Wednesday, April 28, 2010

Indian team leaves for ICC World Twenty20

Mumbai: After a gruelling stint in Indian Premier League (IPL), the national cricket team left here for the West Indies to take part in the ICC World Twenty20 scheduled to be held there from April 30-May 16.
The Mahendra Singh Dhoni-led team boarded an Emirates Airlines flight at the international airport this evening and will reach the West Indies via Dubai.
The 2007 ICC World Twenty20 Champions, who have been placed in Group C, will open their campaign against Afghanistan on May 1 and will play South Africa the next day in St Lucia.
The team: Mahendra Singh Dhoni (captain), Virender Sehwag (vice-captain), Gautam Gambhir, Suresh Raina, Yuvraj Singh, Yusuf Pathan, Harbhajan Singh, Ravindra Jadeja, Zaheer Khan, Praveen Kumar, Ashish Nehra, Ranganath Vinay Kumar, Dinesh Karthik, Rohit Sharma and Piyush Chawla.
Coach: Gary Kirsten. 

Monday, April 26, 2010

ചെന്നൈ ചാമ്പ്യന്മാര്‍

ചെന്നൈ ചാമ്പ്യന്മാര്‍


മുംബൈ: ഈന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിരീടം തേടിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യാത്രയ്ക്ക് ഒടുവില്‍ ഫലസമാപ്തി. മുംബൈയില്‍, സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുന്നത് കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി, ധോനി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി. മൂന്ന് സീസണുകളിലും സെമിയിലെത്തുകയും രണ്ടുവട്ടം ഫൈനല്‍ കളിക്കുകയും ചെയ്ത ചെന്നൈയുടെ കിരീടനേട്ടം കാവ്യനീതിയായി. ഐ.പി.എല്‍ കിരീടമുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും ധോനി നേടി. സ്‌കോര്‍: ചെന്നൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 168. മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പതിന് 146.

ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കളിയുടെ സമസ്തമേഖലകളിലും മികവുകാട്ടിയ ഫൈനലില്‍, 22 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താനാകാതെ പതറിയ ടീമിനെ ഉജ്വലമായ ബാറ്റിങ്ങിലൂടെ നയിച്ച റെയ്‌ന (35 പന്തില്‍ 57 നോട്ടൗട്ട്) ഹര്‍ഭജന്‍ സിങ്ങിന്‍ൈറ വിക്കറ്റെടുക്കുകയും സൗരഭ് തിവാരിയെ ഉജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്താണ് ടീമിന്റെ വിജയശില്പിയായത്. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചെന്ന പകിട്ടോടെ, റെയ്‌നയ്ക്ക് ഇനി വെസ്റ്റിന്‍ഡീസില്‍ ട്വന്റി 20 ലോകകപ്പിനായി വിമാനം കയറാം.

മുംബൈയ്ക്കായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 48 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതോടെ, മുംബൈയുടെ പ്രതീക്ഷകള്‍ മങ്ങി. തുടരെ സൗരഭ് തിവാരിയെയും ഡൂമിനിയെയും നഷ്ടപ്പെട്ടതോടെ മുംബൈ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍, ഏഴാമനായി ഇറങ്ങിയ കീറോണ്‍ പൊള്ളാര്‍ഡ് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതോടെ മുംബൈയ്ക്ക് ആവേശം തിരിച്ചുകിട്ടി. ബോളിഞ്ജറെറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറടക്കം 22 റണ്‍സെടുത്ത പൊള്ളാര്‍ഡ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, ആല്‍ബി മോര്‍ക്കലെറിഞ്ഞ 19-ാം ഓവറില്‍ പ്രതീക്ഷിച്ച റണ്‍സ് വന്നില്ല. അംബാട്ടി റായിഡു റണ്ണൗട്ടാവുകയും തൊട്ടടുത്ത പന്തില്‍ കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 27 റണ്‍സ്) പുറത്താവുകയും ചെയ്തതോടെ ആവേശം വീണ്ടും നിരാശയിലേക്ക് കൂപ്പുകുത്തി. നാലാമനായി ഹര്‍ഭജന്‍ സിങ്ങിനെ പരീക്ഷിച്ച മുംബൈ കീറോണ്‍ പൊള്ളാര്‍ഡിനെ ഏഴാമനാക്കാന്‍ ശ്രമിച്ചതാണ് വിനയായത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈക്കേറ്റ പരിക്ക് വകവെയ്ക്കാതെയാണ് ഫൈനല്‍ കളിച്ചത്. എന്നിട്ടും സച്ചിന് കിരീടം ഉയര്‍ത്താനാകാതെ പോയത് മൂന്നാം ഐ.പി.എല്ലിലെ നിരാശാജനകമായ കാഴ്ചയായി. 618 റണ്‍സുമായി സച്ചിന്‍ മുന്നിട്ടുനിന്നപ്പോള്‍, 520 റണ്‍സ് നേടിയ സുരേഷ് റെയ്‌ന മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സീസണുകളിലും നാന്നൂറിനുമേല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായും റെയ്‌ന മാറി.

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ധോനിയുടെ തീരുമാനത്തെ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ (31 പന്തില്‍ 17) വല്ലാതെ ഉലച്ചു. കൂട്ടുകാരന്‍ മുരളി വിജയ് (19 പന്തില്‍ 26) നന്നായി കളിക്കുന്നുണ്ടായിരുന്നെങ്കിലും സ്‌ട്രൈക്ക് കിട്ടാതെ വലഞ്ഞു.

ചെന്നൈ ടോസിന്റെ ഭാഗ്യം തട്ടിത്തെറിപ്പിക്കുകയാണെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് റെയ്‌നയും ധോനിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് പോരാട്ടം എതിര്‍ ക്യാമ്പിലേക്ക് നയിച്ചു. നാലാം വിക്കറ്റില്‍ 5.5 ഓവറില്‍ ഇവര്‍ 77 റണ്‍സ് അടിച്ചുകൂട്ടി. സഹീര്‍ഖാന്റെ പന്തില്‍ ധോനി പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 139 റണ്‍സെത്തിയിരുന്നു. മൂന്ന് ഓവര്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ 160ന് മുകളില്‍ സ്‌കോര്‍ ഉറപ്പാക്കാനും ഈ കൂട്ടുകെട്ടിനായി. സുരേഷ് റെയ്‌നയുടെ കൂറ്റന്‍ അടികളാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിര്‍ണായകമായത്.

ഐ.പി.എല്‍. ഫൈനലിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധശതകം കുറിയ്ക്കാന്‍ റെയ്‌നയ്ക്ക് കഴിഞ്ഞു. 24 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തിയാണ് റെയ്‌ന് അര്‍ധശതകം തികച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ റെയ്‌നക്കായില്ല. പിന്നീട് അദ്ദേഹം നേരിട്ട 11 പന്തുകളില്‍ ഏഴു റണ്‍സേ കിട്ടിയുള്ളൂ.

സ്‌കോര്‍ബോര്‍ഡ്
ചെന്നൈ സൂപ്പര്‍ കിങ്‌സ്


മുരളി വിജയ് സി-തിവാരി ബി-ഫെര്‍ണാണ്ടോ 26(19,1,2), ഹെയ്ഡന്‍ സി-റായുഡു ബി-പൊള്ളാര്‍ഡ് 17(31,1,1), റെയ്‌ന നോട്ടൗട്ട് 57(35,3,3), ബദരിനാഥ് സി-മലിംഗ ബി- ഫെര്‍ണാണ്ടോ 14(11,2,0), ധോനി സി-ഫെര്‍ണാണ്ടോ ബി-സഹീര്‍ഖാന്‍ 22(15,2,1), മോര്‍ക്കല്‍ റണ്ണൗട്ട് 15(6,1,1), അനിരുദ്ധ നോട്ടൗട്ട് 6(3,1,0), എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ 5ന് 168.വിക്കറ്റുവീഴ്ച: 1-44, 2-47, 3-67, 4-139, 5-157. ബൗളിങ്: ഹര്‍ഭജന്‍ 4-0-30 -0, മലിംഗ 4-0-33-0, സഹീര്‍ഖാന്‍ 4 -0-34-1, ഫെര്‍ണാണ്ടോ 4- 0- 23-2, പൊള്ളാര്‍ഡ് 4- 0- 45-1.

