Showing posts with label news kerala. Show all posts
Showing posts with label news kerala. Show all posts

Wednesday, February 3, 2010

പാചകവാതകത്തിന് നൂറുരൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ




ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും മൂന്നുരൂപയും പാചകവാതകത്തിന് നൂറുരൂപയും മണ്ണെണ്ണയ്ക്ക് ആറ് രൂപയും വര്‍ധിപ്പിക്കാന്‍ പെട്രോളിയം രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കിരിത് പരീഖ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ശുപാര്‍ശ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി തുക ഇനിയും നല്‍കാതിരിക്കാനാവില്ലെന്നും വില വര്‍ധിപ്പിക്കുന്ന കാര്യം സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്നും കഴിഞ്ഞദിവസം മുരളി ദേവ്‌റ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വില വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

Tuesday, February 2, 2010

ലോഡ്ജ് അപകടം: മരണം മൂന്നായി; തിരച്ചില്‍ തുടരുന്നു






തിരുവനന്തപുരം: തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി ബേബി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, കന്യാകുമാരി സ്വദേശി രവി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടെടുത്തത്. അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. കുറ്റകരമായ നരഹത്യക്ക് ലോഡ്ജുടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

ആറ് ദശകത്തോളം പഴക്കമുള്ള ഉഡുപ്പി ശ്രീനിവാസ്-ഉഡുപ്പി ശ്രീവാസ് ലോഡ്ജുകളില്‍, ശ്രീകുമാര്‍ തിയേറ്ററിന് ചേര്‍ന്നുള്ള ഉഡുപ്പി ശ്രീനിവാസ് ആണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ തകര്‍ന്നുവീണത്. രണ്ട് ലോഡ്ജുകളിലുമായി നാലുനിലകളില്‍ നാല്‍പ്പതിലധികം മുറികളുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ശ്രീനിവാസ് ലോഡ്ജില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള മുറികളുടെ ചുവരിടിച്ച് ഒറ്റ ഹാളായി മാറ്റുകയായിരുന്നു പ്രധാന ജോലി. ഇടിച്ചുമാറ്റിയ ചുവരുകള്‍ക്കുപകരം ഇരുമ്പ് ദണ്ഡുകളായിരുന്നു താങ്ങ് നല്‍കിയിരുന്നത്. മുകളിലത്തെ മൂന്നുനിലകളുടെ ഭാരം ഈ ദണ്ഡുകള്‍ക്ക് താങ്ങാനാകാതെ വന്നപ്പോള്‍, കെട്ടിടത്തിന്റെ മധ്യഭാഗം ഒന്നായി ഇടിഞ്ഞുവീഴുകയായിരുന്നു. അസ്സമില്‍ നിന്നുള്ള എട്ടുപേര്‍ ഉള്‍പ്പെടെ 16 പേര്‍ നിര്‍മാണ ജോലികള്‍ നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അസ്സം സ്വദേശി ജയറാം പറഞ്ഞു. മൂന്നരയോടെ കെട്ടിടം ഒറ്റയടിയ്ക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ എട്ടുപേര്‍ക്ക് രക്ഷപ്പെടാനായി. രണ്ട് അസ്സംകാരും ആറ് മലയാളികളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ അഗ്നിശമന സേനക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നാലരയോടെ ഒരാളെ പുറത്തെടുത്തു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്നിശമനസേനാ യൂണിറ്റുകളും പട്ടാളവും തുമ്പയില്‍ നിന്നെത്തിയ സി.ഐ.എസ്.എഫ്. സംഘവും കേരള പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമും ചേര്‍ന്ന് നടത്തിയ തീവ്രയത്‌നത്തിന്റെ ഫലമായി സന്ധ്യകഴിഞ്ഞ് ഏഴരയോടെ അഞ്ചുപേരെ പരിക്കുകളോടെ പുറത്തെടുക്കാനായി. സതേണ്‍ വ്യോമകമാന്‍ഡിന്റെ മെഡിക്കല്‍ സംഘവും ഹെല്‍ത്ത് സര്‍വീസ് ആരോഗ്യ പ്രവര്‍ത്തകരും വൈദ്യസഹായം നല്‍കി. നാഗര്‍കോവില്‍ സ്വദേശി ലതീഷ് (34), അസ്സം സ്വദേശി ഗോപാല്‍ (20), ധനുവച്ചപുരം ചായ്‌ക്കോട്ടുകോണം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍ (35), ശിശുപാലന്‍ (55), സുനില്‍കുമാര്‍ (24) എന്നിവരെയാണ് രക്ഷപ്പെടുത്താനായത്.

