Saturday, March 13, 2010

ഹൃദയാഘാതം (Heart Attack)


ഹൃദയപേശികളിലേക്ക് ആവശ്യത്തിന് blood എത്താതിരിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൃദയാഘാതം എന്ന പേരില്‍ അറിയപ്പെടുന്നത്. Heart Attack അഥവാ Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ അറിയപ്പെടുന്നു.

സ്ഥിതിവിവരക്കണക്കുകള്‍

ലോകാരോഗ്യ സംഘടന (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)">

ലോകാരോഗ്യ സംഘടനയുടെ 2002-ലെ കണക്ക് പ്രകാരം ലോകത്താകമാനം നടക്കുന്ന മരണങ്ങളില്‍ 12.6 ശതമാനവും ഹൃദയാഘാതം മൂലമാണ്. വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. വികസ്വര രാജ്യങ്ങളില്‍ പൊതുവേ അണുബാധഎയ്ഡ്സിനും ശ്വാസകോശത്തിലെക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട മരണ കാരണമാണ് ഹൃദയാഘാതം. മറ്റു വികസ്വര രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ ഹൃദയധമനികളിലെ തകരാറുകള്‍ (Cardiovascular Diseases/ CVD) ആണ് ഏറ്റവും കൂടുതല്‍ മരണകാരണമാകുന്നത്.

അപകടകരമായ ഘടകങ്ങള്‍

 • വാര്‍ധക്യം
 • പുരുഷന്മാര്‍ (സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്)
 • പുകയിലയുടെ ഉപയോഗം
 • രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നില
 • രക്തത്തിലെ ഉയര്‍ന്ന മയോസിസ്റ്റീന്‍ നില
 • പ്രമേഹം
 • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
 • അമിത വണ്ണം
 • മാനസിക പിരിമുറുക്കം

ലക്ഷണങ്ങള്‍

 • നെഞ്ചുവേദന

എറ്റവും പ്രധാനപെട്ട ഒരു ലക്ഷണം ഹൃദയത്തില്‍ നിന്നു തുടങ്ങി ഇടതു തൊളിലേക്കും കൈയിലേക്കും ചിലപ്പൊള്‍ താടി എല്ലിലേക്കും വ്യാപിക്കുന്ന ANGINA എന്നറിയപെടുന്ന ഒരു തരം വേദനയാണ്. പലപൊഴും ഈ വേദനയെ നെഞ്ചെരിച്ചില്‍ ആയിട്ട് തോന്നും.

 • ശ്വാസം മുട്ട്
 • നെഞ്ചിടിപ്പ്
 • വിയര്‍പ്പ്
 • ഓക്കാനം
 • ഛര്‍ദ്ദി

രോഗസ്ഥിരീകരണം

ഇ. സി. ജി.,

രക്തപരിശോധന ( പ്രധാനമായും രക്തത്തിലെ CPKMB എന്നും TROPONIN എന്നും ഉള്ള ചില ENZYME മുകളുടെ അളവ് ക്രമാതീതമായി കൂടുന്നു.)
എക്കൊകാര്‍ഡിയൊഗ്രാഫി. ( ഹൃദയത്തിന്റെ പ്രവര്‍ത്തനം അറിയനുപയോഗിക്കുന്ന ഒരു തരം പരിശോധന.)


പ്രധമ ശുശ്രൂഷ

 • ആദ്യം രോഗിയെ ഇരിത്തുക. (ശ്വാസം മുട്ട് ഒഴിവാക്കാനാണിത്)
 • ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പാടുകള്‍ ചെയ്യുക.
 • മുറിയിലെ ജനാലകള്‍ തുറന്നിട്ടാല്‍ രോഗിക്കു കൂടുതല്‍ പ്രാണവായു ലഭിക്കാനിടയാകും.


ചികില്‍സ

ഹൃദയാഘത ചികില്‍സയുടെ പ്രധാനാ ഉദ്ദേശം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവു കൂട്ടുക എന്നതാണ്. രോഗിയുടെ വേദന മാറ്റാനും രക്തത്തിന്റെ അളവു കൂട്ടാനുമായിട്ട് NITROGLYCERIN എന്ന മരുന്ന് കൊടുക്കും. ചില ആഘാതങ്ങള്‍ പൂര്‍ണ്ണമായിട്ട് മരുന്നുപയൊഗിച്ചു മാറ്റാന്‍ പറ്റും. ഉദാ: ( Aspirins, Beta Blockers, Antiplatelet agents etc) ഹൃദയ രക്തകുഴലില്‍ കൊഴുപ്പ് കട്ട പിടിച്ചു അടഞ്ഞാല്‍ കൊഴുപ്പിനെ അലിയിപ്പിച്ചു കളയുന്ന Thrombolysis therapy ആണ് മറ്റൊരു ചികില്‍സ. കൊഴുപ്പിനെ അലിയിപ്പിച്ചു കളയാന്‍ പറ്റാത്തതാണെങ്കില്‍ ANGIOPLASTY എന്നറിയപെടുന്ന ഒരു ചികില്‍സയിലൂടെ തടസ്സമുള്ള ഭാഗത്ത് ഒരു STENT (ഒരു തരം സ്പ്രിങ്) വെച്ച് രക്തത്തിന്റെ ഒഴുക്കു പുനരാരംഭിക്കുന്നു. ഒന്നില്‍ കൂടുതല്‍ രക്ത കുഴലുകലില്‍ ബ്ലൊക്ക് ആണെങ്കില്‍ ഹൃദയ ശാസ്ത്രക്രിയ ആവശ്യമായിട്ട് വരും. ( CORONARY ARTERY BYPASS GRAFT)

നിയമപരമായ പ്രാധാന്യം

സാധാരണ നിയമങ്ങള്‍ ഹൃദയാഘാതത്തെ ഒരു രോഗമായാണ് കാണുന്നത്; പരിക്ക് ആയല്ല. അതുകൊണ്ട് ഹൃദയാഘാതം വന്ന ഒരു തൊഴിലാളിക്ക് തൊഴില്‍ സംബന്ധമായി ഉണ്ടാകുന്ന പരിക്കിന് ലഭിക്കുന്ന നഷ്ടപരിഹാരം ലഭിക്കാറില്ല. എന്നാല്‍ തൊഴില്‍ സംബന്ധമായുള്ള മാനസിക പിരിമുറുക്കം, അമിതാധ്വാനം എന്നിവ കൊണ്ട് ഹൃദയാഘാതം ഉണ്ടാകാമെന്നുള്ള യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് പ്രത്യേക സാഹചര്യങ്ങളില്‍ ഹൃദയാഘാതം പരിക്ക് ആയി വിവക്ഷിക്കപ്പെടേണ്ടതാണ്. ചില രാജ്യങ്ങളില്‍ ഒരു തവണ ഹൃദയാഘാതം വന്നവരെ ചില തൊഴിലുകളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുക, വിമാനം പറത്തുക തുടങ്ങി മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടപ്പെടാവുന്ന തരം തൊഴിലുകളില്‍ നിന്നാണ് വിലക്കുള്ളത്.


Ref: wikipediaNo comments:

Post a Comment