മുംബൈ ഇന്ത്യന്‍സ്


ധവാന്‍ സി ധോനി ബി ബോളിഞ്ജര്‍ 0, തെണ്ടുല്‍ക്കര്‍ സി മുരളി വിജയ് ബി ജക്കാട്ടി 48 (45,7,0), അഭിഷേക് നായര്‍ റണ്ണൗട്ട് 27 (25,1,2), ഹര്‍ഭജന്‍ എല്‍ബിഡബ്ല്യു ബി റെയ്‌ന 1, അംബാട്ടി റായിഡു റണ്ണൗട്ട് , സൗരഭ് തിവാരി സി റെയ്‌ന ബി ജക്കാട്ടി 0, ഡൂമിനി സി ജക്കാട്ടി ബി മുരളീധരന്‍ 6, പൊള്ളാര്‍ഡ് സി ഹെയ്ഡന്‍ ബി മോര്‍ക്കല്‍ 27 (10,3,2), സഹീര്‍ഖാന്‍ റണ്ണൗട്ട് 0, മലിംഗ നോട്ടൗട്ട് 1, ദില്‍ഹാരോ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 12, ആകെ 20 ഓവറില്‍ ഒമ്പതിന് 146. വിക്കറ്റ് വീഴ്ച: 1-1, 2-67, 3-73, 4-99, 5-100, 6-114, 7-142, 8-142. ബൗളിങ്: അശ്വിന്‍ 4- 1-24-0, ബോളിഞ്ജര്‍ 4-0 -31-1, മോര്‍ക്കല്‍ 3 -0-20-1, മുരളീധരന്‍ 4-0- 17-1, ജക്കാട്ടി 3-0-26-2, റെയ്‌ന 2-0-21-1.
 
from mathrubhumi sports 

Thursday, April 15, 2010

എന്റെ വിഷു കൈനീട്ടം

എന്റെ വിഷു കൈനീട്ടം 


വിഷുവിന്റെ അന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഓഫീസിന്റെ വാതില്‍ക്കല്‍ ഇരുന്നു  ഞാന്‍ പത്രം വായിക്കുകയായിരുന്നു അല്‍പനേരം കഴിഞ്ഞപ്പോള്‍ ഗേറ്റ് കടന്നൊരു പ്രായം കൂടിയ അമ്മച്ചി എത്തി അവര്‍ നടന്നു വന്നപ്പോള്‍ എന്റെ കൂടയൂണ്ടായിരുന്ന സുഹ്രതിനോടു അവര്‍ക്ക് വിഷു കണി കൊടുക്കാന്‍ ചുമ്മാതെ പറഞ്ഞു ..കേട്ടപാടെ ഇല്ലാത്ത ഫോണില്‍ സംസാരിച്ചുകൊണ്ടവന്‍  അകത്തേക്ക് പോയി 


"എന്താ അമ്മച്ചി " ഞാന്‍ ചോദിച്ചു .."എന്തെങ്കിലും കഞ്ഞി കുടിക്കാനായി താ മോനെ ".അതുവരെ ഒന്നും മിണ്ടാതെ നിന്ന ആ അമ്മച്ചി മുഖമുയര്‍ത്തി പറഞ്ഞു .. "ശ്വാസം മുട്ടല്‍ ഉണ്ട് വീട്ടില്‍ ചെന്ന് കഞ്ഞി ഉണ്ടാക്കി കുടിച്ചാല്‍ അല്പം ആശ്വാസം കിട്ടും" ഒരു നിമിഷം  ഞാന്‍ ഓര്‍ത്തു  ലോകത്തുള്ളവരൊക്കെ ഇന്ന് വിഷു ആഘോഷിക്കുന്നു ...നല്ലത് മാത്രം കാണികനാനും ആഹ്രഹിക്കുന്നു .. ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്റെ മുന്‍പില്‍ നില്‍ക്കുന്ന ഇവരാണെന്റെ കണി .. ഈശ്വരന്‍ എന്റെ മുന്‍പില്‍  നേരിട്ട് കണി ചോദിച്ചു വന്നതുപോലെ ...

"കാപ്പി കുടിച്ചോ "     ഞാന്‍ അമ്മച്ചിയോട്‌ ചോദിച്ചു .. ഞങ്ങള്‍ രാവിലെ അപ്പം ആണ് കഴിച്ചത് അത് അമ്മച്ചിക്ക് വേണമെങ്കില്‍ തരാം"   "ഓ ആട്ടു മോനെ"  ഇത്തിരി വെള്ളം കൂടി കിട്ടിയാല്‍ നല്ലതായിരുന്നു .. അമ്മച്ചിക്ക് എന്റെ പ്രഭാത ഭക്ഷണത്തില്‍ നിന്നും രണ്ടപ്പം  എടുത്തു പേപ്പറില്‍ പൊതിഞ്ഞു കൈയില്‍ കൊടുത്തു .. ഒപ്പം പോക്കറ്റില്‍ നിന്നും ചെറിയ ഒരു കൈനീട്ടവും ..ഗ്ലാസില്‍ വെള്ളം കൊടുത്തത് കുടിച്ചപ്പോള്‍ അമ്മച്ചി ചോദിച്ചു "തനുത്താതനല്ലേ " എനിക്ക് ശ്വാസം മുട്ടുള്ളതാണ്‌" എന്നാലും മോന്‍ തന്നതല്ലേ കുടിക്കാം ''  ആ ഗ്ലാസിലെ അര ഗ്ലാസ് വെള്ളം കുടിച്ചെന്റെ നേരെ നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു ആ അമ്മച്ചി പുറത്തേക്കു പോയപ്പോള്‍ ഉള്ളില്‍ വല്ലാത്ത ഒരു സന്തോഷം      ഞാന്‍ നല്ല ഒരു കണി കണ്ടു .. മുന്‍പില്‍ വരുന്ന എങ്ങനെ ഉള്ള ഈശ്വരനെ കണ്ടില്ലങ്കില്‍ അരൂപിയായ  സാക്ഷാല്‍ ഈശ്വരനെ നമ്മള്‍  എങ്ങനെ കാണും അല്ലേ .................

Wednesday, April 14, 2010

പ്രീതി സിന്റയും ബ്രെറ്റ് ലീയും തമ്മിലെന്ത്?

മൊഹാലി: കിങ്‌സ് ഇലവന്‍ ഉടമ പ്രീതി സിന്റയും ടീമംഗം ബ്രെറ്റ് ലീയും തമ്മിലെന്താണ്? ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ഗോസിപ്പിന് ചൂടു പിടിച്ചുകൊണ്ടിരിക്കുകയാണ്.

