Tuesday, April 13, 2010

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )
കളി അടുത്തവര്‍ഷമല്ല അതിപ്പോലെ പല വിദതത്തില്‍ തുടങ്ങി കഴിഞ്ഞു ...  കേരളത്തില്‍ നിന്നും ഐ പി എല്‍ തട്ടി എടുക്കാന്‍ മുന്‍പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ മോഡി തന്നെ ആകുമ്പോള്‍ കളി മൂക്കും ... കഷ്ടപ്പെട്ട്  ടീമിനെ മേടിച്ചവരില്‍ നിന്നും അടിച്ചു മാറ്റാന്‍ കണ്ണാടിയും ഫിറ്റ്‌ ചെയ്തു മോഡി ചേട്ടന്‍ രംഗത്തിറങ്ങി . കളി നമ്മുലെടെ ശശി  ചേട്ടനോട് നടക്കുമോ .. ലോകം മുഴുവന്‍ ചുറ്റി നടന്നു കളി ഇങ്ങേരെത്ര കണ്ടതാ .. ഇപ്പോള്‍ ചെറിയ ഐ പി എല്ന്റെ പേരില്‍ അങ്ങനെ ഇദ്ദേഹത്തെ ഒതുക്കാന്‍ പറ്റുമോ അതും ഇപ്പൊല്‍ കേന്ദ്ര മന്ത്രി ആയിരിക്കുന്ന നമ്മുടെ ട്വിറ്റെര്‍ ചേട്ടന്‍ ആരാ മോന്‍ ...
വായിക്കൂ 


മോഡി കൊച്ചി ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തരൂര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ പരസ്യമായ പ്രത്യാക്രമണവുമായി വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രംഗത്തുവന്നു. മോഡി കൊച്ചി ഐ.പി.എല്‍. ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ സ്വകാര്യ ജീവിതത്തെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ തരൂര്‍ പറഞ്ഞു. കൊച്ചിയിലെ ഐ.പി.എല്‍. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനാണ് മോഡിയുടെ ശ്രമമെന്നും തരൂര്‍ ആരോപിച്ചു.

റൊന്ദേവൂവിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ഐ.പി.എല്‍. ടീം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. എനിക്ക് പരിചയമുള്ള സുനന്ദ പുഷ്‌കര്‍ അടക്കമുള്ള ആളുകളെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെടുത്തുന്നത് അങ്ങനെയാണ്. ഇതിനുവേണ്ടിയാണ് ഞാന്‍ ലളിത് മോഡിയുമായി ബന്ധപ്പെട്ടത്. ടീം യാഥാര്‍ഥ്യമായതോടെ മറ്റു പല പ്രമുഖരുടെയും പ്രതീക്ഷ തകരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മോഡി കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ പിന്‍വലിപ്പിക്കാന്‍ പല തവണ ശ്രമിച്ചു. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു മോഡിയുടെ ഉദ്ദേശം. വ്യവസ്ഥകള്‍ ലംഘിച്ച് കരാറിലെ വിശദാംശങ്ങള്‍ പരസ്യമാക്കുകയും എന്ന വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലും മോഡിയുടെ ഈ ഗൂഢലക്ഷ്യം തന്നെയാണ്-തരൂര്‍ പറഞ്ഞു.


കൊച്ചി ടീമിന്റെ നിക്ഷേപകരുമായുള്ള ചര്‍ച്ചയ്ക്കിടെ നിക്ഷേപകരുടെ വിവരങ്ങള്‍ അന്വേഷിക്കരുത് എന്നാവശ്യപ്പെട്ട് മോഡിയെ ഫോണില്‍ വിളിച്ചുവെന്ന ആരോപണം തരൂര്‍ പ്രസ്താവനയില്‍ നിഷേധിച്ചു. നിയമതടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും ഫ്രാഞ്ചൈസിക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ട് എന്നു മാത്രമാണ് ഞാന്‍ മോഡിയോട് അന്വേഷിച്ചത്. കരാര്‍ ഒപ്പിടാന്‍ ചെന്ന കൊച്ചിയിലെ നിക്ഷേപകരെ അനാവശ്യ സംശയങ്ങള്‍ ഉന്നയിച്ച് കുഴക്കുകയാണ് മോഡി ചെയ്തത്. കരാര്‍ ഒപ്പിടുന്നത് വൈകിക്കുകയാണ് മോഡിയുടെ ഉദ്ദേശമെന്ന സംശയം ഉയരാനുള്ള കാരണം ഇതാണ്. പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടാനുള്ള കാരണവും ഇതുതന്നെയാണ്.


ടീം കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ സഹായിക്കാനായതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അല്ലാതെ ടീമില്‍ എനിക്ക് യാതൊരുവിധ നിക്ഷേപവുമില്ല. ടീം കൊണ്ടുവരുന്നതിന് ഒരു രൂപ പോലും പ്രതിഫലവും വാങ്ങിയിട്ടില്ല. ഭാവിയിലും ടീമില്‍ നിന്നും യാതൊരുവിധ സാമ്പത്തിക ലാഭവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല-തരൂര്‍ പറഞ്ഞു.

കൊച്ചി ടീമിനെ തകര്‍ക്കാനുള്ള മോഡിയുടെ ശ്രമങ്ങള്‍ ഐ.പി.എല്ലിന് തന്നെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് ബി.സി.സി.ഐ. തടയിടുമെന്നാണ് പ്രതീക്ഷ-തരൂര്‍ പറഞ്ഞു. 

 
ഇങ്ങനെ ഒക്കെ ആണ് കര്യങ്ങേല്‍ എങ്കിലും ഒക്കുംപോള്‍ ഒപ്പിക്കാന്‍ ചേട്ടന്‍ മാര്‍ രംഗതെത്തി കൊച്ചി ഐ.പി.എല്‍. ടീമുമായി ബന്ധപ്പെ വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി ശശി തരൂരിനെ പുറത്താക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. കൊച്ചി ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ഒരു കേന്ദ്രമന്ത്രി ഒരു ടീമിന്റെ പാട്രണാകുന്നത് ആശാസ്യമായ കാര്യമല്ല. തരൂര്‍ നടത്തിയിരിക്കുന്നത് നഗ്‌നമായ അഴിമതിയാണ്-രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ..



കൊച്ചി ഐ.പി.എല്‍. ടീമിനുവേണ്ടി കേന്ദ്രമന്ത്രി ശശി തരൂര്‍ തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ഡെല്‍ഹി സ്വദേശിയായ അജയ് അഗര്‍വാളാണ് ഹരജി നല്‍കിയത്. കായിക മന്ത്രാലയം, കാബിനറ്റ് സെക്രട്ടറി, സി.ബി.ഐ., ഐ.പി.എല്‍ കമ്മീഷണര്‍, ബി.സി.സി.ഐ. എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

1 comment:

  1. തരൂരിനെതിരെ അന്വേഷണം വേണമെന്ന്‌ പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലം ഇടപാടുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല.


    ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....

    ReplyDelete