ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും മൂന്നുരൂപയും പാചകവാതകത്തിന് നൂറുരൂപയും മണ്ണെണ്ണയ്ക്ക് ആറ് രൂപയും വര്‍ധിപ്പിക്കാന്‍ പെട്രോളിയം രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കിരിത് പരീഖ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ശുപാര്‍ശ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി തുക ഇനിയും നല്‍കാതിരിക്കാനാവില്ലെന്നും വില വര്‍ധിപ്പിക്കുന്ന കാര്യം സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്നും കഴിഞ്ഞദിവസം മുരളി ദേവ്‌റ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വില വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

No comments:
Post a Comment