ഐ.പി.എല്‍ നൈറ്റ് പാര്‍ട്ടിക്കിടെ ലീയെയും പ്രീതി സിന്റയെയും സംശയിക്കത്തക്ക അടുപ്പത്തില്‍ കണ്ടതാണ് കഥകള്‍ക്ക് എരിവു പകരാന്‍ കാരണം. ലീയാണെങ്കില്‍ ഭാര്യ ലിസ് കെംപുമായി പിരിഞ്ഞുകഴിയുകയുമാണ്. ലീ രണ്ട് വര്‍ഷം മുന്‍പ് ഇംഗഌില്‍ വച്ച് പ്രീതിക്ക് ഒരു അവാര്‍ഡ് സമ്മാനിച്ചതും കൂടി കണക്കിലെടുത്താല്‍ കഥ കാര്യമാക്കാനുള്ള എല്ലാ ചേരുവയുമായി ഗോസിപ്പുകാര്‍ക്ക്.

എന്നാല്‍, ശുദ്ധ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളഞ്ഞിരിക്കുകയാണ് ലീയുടെ മാനേജര്‍ ഈ ഗോസിപ്പിനെ. ലീയും പ്രീതിയും തമ്മിലുള്ളത് പ്രൊഫഷണല്‍ ബന്ധം മാത്രമാണെന്ന് ലീയുടെ മാനേജര്‍ നീല്‍ മാക്‌സ്‌വെല്‍ പറഞ്ഞു. അവര്‍ ഏറെക്കാലമായി നല്ല സുഹൃത്തുക്കളാണ്. അത്രമാത്രം-നീല്‍ പറഞ്ഞു.

 news by
http://sports.mathrubhumi.com/story.php?id=94903

ശശി തരൂരിന് പേരില്‍ വധഭീഷണി

 കൊച്ചി ഐപിഎല്‍ ടീം വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് വധഭീഷണി.

ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വധിയ്ക്കുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരില്‍ എസ്എംഎസ് വന്നതായി തരൂര്‍ പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ നമ്പറില്‍ നിന്നാ് എസ്എംഎസ് വന്നതെന്ന് വ്യക്മായിട്ടുണ്ട്.

ഐപിഎല്ലുമായുള്ള ബന്ധം അവസാനിപ്പിക്കുക. ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് മാപ്പു പറഞ്ഞില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നാണ് ബുധനാഴ്ച രാവിലെ ദാവൂദിന്റെ പേരിലെത്തിയ എസ്എംഎസ് സന്ദേശത്തില്‍ പറയുന്നത്.

ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ശശി തരൂരിന്റെയും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ജേക്കബ് ജോസഫിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tuesday, April 13, 2010

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )
കളി അടുത്തവര്‍ഷമല്ല അതിപ്പോലെ പല വിദതത്തില്‍ തുടങ്ങി കഴിഞ്ഞു ...  കേരളത്തില്‍ നിന്നും ഐ പി എല്‍ തട്ടി എടുക്കാന്‍ മുന്‍പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ മോഡി തന്നെ ആകുമ്പോള്‍ കളി മൂക്കും ... കഷ്ടപ്പെട്ട്  ടീമിനെ മേടിച്ചവരില്‍ നിന്നും അടിച്ചു മാറ്റാന്‍ കണ്ണാടിയും ഫിറ്റ്‌ ചെയ്തു മോഡി ചേട്ടന്‍ രംഗത്തിറങ്ങി . കളി നമ്മുലെടെ ശശി  ചേട്ടനോട് നടക്കുമോ .. ലോകം മുഴുവന്‍ ചുറ്റി നടന്നു കളി ഇങ്ങേരെത്ര കണ്ടതാ .. ഇപ്പോള്‍ ചെറിയ ഐ പി എല്ന്റെ പേരില്‍ അങ്ങനെ ഇദ്ദേഹത്തെ ഒതുക്കാന്‍ പറ്റുമോ അതും ഇപ്പൊല്‍ കേന്ദ്ര മന്ത്രി ആയിരിക്കുന്ന നമ്മുടെ ട്വിറ്റെര്‍ ചേട്ടന്‍ ആരാ മോന്‍ ...
വായിക്കൂ 


മോഡി കൊച്ചി ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തരൂര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ പരസ്യമായ പ്രത്യാക്രമണവുമായി വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രംഗത്തുവന്നു. മോഡി കൊച്ചി ഐ.പി.എല്‍. ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ സ്വകാര്യ ജീവിതത്തെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ തരൂര്‍ പറഞ്ഞു. കൊച്ചിയിലെ ഐ.പി.എല്‍. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനാണ് മോഡിയുടെ ശ്രമമെന്നും തരൂര്‍ ആരോപിച്ചു.

റൊന്ദേവൂവിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ഐ.പി.എല്‍. ടീം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. എനിക്ക് പരിചയമുള്ള സുനന്ദ പുഷ്‌കര്‍ അടക്കമുള്ള ആളുകളെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെടുത്തുന്നത് അങ്ങനെയാണ്. ഇതിനുവേണ്ടിയാണ് ഞാന്‍ ലളിത് മോഡിയുമായി ബന്ധപ്പെട്ടത്. ടീം യാഥാര്‍ഥ്യമായതോടെ മറ്റു പല പ്രമുഖരുടെയും പ്രതീക്ഷ തകരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മോഡി കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ പിന്‍വലിപ്പിക്കാന്‍ പല തവണ ശ്രമിച്ചു. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു മോഡിയുടെ ഉദ്ദേശം. വ്യവസ്ഥകള്‍ ലംഘിച്ച് കരാറിലെ വിശദാംശങ്ങള്‍ പരസ്യമാക്കുകയും എന്ന വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലും മോഡിയുടെ ഈ ഗൂഢലക്ഷ്യം തന്നെയാണ്-തരൂര്‍ പറഞ്ഞു.


കൊച്ചി ടീമിന്റെ നിക്ഷേപകരുമായുള്ള ചര്‍ച്ചയ്ക്കിടെ നിക്ഷേപകരുടെ വിവരങ്ങള്‍ അന്വേഷിക്കരുത് എന്നാവശ്യപ്പെട്ട് മോഡിയെ ഫോണില്‍ വിളിച്ചുവെന്ന ആരോപണം തരൂര്‍ പ്രസ്താവനയില്‍ നിഷേധിച്ചു. നിയമതടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും ഫ്രാഞ്ചൈസിക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ട് എന്നു മാത്രമാണ് ഞാന്‍ മോഡിയോട് അന്വേഷിച്ചത്. കരാര്‍ ഒപ്പിടാന്‍ ചെന്ന കൊച്ചിയിലെ നിക്ഷേപകരെ അനാവശ്യ സംശയങ്ങള്‍ ഉന്നയിച്ച് കുഴക്കുകയാണ് മോഡി ചെയ്തത്. കരാര്‍ ഒപ്പിടുന്നത് വൈകിക്കുകയാണ് മോഡിയുടെ ഉദ്ദേശമെന്ന സംശയം ഉയരാനുള്ള കാരണം ഇതാണ്. പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടാനുള്ള കാരണവും ഇതുതന്നെയാണ്.


ടീം കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ സഹായിക്കാനായതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അല്ലാതെ ടീമില്‍ എനിക്ക് യാതൊരുവിധ നിക്ഷേപവുമില്ല. ടീം കൊണ്ടുവരുന്നതിന് ഒരു രൂപ പോലും പ്രതിഫലവും വാങ്ങിയിട്ടില്ല. ഭാവിയിലും ടീമില്‍ നിന്നും യാതൊരുവിധ സാമ്പത്തിക ലാഭവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല-തരൂര്‍ പറഞ്ഞു.

കൊച്ചി ടീമിനെ തകര്‍ക്കാനുള്ള മോഡിയുടെ ശ്രമങ്ങള്‍ ഐ.പി.എല്ലിന് തന്നെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് ബി.സി.സി.ഐ. തടയിടുമെന്നാണ് പ്രതീക്ഷ-തരൂര്‍ പറഞ്ഞു. 

