മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകള്‍ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം രംഗത്ത്. ഹീറോ ഹോണ്ട, അനില്‍ അംബാനി, സഹാര്‍, പൂനവാല തുടങ്ങിയ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കെല്ലാം പുറമേ സിനിമ രംഗത്ത് നിന്ന് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം കൊച്ചി ആസ്ഥാനമാക്കി ഒരു ടീമിനായും ശ്രമിക്കുന്നുണ്ട്.
2011 ല്‍ ഐ.പി.എല്ലിന്റെ നാലാം സീസണ്‍ മുതലാണ് പുതിയ രണ്ട് ടീമുകള്‍ കൂടി മത്സരിക്കാനെത്തുക. ഈ മാസം അവസാനത്തോടെ പുതിയ ടീമിന്റെ ലേല നടപടികള്‍ പൂര്‍ത്തിയാകും. ഹീറോ ഹോണ്ടയുടെ ഉടമസ്ഥരായ പവന്‍ മുഞ്ജാല്‍ കുടുംബം ധര്‍മ്മശാല(ഹിമാചല്‍) ആസ്ഥാനമാക്കിയും അനില്‍ അംബാനി ഗ്രൂപ്പ് അഹമ്മദബാദ് ടീമിനായുമാണ് നീക്കങ്ങള്‍ നടത്തുന്നത്.
പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ സൈറസ് പൂനവാല ഒരു കണ്‍സോര്‍ഷ്യമായി ടീമിനെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുണ്ട്. പുതിയ ടീമിന്റെ മിനിമം തുകയായി നിശ്ചയിച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്. ഇത് ആദ്യ ഘട്ടത്തിന്റെ ഇരട്ടിവരും. മുകേഷ് അംബാനി മുംബൈ ഇന്ത്യന്‍സിനായി മുടക്കിയത് ഏകദേശം 500 കോടി രൂപയായിരുന്നു.
ഇവരോടൊപ്പമാണ് കേരളത്തില്‍ നിന്നൊരു ടീം എന്ന ആശയവുമായി ലാല്‍-പ്രിയന്‍ കൂട്ടുകെട്ടും കച്ചമുറുക്കുന്നത്. കണ്‍സോര്‍ഷ്യമായി വരുന്ന സംരംഭത്തില്‍ പ്രിയന്റെ ബോളിവുഡിലെ ചില മുന്‍നിര താരങ്ങളും സഹകരിക്കാന്‍ തയാറായിട്ടുള്ളതായാണ് വാര്‍ത്തകള്‍
No comments:
Post a Comment