ഉഡുപ്പിയില്‍ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിച്ച വെങ്കിടേഷിന്റെ പേരിലുള്ളതാണ് ശ്രീനിവാസ് ടൂറിസ്റ്റ് ഹോം. അദ്ദേഹത്തിന്റ സഹോദരിയുടേതാണ് ശ്രീവാസ് ടൂറിസ്റ്റ്‌ഹോം. ഭാഗംവയ്ക്കുന്നതിനുമുമ്പ് ഒന്നായിക്കിടന്ന ഈ കെട്ടിടം പിന്നീട് രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. വെങ്കിടേഷില്‍ നിന്ന് മകന്‍, കവടിയാര്‍ സ്വദേശി ഹരീഷിന് ലോഡ്ജ് ലഭിച്ചു. വില്‍ക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുള്ളതിനാല്‍, നാഗര്‍കോവില്‍ സ്വദേശി രമേശിന്റെ 'ആര്യാസ്' എന്ന സ്ഥാപനത്തിന് 25 വര്‍ഷത്തേയ്ക്ക് ശ്രീനിവാസ് ലോഡ്ജ് പാട്ടത്തിന് നല്‍കി. ഒന്നാം നിലയില്‍ ഹോട്ടല്‍, രണ്ടാം നിലയില്‍ എ.സി ഡൈനിങ് ഹാള്‍, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഈ മൂന്നുനിലയ്ക്ക് ചുറ്റിനും റൂമുകള്‍ എന്നിങ്ങനെ കെട്ടിടം പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എറണാകുളത്തെ 'ഐഡില്‍' ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. ഏറ്റവും അടിയില്‍, നിലവിലെ റൂമുകളുടെ ചുമര് മാറ്റിയപ്പോള്‍ തന്നെ തങ്ങള്‍ അപാകം ചൂണ്ടിക്കാണിച്ചതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കരാറുകാര്‍ അക്കാര്യം പരിഗണിച്ചില്ല. ചെറിയ എടുപ്പുകളെ വേണ്ടവിധം പരിപാലിയ്ക്കാതെ കൂടുതല്‍ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ചേര്‍ത്തുവച്ച നിലയിലായിരുന്നുകരാറുകാരന്‍ പണി ഏറ്റെടുത്തത്. അത് അതേപടി നിലനിര്‍ത്തി, താഴത്തെ നില ഇടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. നാല്‍പ്പത് മുറികളുള്ള കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കാനുള്ള വാതില്‍ നന്നേ ഇടുങ്ങിയതായിരുന്നു. മറ്റ് മൂന്നുവശത്തും ബഹിര്‍ഗമന മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ട് വശങ്ങളില്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന രീതിയിലായുള്ള ചേര്‍ത്തുകെട്ടുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി.
varthlkal : mathrubhumi

Monday, January 25, 2010

പി കെ വാര്യര്‍ക്ക് പത്മഭൂഷന്‍ റസൂല്‍ പൂക്കൂട്ടിക്ക് പത്മശ്രീ


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍, നൊബേല്‍ ജേതാവ് ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് പത്മവിഭൂഷന്‍.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍, ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അഷ്ടവൈദ്യന്‍ ഇ.ടി നാരായണമൂസ്, നടന്‍ ആമീര്‍ ഖാന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ് മാന്‍, പഞ്ചവാദ്യം കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍, നര്‍ത്തകി മല്ലിക സാരാഭായ്, ചിത്രകാരന്‍ അക്ബര്‍ പദംസി പത്മഭൂഷന് അര്‍ഹരായി.

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ശബ്ദമിശ്രണത്തിന് ഓസ്‌കാര്‍ നേടിയ റസൂല്‍ പൂക്കുട്ടി, ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. പുഷ്പാംഗദന്‍, വ്യവസായികളായ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, രവി പിള്ള, ബാറ്റ്മിന്റണ്‍ താരം സൈന നെവാള്‍, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്, നാരായന്‍ കാര്‍ത്തികേയന്‍, ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍, നടി രേഖ തുടങ്ങിയവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

പത്മശ്രീ പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടുന്നു. 130 പേര്‍ക്കാണ് പത്മപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതില്‍ 37 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 43 പേര്‍ക്ക് പത്മഭൂഷനും 83 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.