 
ഇങ്ങനെ ഒക്കെ ആണ് കര്യങ്ങേല്‍ എങ്കിലും ഒക്കുംപോള്‍ ഒപ്പിക്കാന്‍ ചേട്ടന്‍ മാര്‍ രംഗതെത്തി കൊച്ചി ഐ.പി.എല്‍. ടീമുമായി ബന്ധപ്പെ വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി ശശി തരൂരിനെ പുറത്താക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. കൊച്ചി ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ഒരു കേന്ദ്രമന്ത്രി ഒരു ടീമിന്റെ പാട്രണാകുന്നത് ആശാസ്യമായ കാര്യമല്ല. തരൂര്‍ നടത്തിയിരിക്കുന്നത് നഗ്‌നമായ അഴിമതിയാണ്-രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ..



കൊച്ചി ഐ.പി.എല്‍. ടീമിനുവേണ്ടി കേന്ദ്രമന്ത്രി ശശി തരൂര്‍ തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ഡെല്‍ഹി സ്വദേശിയായ അജയ് അഗര്‍വാളാണ് ഹരജി നല്‍കിയത്. കായിക മന്ത്രാലയം, കാബിനറ്റ് സെക്രട്ടറി, സി.ബി.ഐ., ഐ.പി.എല്‍ കമ്മീഷണര്‍, ബി.സി.സി.ഐ. എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Monday, April 12, 2010

ഒരു തത്കാല്‍ ടിക്കറ്റ്‌


ഒരു  തത്കാല്‍  ടിക്കറ്റ്‌ ( ഒരു അനുഭവ കുറിപ്പ്)
അവധികാലം ചിലവഴിക്കാന്‍ സ്വന്തം മോളുടെ വീട്ടിലേക്കു പോകാന്‍ എന്റെ പ്രിയ സുഹ്രത്തിന്റെ  മമ്മി തീരുമാനിച്ചു ഇവിടെ നിന്നും വടകെ ഇന്ത്യക്കുള്ള  ടിക്കറ്റും    പോകാനുള്ള മറ്റു കാര്യങ്ങളും ശരിയാക്കാനുള്ള  ചുമതല എനിക്കായിരുന്നു .. പോകാന്‍ തീരുമാനിച്ചപ്പോലെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ശ്രമിച്ചു ..കടുത്ത വേനല്കാലത്തും യാത്രക്കായി ഒരുപാടുപേര്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഉള്ളതുകൊണ്ടെനിക്കു കിട്ടിയതൊരു വൈട്ടിംഗ്  ലിസ്റ്റ്     ടിക്കറ്റ്‌ ആയിരുന്നു ആകും ആകും എന്നാ പ്രതീക്ഷയില്‍ പോകാനുള്ള ദിവസത്തിന്റെ തലേന്ന് വരെ ഞാനും അവരും കാത്തിരുന്നു ഒടുവില്‍ ബുക്ക്‌ ചെയ്ത അതെ പോലെ ഞാന്‍ അത് ക്യാന്‍സല്‍ ചെയ്തു

ഇനി ഇപ്പോള്‍ തത്കാല്‍ നോക്കാം    രണ്ടു ദിവസത്തിന് മുന്‍പേ നോക്കിയാല്‍ മതി ..  എന്തായാലും ഇന്റര്‍ നെറ്റ് എന്നാ മഹാസംഭവം ഉള്ളതുകൊണ്ട് കൊതുകുകടി കൊള്ളണ്ട എന്ന് കരുതി രാവിലെ ഏഴു മണിക്കേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ബ്രൌസര്‍ തുറന്നു കാര്യങ്ങളെല്ലാം ഒന്നുകൂടി പരിശോതിച്ചു ഏറ്റു മണിയായപ്പോള്‍ എല്ലാം ഒരു പുക  മാത്രമായിരുന്നു ഒന്നും ഇല്ല അതുവരെ നന്നായി വര്‍ക്ക് ചെയ്തിരുന്ന ബ്രൌസര്‍ എന്നെ മിന്ടെ പോലും ചെയ്യുന്നില്ല .. അങ്ങനെ അത് ഗോപി .... അവിടെ കുത്തി ഇവിടെ കുത്തി എല്ലാം പോയി ....... 
രണ്ടാമത്തെ ദിവസം രാവിലെ     നേരെ റെയില്‍വേ സ്റ്റേഷന്‍  COUNTERILEKKU   വിട്ടു അതും അതിരാവിലെ നാലരമാനിക്ക് അങ്ങനെ അവിടെ ചെന്നപ്പോള്‍ രണ്ടേ രണ്ടു പേര്‍ മാത്രം മൂന്നാമനായി ഞാനും കാത്തിരിപ്പു തുടങ്ങി ഏഴര മണിക്ക് കാല് വയ്യാത്ത SECTION ക്ലാര്‍ക്ക് കാറില്‍ പറന്നിറങ്ങി ..വാതില്‍ തുറന്നതും ജാനും ഒപ്പം എന്റെ പുറകില്‍ നിന്നവരും അകത്തേക്ക് ഓടികയറി മുന്‍പില്‍ നിന്ന ചിലര്‍ പിറകിലായി പിറകില്‍ നിന്ന ഒരു മിടുക്കന്‍ മുന്‍പിലും . എന്റെ ഭാഗ്യത്തിന് എനിക്ക് മൂന്നാമത്തെ COUNTER   ഒന്നാം സ്ഥാനത് നില്ല്കാന്‍ പറ്റി..ഇങ്ങനെ സംഭവിക്കും എന്നരിയംയിരുന്ന നേരത്തെ പരിചയം ഉണ്ടായിരുന്ന ചിലരും അവിടെ ഉണ്ടായിരുന്നു അവര്‍ നേരത്തെ തന്നെ അവരുടെതായ ഒരു ടോക്കെന്‍ സിസ്റ്റം ഉണ്ടാകി അത് പോലെ നിലക്കാന്‍ ശ്രമിചിരിന്നു .. ഉള്ളില്‍ കയറിയപ്പോള്‍ മുന്‍പിലേക്ക് കയറിയേ തടിമാടന്‍ ചങ്ങാതിയെ പുറകിലുള്ളവര്‍ ചീത്ത വിളിയും തുടങ്ങി ... എട്ടു മണി .. കാത്തിരുന്ന  സമയം എത്തി എന്റെ ടിക്കറ്റ്‌ കിട്ടുമോ ആവൂ  SECONDS  മാറി മറിഞ്ഞു എട്ടു മണി 24 ടിക്കറ്റ്‌ ഉള്ള കോട്ടയില്‍ നിന്നും രണ്ടു ടിക്കെടുകള്‍ സ്വന്തമാക്കി സന്തോഷത്തോടെ ഞാന്‍ തിരികെ പോന്നു... 
കഷ്ടകാലം മാറി നല്ല കാലം വന്നു കാര്യങ്ങള്‍ എല്ലാം ശരിയായി ഇതെഴുതുമ്പോള്‍ യാത്ര പോയവര്‍ മോളുടെ വീട്ടില്‍ കിടന്നുരങ്ങുന്നുടവും .......... 

