Saturday, February 6, 2010

കാലിസിനും അംലയ്ക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക കുതിക്കുന്നു

കാലിസിനും അംലയ്ക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക കുതിക്കുന്നു

Posted on: 06 Feb 2010




നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ജാക് കാലിസിന്റെയും ഹഷീം അംലയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 145 റണ്‍സുമായി കാലിസും 102 റണ്‍സുമായി അംലയും ക്രീസിലുണ്ട്.

ആറ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ് ടപ്പെട്ട ദക്ഷിണാഫ്രിക്കയെ കാലിസും അംലയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആഷ്‌വല്‍ പ്രിന്‍സിനെ റണ്‍സ് എടുക്കും മുമ്പെ പുറത്താക്കി സഹീര്‍ ഞെട്ടിച്ചു. പിന്നാലെ മനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സ്മിത്തിനെയും സഹീര്‍ ബൗള്‍ഡാക്കി. മറുവശത്ത് സഹീറിന് മികച്ച പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

ഇന്ത്യന്‍ ടീമില്‍ രണ്ട് പേരാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്. തമിഴ്‌നാടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥും ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധമാന്‍ സാഹയും.

പരിക്കേറ്റ ലക്ഷ്മണ്‍ യുവരാജ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും അവസാന ഇലവനില്‍ സ്ഥാനം നേടിയത്. ലക്ഷ്മണിന് പകരം രോഹതി ശര്‍മ്മയ്ക്ക് നറുക്ക് വീണെങ്കിലും പരിശീലനത്തിനിടെയുണ്ടായ പരിക്ക് ശര്‍മ്മയ്ക്ക് തിരിച്ചടിയായി.

ഇതോടെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സാഹയ്ക്കും അവസരം കിട്ടി. രാഹുല്‍ ദ്രാവിഡ് പതിവായി ഇറങ്ങാറുള്ള മൂന്നാം നമ്പറില്‍ മുരളി വിജയി ബാറ്റ് ചെയ്യും. രണ്ട് സ്​പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

No comments:

Post a Comment