കടപാട്: മാതൃഭൂമി






Monday, January 11, 2010

തീവ്രവാദ ഭീഷണി 10 ശാസ്ത്രജ്ഞരുടെ സുരക്ഷ ശക്തമാക്കി



കടപാട് : മാതൃഭുമി


വിവരം നല്‍കിയത് പിടിയിലായ നസീറും സര്‍ഫ്രാസും
ഭീഷണി ലഷ്‌കര്‍-ഇ-തൊയ്ബ അടക്കമുള്ള ഭീകര സംഘടനകളില്‍ നിന്ന്
നോട്ടമിടുന്നത് ആണവ, പ്രതിരോധ, ബഹിരാകാശ ശാസ്ത്രജ്ഞരെ


ന്യൂഡല്‍ഹി: രാജ്യത്ത് മര്‍മപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാസംവിധാനം ശക്തമാക്കി. 'ലഷ്‌കര്‍ - ഇ - തൊയ്ബ'യടക്കമുള്ള ചില ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഇവരെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

പിടിയിലായ തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്.

ആണവ, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതായാണ് നസീറും സര്‍ഫ്രാസും വിവരം നല്‍കിയത്. എന്നാല്‍, ഈ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.

നസീറിന്റെയും സര്‍ഫ്രാസിന്റെയും വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഈ ശാസ്ത്രജ്ഞരുടെ സുരക്ഷ സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയും സന്നാഹം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയുമാണുണ്ടായത്.

അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നീ തീവ്രവാദികളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രോംബെയിലെ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്‍ക്) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്‍ക്കുമുള്ള സുരക്ഷ ഈയിടെ ശക്തിപ്പെടുത്തിയിരുന്നു.

ദേശീയ - അന്തര്‍ദേശീയ തലത്തില്‍ മലയാളി യുവാക്കളെ തീവ്രവാദസംഘടനകളുമായി ബന്ധപ്പെടുത്തിയ പ്രധാന കണ്ണിയായി വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫ്രാസ് നവാസിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കേസുമാത്രം. കണ്ണൂര്‍ ജില്ലയില്‍നിന്നു കശ്മീരിലെ തീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാക്കളെ അയച്ചുവെന്ന കുറ്റത്തിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കളെ തീവ്രവാദപരിശീലനത്തിന് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടത്തി, പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു, പരിശീലനങ്ങള്‍ നല്‍കി, സാമ്പത്തിക സഹായം എത്തിച്ചു എന്നിവയുള്‍പ്പെടെ വിവിധ കുറ്റങ്ങളാണ് എടക്കാട് കേസില്‍ സര്‍ഫ്രാസിനെതിരെ ചുമത്തിയിട്ടുള്ളത്.

  • Sunday, January 10, 2010

    നെഹ്രുവിനെ വിമര്‍ശിച്ച് തരൂര്‍ വീണ്ടും വിവാദത്തില്‍

    courtesy mathrubhumi news website

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്. നെഹ്രുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണ് എന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായിയിരിക്കുന്നത്.

    ബ്രിട്ടീഷ് എം.പി. ബി.ക്ക് പരേഖ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണ പരിപാടിയിലാണ് തരൂരിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മഹാത്മാഗാന്ധിയുടെയും നെല്ക്കുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്റെതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന് പരേഖ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.

    നെല്ക്കുവിന്റെ വിദേശനയത്തെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ മുമ്പ് തന്റെ പുസ്തകങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ പുതിയ വിവാദപരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ആദര്‍ശ സംഹിതയെയാണ് തരൂര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നു പാര്‍ട്ടിവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

    എന്നാല്‍ പാര്‍ട്ടിതലത്തിലല്ല, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ തലത്തിലാവും ഈ പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തെയും വിസാ ചട്ടങ്ങളെയും വിമര്‍ശിച്ചുകൊണ്ട് മുമ്പ് തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.