Sunday, April 11, 2010

മുംബൈ സെമിയില്‍

മുംബൈ സെമിയില്‍ 
ഐ പി എല്‍ സീസണ്‍ 3 ഇല്‍ ആദ്യമായി സെമിയിലേക്ക് കടക്കുന്ന ടീമായി മുംബൈ .ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാനെ തോല്പിച്ചതോടെയാണ് മുംബൈ ടീം സെമിയിലേക്ക് കടന്നത്‌ . ഏറ്റവും കൂടുതല്‍ റണ്‍സ് നേടി  സച്ചിന്‍ ഓറഞ്ച് 
തൊപ്പിയും നേടി . സ്കോര്‍ മുംബൈ 174 , രാജസ്ഥാന്‍ 125

Saturday, April 10, 2010

കൊച്ചി ടീമിന് അംഗീകാരം കിട്ടി

കൊച്ചി ടീമിന് അംഗീകാരം കിട്ടി കരാര്‍ നാളെ






ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എല്‍ ടീം യാഥാര്‍ഥ്യമാകുന്നു. പലതലങ്ങളിലായ ടീമിന്റെ ഉടമസ്ഥരായി രംഗത്തുവന്ന കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ രാഷ്ട്രീയ-ബിസിനസ്സ് ലോബികള്‍ നടത്തിയ സംഘടിത നീക്കത്തെ അതിജീവിച്ചാണ് ടീം യാഥാര്‍ഥ്യമാകുന്നത്. ബി.സി.സി.ഐയും റെങ്‌ദേവു കണ്‍സോര്‍ഷ്യവും തമ്മില്‍ ഫ്രാഞ്ചൈസി കരാര്‍ നാളെ ബാംഗ്ലൂരില്‍ ഒപ്പിടും. ടീമിന്റെ ഉടമസ്ഥരില്‍ ഒരാളായ വിവേക് വേണുഗോലും ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമാണ് കരാറില്‍ ഒപ്പിടുക. ബി.സി.സി.ഐ റെങ്‌ദേവുവിന്റെ ഉടമസ്ഥാവകാശ രേഖ അംഗീകരിച്ചു.


മാര്‍ച്ച് 21 ന് നടന്ന ലേലത്തില്‍ കൊച്ചി ടീം റെങ്‌ദേവു സ്വന്തമാക്കിയതുമുതല്‍ ടീം ഉടമസ്ഥരെ ഭിന്നിപ്പിക്കാന്‍ ലേലത്തില്‍ പരാജയപ്പെട്ട ഗ്രൂപ്പുകള്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. റെങ്‌ദേവുവിലെ അഞ്ച് ഉടമസ്ഥരില്‍ നാല് പേരും ഗുജറാത്തിലെ ബിസിനസ്സുകാരായിരുന്നു. ഇവരെ ഭിന്നിപ്പാക്കാനാണ് അഹമ്മദബാദ് ആസ്ഥാനമായി ടീമിന് ശ്രമിച്ചവര്‍ നീങ്ങിയത്. ഇതിന് ഉന്നത രാഷ്ട്രീയക്കാരും ബി.സി.സി.ഐയിലെ ചിലരും ഒത്താശ ചെയ്തുകൊടുത്തു.


എന്നാല്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിളിച്ചുകൂട്ടിയ റെങ്‌ദേവു കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളുടെ യോഗത്തിലാണ് ഭിന്നതകള്‍ പരിഹരിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി രണ്ട് അജ്ഞാതര്‍ക്ക് വിറ്റതായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടീമിന്റെ ഓഹരി ഉടമകളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കിയതായും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.


കേരള ടീമിനെ ഒഴിവാക്കാനുള്ള ഗൂഢാലോചന നടന്നതായി ഉടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍ പറയുകയും ചെയ്തു. ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വിവേക് പറഞ്ഞു. ടീമിന്റെ 25 ശതമാനം ഓഹരി വിറ്റെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. ഇതിന് പിന്നില്‍ ഐ.പി.എല്ലിലെ ഒരു ഉന്നതനാണെന്ന് വിവേക് പറഞ്ഞു.
ഐ.പി.എല്ലില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ദുബായിലെ ഒരു അധോലോകനായകന്‍ ഉള്‍പ്പടെയുള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ടീമിന്റെ രേഖകളെല്ലാം ബി.സി.സി.ഐയ്ക്ക് കൈമാറിയതാണെന്ന് വിവേക് അറിയിച്ചു

Friday, April 9, 2010

കൂതറ ചാനല്‍

കൂതറ ചാനല്‍ 

എന്തിനും ഏതിനും എവിടെയും ന്യൂസ്‌ കണ്ടുപിടിക്കുന്നവരാണ്  ചാനലുകാര്‍ .. എല്ലാ ദിവസും പുതിയ എന്തെങ്കിലും ഒന്നില്ലെങ്കില്‍ മൊത്തത്തിലുള്ള കഴ്ച്ചകര്‍ക്ക് വിരസത വന്നാല്‍ ന്യൂസ്‌ ചാനല്‍ പൂട്ടി പോകും എന്നുള്ളത് നൂറു തരം. അതുകൊണ്ട് ന്യൂസ്‌ എല്ലാ മണിക്കൂറും കൂടാതെ ന്യൂസ്‌ ഇതര ന്യൂസ്‌ പ്രവര്‍ത്തനങ്ങള്‍  വേറെയും . സാധാര ഇത്തരത്തിലുള്ള കലാപരിപാടികള്‍ മിക്കവാറും നാട്ടിലെ രാഷ്ട്രിയ പ്രവര്‍ത്തകരെ അനുകൂലിച്ചോ വിമര്‍ശിച്ചോ ആകും .. ഇതും നല്ലത് തന്നെ എന്നാല്‍ എല്ലാത്തിനും അതെന്റെതായ ഒരു അതിര്‍ത്തി ഉണ്ട് .. അവതരണം അതിഗഭിരം ആയതുകൊണ്ട് മാത്രം ഞങ്ങള്‍ കാണികള്‍ എല്ലാം സമതിക്കും എന്ന് കരുതരുതേ ... 




ഇത്രയും നേരം ഞാന്‍ എന്തിനാ ഇതെല്ലം പറഞ്ഞന്തെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും പറയാം കഴിഞ്ഞ ഇടയ്ക്കു മലയാളത്തിലെ ഒരു ചാനലില്‍ വന്ന ഒരു വീഡിയോ തികച്ചും മോശം എന്ന്  തന്നെ പറയേണ്ടി വരും ഇവിടെ അത് കാണുക  മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതും അത് പുറത്ത് കൊണ്ടുവരുന്നതും നല്ലതാണു എന്നാല്‍ പത്ര പ്രവര്‍ത്തനത്തിലെ എത്തിക്സ്  എന്ന മഹാ സംഭവം മറന്നു ഇവരെല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ .. ശ്രി ശ്രീമതി ടീച്ചര്‍ ഇപ്പോള്‍ കേരളത്തിലെ ഒരു മന്ത്രിയാണ് അവര്‍ക്ക് വിവരം ഇല്ലാത്തതുകൊണ്ടല്ല അവര്‍ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ചുമതലകാരിയിട്ടിരിക്കുന്നതും .( ഈ എഴുതുന്ന ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയെ അല്ല ).കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരള രാഷ്ട്രിയ പ്രവര്‍ത്തങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാള്‍ അതിലുപരി ഇപ്പോള്‍ നമ്മുലെ നാട്ടിലെ ഒരു മന്ത്രി മറ്റെല്ലാം മറന്നാലും ഇവര്‍ നമ്മുല്ടെ മത്രി എന്നുള്ള ഒരേ ഒരു ബഹുമാനം അവര്‍ക്ക് കൊടുത്തെ മതിയാകൂ  അതാണ് നമ്മുളുടെ നല്ല സംസ്കാരം ... പണ്ടത്തെ പ്രേ ഡിഗ്രി കോഴ്സ് കഴിഞ്ഞിട്ട് കുറെ നാള്‍ സ്കൂള്‍ ടീച്ചര്‍ ആയി വേഷമിട്ട ഈ ടീച്ചര്‍ ഇപ്പോള്‍ മന്ത്രി പഥത്തില്‍ ഇരിക്കുന്നു ... വീഡിയോ പറയാന്‍ ശ്രമിക്കുന്നത് അവരുടെ ഇംഗ്ലീഷ് ഭാഷയുടെ കുറവുകലെയാണ് .. ഇവിടെ ഞാന്‍ രോഷം പ്രകടിപ്പിക്കുന്നതും ഇതേ കാരണത്തിന് തന്നെ .. ഒരാളുടെ അറിവില്ലായ്മയെ ചോദ്യം ചെയ്യരുത് ... ഒരു രാഷ്ട്രിയകാരി ആയതു കൊണ്ട് മാത്രമാണ് അവര്‍ ഒരു ചമ്മല്‍ പോലും ഇല്ലാതെ അവിടെ പ്രസംങ്ങിച്ചത്   .. ഓര്‍ക്കണമേ കേം ബ്രിഡ്ജ് സര്‍വകലാശാലയിലോ അല്ലെങ്കില്‍ അതുപോലെത്തെ ഏതെങ്കിലും വലിയ കോളേജിലോ  പോയി പഠിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമോ ഒരു പക്ഷെ പണമോ ഉണ്ടായില്ലയിരിക്കം... കുറ്റങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാം കുറവുകള്‍ എല്ലാവര്ക്കും ഉള്ളതാണ് ...പൂര്‍ണ്ണമായി ആരും ഉണ്ടാകുന്നില്ല
പരിഹസിക്കപെടുവാന്‍ തക്കവന്നമുള്ള ഒരു മഹാ സംഭവമായി ഞാന്‍ ഇതിനെ കാണുന്നില്ല പകരം ഇത്തരത്തിലുള്ള കൂതറ പരിപാടികള്‍  കാണിക്കുന്നവര്‍ ( ചാനലുകാര്‍ ) പരിഹാസ്യരാകുന്നു


