്ട് അസ്സംകാരും ആറ് മലയാളികളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ അഗ്നിശമന സേനക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നാലരയോടെ ഒരാളെ പുറത്തെടുത്തു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്നിശമനസേനാ യൂണിറ്റുകളും പട്ടാളവും തുമ്പയില്‍ നിന്നെത്തിയ സി.ഐ.എസ്.എഫ്. സംഘവും കേരള പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമും ചേര്‍ന്ന് നടത്തിയ തീവ്രയത്‌നത്തിന്റെ ഫലമായി സന്ധ്യകഴിഞ്ഞ് ഏഴരയോടെ അഞ്ചുപേരെ പരിക്കുകളോടെ പുറത്തെടുക്കാനായി. സതേണ്‍ വ്യോമകമാന്‍ഡിന്റെ മെഡിക്കല്‍ സംഘവും ഹെല്‍ത്ത് സര്‍വീസ് ആരോഗ്യ പ്രവര്‍ത്തകരും വൈദ്യസഹായം നല്‍കി. നാഗര്‍കോവില്‍ സ്വദേശി ലതീഷ് (34), അസ്സം സ്വദേശി ഗോപാല്‍ (20), ധനുവച്ചപുരം ചായ്‌ക്കോട്ടുകോണം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍ (35), ശിശുപാലന്‍ (55), സുനില്‍കുമാര്‍ (24) എന്നിവരെയാണ് രക്ഷപ്പെടുത്താനായത്.

ഉഡുപ്പിയില്‍ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിച്ച വെങ്കിടേഷിന്റെ പേരിലുള്ളതാണ് ശ്രീനിവാസ് ടൂറിസ്റ്റ് ഹോം. അദ്ദേഹത്തിന്റ സഹോദരിയുടേതാണ് ശ്രീവാസ് ടൂറിസ്റ്റ്‌ഹോം. ഭാഗംവയ്ക്കുന്നതിനുമുമ്പ് ഒന്നായിക്കിടന്ന ഈ കെട്ടിടം പിന്നീട് രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. വെങ്കിടേഷില്‍ നിന്ന് മകന്‍, കവടിയാര്‍ സ്വദേശി ഹരീഷിന് ലോഡ്ജ് ലഭിച്ചു. വില്‍ക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുള്ളതിനാല്‍, നാഗര്‍കോവില്‍ സ്വദേശി രമേശിന്റെ 'ആര്യാസ്' എന്ന സ്ഥാപനത്തിന് 25 വര്‍ഷത്തേയ്ക്ക് ശ്രീനിവാസ് ലോഡ്ജ് പാട്ടത്തിന് നല്‍കി. ഒന്നാം നിലയില്‍ ഹോട്ടല്‍, രണ്ടാം നിലയില്‍ എ.സി ഡൈനിങ് ഹാള്‍, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഈ മൂന്നുനിലയ്ക്ക് ചുറ്റിനും റൂമുകള്‍ എന്നിങ്ങനെ കെട്ടിടം പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എറണാകുളത്തെ 'ഐഡില്‍' ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. ഏറ്റവും അടിയില്‍, നിലവിലെ റൂമുകളുടെ ചുമര് മാറ്റിയപ്പോള്‍ തന്നെ തങ്ങള്‍ അപാകം ചൂണ്ടിക്കാണിച്ചതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കരാറുകാര്‍ അക്കാര്യം പരിഗണിച്ചില്ല. ചെറിയ എടുപ്പുകളെ വേണ്ടവിധം പരിപാലിയ്ക്കാതെ കൂടുതല്‍ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ചേര്‍ത്തുവച്ച നിലയിലായിരുന്നുകരാറുകാരന്‍ പണി ഏറ്റെടുത്തത്. അത് അതേപടി നിലനിര്‍ത്തി, താഴത്തെ നില ഇടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. നാല്‍പ്പത് മുറികളുള്ള കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കാനുള്ള വാതില്‍ നന്നേ ഇടുങ്ങിയതായിരുന്നു. മറ്റ് മൂന്നുവശത്തും ബഹിര്‍ഗമന മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ട് വശങ്ങളില്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന രീതിയിലായുള്ള ചേര്‍ത്തുകെട്ടുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി.
varthlkal : mathrubhumi