ഈ വാര്‍ത്ത പരിപടികെതിരെ ശ്രി ടീച്ചര്‍ പരാതി കൊടുത്തിരിക്കുകയാണ് കാത്തിരുന്നു കാണാം .....      

Wednesday, April 7, 2010

ജീവിതവും മരണവും

ജീവിതവും മരണവും 
ഒരു ജീവിതം എത്ര വിലയെരിയതാണെന്ന്      ചോദിച്ചാല്‍ ഒരു പക്ഷെ ആര്‍ക്കും തന്നെ അതിനുത്തരം പറയാന്‍ കഴിയില്ല   എന്നാല്‍ മരണത്തില്‍ നിന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പ്രാവശ്യം രക്ഷപെട്ടവര്‍ക്ക് അതിന്റെ വില അറിയാം പ്രത്യേകിച്ചു അപകടങ്ങളില്‍ നിന്നും .. ഇന്നത്തെ മലയാള പത്രത്തിന്റെ മെയിന്‍ പേജില്‍ വന്ന ഈ പടം  ഇതിനൊരു ഉത്തമ ഉതാഹരണമാണ് ആനയുടെ മുമ്പില്‍ പെട്ട ഈ പാപ്പാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത് തന്നെ ദൈവ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം  .. അല്ലെങ്കില്‍ ആനച്ചൊരു കൊലച്ചോര്‍ എന്ന പഴമക്കാര്‍ പറയുന്നതുപോലെ ആയേനെ .. ജീവിതത്തിനും മരണത്തിനും ഇടയിലുടെ കടന്നു പോയ ആ മനുഷ്യന്റെ മനസിന്റെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കിക്കേ ..തന്‍ നോക്കിയ ആ ആന തന്നെ തന്റെ ജീവനെടുക്കനയി  നേരെ പഞ്ഞെടുത്ത്തപ്പോള്‍ ഒരു നിമിഷം ആ പാവം മനുഷ്യന്‍ പകച്ചു പോയിരിക്കാം .. വെപ്രാളത്തില്‍ നിലത്തു വീണു പോയ ആ പാപ്പാനെ ആന കുത്തി എന്നാല്‍ ഇരു കൊമ്പുകള്‍ക്കും ഇടയില്‍ ആനയുടെ മുന്‍ കാലുകള്‍ക്ക്  ചെര്‍ന്ന്നു ഭാഗ്യം ആ മനുഷ്യന്റെ കൂടെ ഉണ്ടായിരുന്നു . നിലത്തേക്ക് കുത്തിയിറങ്ങിയ ആ കൊമ്പുകള്‍ തിരിച്ചു ഊരുന്ന സമയം കൊണ്ട് ആനയുടെ കാലുകള്‍ക്കിടയിലൂടെ പാപ്പന്‍  അത്ഭുതകരമായി രക്ഷപെട്ടു ..അതും  പരിക്കുകള്‍  ഇല്ലാതെ...

മരണ മുഖത്ത്    നിന്ന് ചിലരെ ദൈവം രക്ഷിക്കുന്നു , ദൈവം തന്ന ഈ സുന്ദരമായ ജീവിതം മറ്റുചിലര്‍ സ്വയം ഒടുക്കുന്നു ഒര്മിക്കുക്ക ജീവിക്കാനുള്ള അവകാശം പോലെ മരിക്കുവനുള്ള അവകാശം നമുക്കില്ല .. ഈ ജീവിതം ഈശ്വരന്‍ നമുക്ക് തന്ന ഒരു ധാനമാണ് . മറ്റുള്ളവര്‍ക്ക് അതൊരു ഉപകാരമാവട്ടെ സ്വയം തീരാതെ മറ്റുള്ളവര്‍ക്ക് ഒരു ഉപകാരമുള്ള സുന്ദരമായ ഒരു ജീവിതം നിങ്ങള്ക്ക് ഉണ്ടാകട്ടെ .... എല്ലാ ആശംസകളും 

പടം: മലയാള മനോരമയില്‍ നിന്നും 

Tuesday, April 6, 2010

മമ്മൂട്ടി മികച്ച നടന്‍ ശ്വേത മേനോന്‍ മികച്ച നടി പാലേരിമാണിക്യം മികച്ച ചിത്രം

തിരുവനന്തപുരം: 2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍. ശ്വേത മേനോന്‍ മികച്ച നടി. പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി.എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എം എ ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു ചില അവാര്‍ഡുകള്‍ ....ജനപ്രിയചിത്രം-ഇവിടം സ്വര്‍ഗമാണ്   മികച്ച  ഗായകന്‍  യേശുദാസും  ഗായിക  ശ്രെയും.മികച്ച ഹാസ്യതാരം-സുരാജ് വെഞ്ഞാറമ്മൂട്- ചിത്രം ഇവര്‍ വിവാഹിതരായാല്‍ .....

Monday, April 5, 2010

അസിനും വിദ്യ ബാലനും ഒപ്പം ജോണ്‍ അബ്രഹാം കേരള ഐ പി എല്‍ ടീമിലേക്ക് ??????


 


ഐ പി എല്‍ കേരള ടീമിന്റെ ബ്രാന്‍ഡ്‌ അമ്പസിടാര്‍    ആരെന്ന ചോദ്യം ബാക്കി  നില്‍ക്കുമ്പോള്‍ അണിയറ പ്രവര്‍ത്തങ്ങള്‍ സജീവമാണ് ..എല്ലാ ടീമിനും ഒന്നാംതര സിനിമ പ്രവര്‍ത്തകര്‍ തന്നെ മുമ്പില്‍ നിന്ന് പ്രോത്സാഹിപ്പിക്കനുള്ളപ്പോള്‍    നമ്മള്‍ കുറക്കുന്നതെന്തിനാ... കേരളത്തിന്റെ സ്വന്തം ബോളിവുഡ്     സുന്ദരന്‍ ശ്രി ജോണ്‍ അബ്രഹാമും കേരളത്തിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നു ... കേരളവുമായി നല്ല ബന്ധമുള്ള ഇപ്പോള്‍ ഹിന്ദി സിനിമകളില്‍ സജീവമായി നില്‍ക്കുന്ന അസിന്‍ , വിദ്യ ബാലന്‍ തുടങ്ങിയ താര റാണിമാരും  അടുത്ത കേരള ഐ പി എല്‍ ടീമിന്റെ ഹ്രദയത്തിന്റെ ഭാഗമാകും എന്നാണ് ഐ പി എല്‍ വാര്‍ത്തകള്‍ ...    ക്രിക്കറ്റ്‌ - ബോളിവുഡ് ബന്ധം പിന്നെയും അടുക്കുന്നു .. എല്ലാം വെറും ഉഹാപോഹം മാത്രം ആകാതിരുന്നാല്‍ മതിയായിരുന്നു. 

Sunday, April 4, 2010

മുംബൈ സെമിയിലേക്ക് കുതിക്കുന്നു

സച്ചിന്റെ കുട്ടികള്‍ ഒരിക്കല്‍ കൂടി പുലി കുട്ടികള്‍ ആയി മാറി ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഗില്ലിയുടെ ടീമിനെ തകര്‍ത്തു ....ബൗളിങ് മികവില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ 63 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലില്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് അംബാട്ടി റായിഡുവിന്റെയും (55 നോട്ടൗട്ട്), സൗരഭ് തിവാരിയുടെയും (44), സച്ചിന്റെയും (35) മികവില്‍ 178 റണ്‍സ് പടുത്തുയര്‍ത്തിയ മുംബൈയ്‌ക്കെതിരെ ഡെക്കാണിന് 18.2 ഓവറില്‍ 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹര്‍ഭജന്‍ സിങ്ങും സഹീര്‍ ഖാനും കീറണ്‍ പൊള്ളാര്‍ഡും റയാന്‍ മക്‌ലാറനും രണ്ടു വിക്കറ്റ് വീതം നേടി. ലീഗില്‍ മുംബൈയുടെ ഏഴാം ജയമാണിത്.

Saturday, April 3, 2010



ട്വന്റി 20 ക്രിക്കറ്റിലെ മികച്ച പത്ത് ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ ഓഫ് സ്​പിന്നര്‍ ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുക്കുന്നു

ക്രിക്കറ്റിനെ അതിവേഗമാണ് ട്വന്റി 20യും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ചേര്‍ന്ന് മാറ്റിമറിച്ചത്. കളിയുടെ എല്ലാ തലത്തിലും മികവ് വര്‍ധിക്കുന്നതിന് അതിടയാക്കി. ട്വന്റി 20-യില്‍, എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്തു ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുക്കുകയാണ് ഇവിടെ. ഒരു ബൗളറുടെ കാഴ്ചപ്പാടിലുള്ള ഈ തിരഞ്ഞെടുപ്പ് എനിക്കൊട്ടും എളുപ്പമായിരുന്നില്ല. വ്യാഴാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന ആലോചനകള്‍ക്കൊടുവിലും വളരെ നീണ്ട ഒരു പട്ടികയാണ് ശേഷിച്ചത്. അത്രയ്ക്ക് പ്രതിഭകള്‍ ട്വന്റി 20യിലുണ്ട്. പക്ഷേ, എല്ലാവരെയും ഉള്‍പ്പെടുത്തുക അസാധ്യമാണല്ലോ. വിട്ടുപോയവരോട് ക്ഷമ ചോദിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല.


1. സച്ചിന്‍ തെണ്ടുല്‍ക്കര്‍


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവത്തിനാണ് എന്റെ ഒന്നാം സ്ഥാനം. മറ്റാര്‍ക്കാണ് അതിനര്‍ഹത. സിക്‌സറുകള്‍ മാത്രമല്ല ട്വന്റി 20യെ നിയന്ത്രിക്കുന്നതെന്ന് സച്ചിന്‍ തെളിയിച്ചു. ഈ സീസണില്‍ ഇതേവരെ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അതിലൊരേയൊരു സിക്‌സറേ ഉള്ളൂവെന്നും ഓര്‍ക്കുക. അനിര്‍വചനീയമാണ് ആ കേളീമികവ്.

2.യുവരാജ് സിങ്


ഫോം ചില കാലങ്ങളില്‍ വില്ലനായി നിന്നേക്കാമെങ്കിലും പ്രതിഭയെ ഇല്ലാതാക്കാന്‍ അതിനാവില്ല. അതുകൊണ്ട് ട്വന്റി 20യിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലക്ഷ്യത്തിന് അനുസരിച്ച് ഇന്നിങ്‌സിന്റെ വേഗം നിയന്ത്രിക്കുന്നു. താളം കണ്ടെത്തുന്നതിന് അധികം പന്തുകളും ആവശ്യമില്ല.

3.യൂസഫ് പഠാന്‍


ഇപ്പോഴത്തെ നിലയ്ക്ക് ഈ പേരുകേട്ടാല്‍ നടുങ്ങാത്ത ബൗളര്‍മാരുണ്ടാകില്ല. ബാറ്റിന്റെ അതിവേഗ ചലനത്തിലൂടെ പന്ത് അടിച്ചകറ്റാനുള്ള കഴിവും ഏതുതരത്തിലുള്ള ബൗളിങ് ആക്രമണത്തെയും തച്ചുതകര്‍ക്കാന്‍ പോന്ന ആക്രമണശൈലിയും. യൂസുഫ് ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ പക്വതയാര്‍ജിച്ചുകഴിഞ്ഞു.

4.ആദം ഗില്‍ക്രിസ്റ്റ്


എത്ര മികച്ച ബൗളിങ് നിരയെയും നശിപ്പിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍. പന്തിന്റെ ലൈനും ലെങ്തും വിലയിരുത്തുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അപാരമാണ്. അതുകൊണ്ട് ഷോട്ട് തിരഞ്ഞെടുത്ത് കളിക്കാന്‍ മറ്റുള്ളവരേക്കാള്‍ സമയം ഗില്ലിക്ക് ലഭിക്കുന്നു. മൈതാനത്തെ മുഴുവന്‍ സ്ഥലങ്ങളിലും പന്തെത്തിക്കാന്‍ കഴിവുള്ള താരം.

5. ജാക്ക് കാലിസ്


ഏതു സാഹചര്യത്തിലും കളിയുടെ ഏതു രൂപത്തിലും തിളങ്ങാന്‍ കഴിവുള്ള താരങ്ങളിലൊരാള്‍. സാങ്കേതികമായ ജ്ഞാനവും ഷോട്ട് സെലക്ഷനിലുള്ള മികവുമാണ് കാലിസിനെ വ്യത്യസ്തനാക്കുന്നത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ശേഷിയും സ്‌കോറിങ് അതിവേഗത്തിലാക്കാനുള്ള മികവും അദ്ദേഹത്തില്‍ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു.

6.എം.എസ്. ധോനി


പകരംവെക്കാനില്ലാത്ത താരം. ലോകക്രിക്കറ്റിലെ എറ്റവും ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍. സ്റ്റാമിനകൊണ്ടും കരുത്തുകൊണ്ടും നിങ്ങളെ ഇടിച്ചുവീഴ്ത്താന്‍ കഴിയുന്ന ഒരു ബോക്‌സറെപ്പോലെയാണ് ധോനി. സാഹചര്യങ്ങള്‍ വളരെപെട്ടെന്ന് വിലയിരുത്തുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുകയും ചെയ്യുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍.

7. വീരേന്ദര്‍ സെവാഗ്


ലോകക്രിക്കറ്റിലെ എറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. എല്ലാ ബൗളര്‍മാരും ഒരുപക്ഷേ, പന്തെറിയാന്‍ ഭയപ്പെടുന്ന താരവും വീരുവായിരിക്കും. മികച്ച സ്‌ട്രോക്കുകളാണ് പ്രത്യേകത. സമ്മര്‍ദമില്ലാതെ സാഹചര്യങ്ങളെ നേരിടുകയാണ് സെവാഗിന്റെ രീതി. കളിയേതായാലും സെവാഗിന് ഒരു മന്ത്രമേയുള്ളൂ, പന്ത് കാണുക, അതടിച്ചകറ്റുക.


8. ആന്‍ഡ്രു സൈമണ്ട്‌സ്


ക്രിക്കറ്റിലെ കടുപ്പക്കാരായ ഹിറ്റര്‍മാരിലൊരാള്‍. എത്ര കടുത്ത സാഹചര്യങ്ങളില്‍നിന്നും മത്സരം രക്ഷിച്ചെടുക്കുന്നു. അതിന് യോജിക്കുന്ന ഒരുപിടി ഷോട്ടുകള്‍ സൈമണ്ട്‌സിന് സ്വന്തമായുണ്ട്. സ്വതേ കടുപ്പക്കാരനും പോരാളിയുമാണ് സൈമോ. മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങും കൂടി ചേരുമ്പോള്‍ സൈമോ സമ്പൂര്‍ണ ട്വന്റി 20 പാക്കേജായി മാറും.

9. തിലകരത്‌നെ ദില്‍ഷന്‍


ട്വന്റി 20യില്‍ പുതിയതായൊരു ഷോട്ട് കണ്ടുപിടിച്ച താരം. കാല്‍മുട്ടിലൂന്നിനിന്ന് വിക്കറ്റ് കീപ്പര്‍ക്ക് നേരെ പിന്നിലേക്ക് പന്ത് തോണ്ടിയെറിയുന്ന 'ദില്‍സ്‌കൂപ്പ്' എന്ന ഷോട്ടിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സെവാഗിനെപ്പോലെ ആക്രമണ ബാറ്റിങ് ശൈലിക്കുടമയാണ് ദില്‍ഷനും.

10. മാത്യു ഹെയ്ഡന്‍


മങ്കൂസ് ബാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ കാളക്കൂറ്റന്‍. ഫോമിലാണെങ്കില്‍ ഹെയ്‌ഡോസിനെ നിയന്ത്രിക്കാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടും. മികച്ച ഫുട്ട്‌വര്‍ക്കുള്ള ബിഗ് ഹിറ്റര്‍മാരിലൊരാളാണ് മാത്യു ഹെയ്ഡന്‍. താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത

Thursday, April 1, 2010

ബ്ലോഗും ഞാനും കഴിഞ്ഞ 2 വര്‍ഷങ്ങളും




ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഉടനടി അറിഞ്ഞിരുന്നാല്‍ അതെല്ലാം വിചിത്രമായി എഴുതാന്‍ പറ്റിയാല്‍ ഒരു പക്ഷെ ആയിരങ്ങള്‍ ബ്ലോഗ്‌ വായിക്കാന്‍ ഉണ്ടാവാം അല്ലെങ്കില്‍   എന്തെങ്കിലും കാര്യങ്ങളെ പറ്റി അധിമനോഹാരമായി എഴുതാനുള്ള ഒരു സാന്മാര്‍ഗിക കഴിവ് വേണം . ഇതൊന്നുമില്ലാതെ ജിമെയില്‍ എന്ന പാവം മെയിലും നോക്കി അവിടെ കുത്തി ഇവിടെ കുത്തി ഇരുന്ന ഞാന്‍ എങ്ങനെയോ 2007 ല്‍ ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുടണ്ടി പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഈ ബ്ലോഗ്‌ എന്താണെന്നു മനസില്ക്കിയത് തന്നെ .. അതിനു എന്നെ സഹായിച്ച മുന്നാര്‍ സ്വദേശി അജീഷിനു നന്ദി .. എഴുതി തുടങ്ങിയപ്പോള്‍ തന്നെ എന്തെഴുതണം  എങ്ങനെ ഏഴുതും എന്നുള്ള ആശങ്ക .. ഒടുവില്‍ രണ്ടും കല്പിച്ചുള്ള എഴുത്താരംഭിച്ചു.. ചില്ലറ മോഷണങ്ങളിലയിരുന്നു      തുടക്കം ഒരു കമന്റ്‌ പോലും ഇല്ല കുറച്ചു പേര്‍ മാത്രം വിസിറ്റ് ചെയ്തു പോകുന്നു എന്നല്ലാതെ ഒന്നുമില്ലായിരുന്നു.  മഹാനായ ബെര്‍ലി തോമസിന്റെ ബ്ലോഗും നോക്കി ബെര്‍ലി കമന്റ്സ് കണ്ടങ്ങനെ  കാലം കഴിച്ചു കൂട്ടി .  


പിന്നെ പ്രവാസി മലയാളികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഇരുന്നെന്റെ ബ്ലോഗും വല്ലപ്പോഴും  വായിക്കാന്‍ തുടങ്ങി അങ്ങനെ വല്ലപോഴും ഒരു കമന്റ്സ് പടി കടന്നെത്തി , ആരെങ്കിലും നോക്കുന്നുന്ടെങ്കില്‍ കൂടുതല്‍ സൌന്ദര്യം ഉണ്ടെന്നു ചിന്ത്തിക്കുന്ന പെണ്‍കുട്ടിയെ പോലെ ഞാനും മാറി തുടങ്ങി അധി വേഗം ബെഗു ദൂരം  .. അങ്ങനെ ഞാനും എഴുതി തുടങ്ങി ..ഒരു ജോലിയും ഇല്ലത്ത് കൊണ്ടല്ല ഇങ്ങന എല്ലാ ദിവസവും ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌  മരുഭുമിയുടെ  കൊടും ചൂടിലും മലയാളത്തെ സ്നേഹിക്കുന്ന കുറെ പേര്‍ ഗള്‍ഫില്‍ ഇപ്പോളും ഉണ്ട് എന്റെ ബ്ലോഗിലെ ഏറെ വായനക്കാരും ഇത്തരക്കാരാണ് .. വായന സുഖം ഒന്നും കിട്ടിയില്ലങ്കിലും ഇവിടെ എന്ത് നടക്കുന്നു എന്ന് അവര്‍ക്ക് കുറച്ചു മനസിലായാല്‍ ഞാന്‍ ധന്യനായി .ഐ പി എല്‍ എന്ന വസന്തം കേരളത്തിലേക്കും എത്തുന്നു എന്നറിഞ്ഞപ്പോള്‍ ഐ പി എല്‍ കൊച്ചി എന്നെന്റെ ബ്ലോഗിന്റെ പേരും മാറ്റി .. വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു വരുമ്പോളേക്കും അതൊക്കെ ആരെങ്കിലും ഒക്കെ പോസ്റ്റു ചെയ്തിരിക്കും എന്നാലും ഉള്ളതാവട്ടെ .  പ്രിയ കൂട്ടുകാരെ വായിച്ചു മടങ്ങുമ്പോള്‍ ഒരു വരിയില്‍ നിങ്ങളുടെ വിമര്‍ശങ്ങളും അഭിപ്രായങ്ങളും എഴുതുക .. അതെനിക്കൊരു പ്രജോദനം ആയേക്കാം .. ഒരു ബെര്‍ലി ആയില്ലന്കിലും ചെറിയ ഒരു ബ്ലോഗര്‍ ആയി ഞാന്‍ ഇവിടെ കാണും  ... നിങ്ങളുടെ സ്വന്തം