Monday, March 22, 2010

IPLCOCHI

കൊച്ചിക്ക് ഐ.പി.എല്‍. ടീം


ചെന്നൈ: കേരളത്തിലെ കായികപ്രേമികളുടെ സ്വപ്ന സാക്ഷാത്കാരമെന്നോണം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന രണ്ട് ടീമുകളിലൊന്ന് കേരളത്തിന് ലഭിച്ചു. കൊച്ചിയാണ് കേരള ഐ.പി.എല്‍ ടീമിന്റെ ആസ്ഥാനം. അടുത്ത സീസണ്‍ മുതല്‍ക്കാണ് കൊച്ചി ഐ.പി.എല്‍. ടീം രംഗത്തെത്തുക. ഉത്തരേന്ത്യന്‍ വ്യവസായി ശൈലേന്ദ്ര ഗെയ്ക്ക്‌വാദ് നേതൃത്വം നല്‍കുന്ന റോന്ദേവു സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന ഗ്രൂപ്പാണ് 1533.32 കോടി രൂപയ്ക്ക് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. 1702 കോടി രൂപയ്ക്ക് സഹാര ഗ്രൂപ്പ് പുണെ ആസ്ഥാനമായുള്ള ടീമിനെയും സ്വന്തമാക്കി.

വീഡിയോകോണ്‍, അദാനി ഗ്രൂപ്പ് തുടങ്ങിയ വന്‍കിട കമ്പനികളെയും ബോളിവുഡ് താരങ്ങളെയും പിന്നിലാക്കിയാണ് റോന്ദേവു കണ്‍സോര്‍ഷ്യം ഐ.പി.എല്‍. ടീം സ്വന്തമാക്കിയത്. മലയാളി വ്യവസായിയും എലൈറ്റ് ഗ്രൂപ്പ് ഡയറക്ടറുമായ വിവേക് വേണുഗോപാലും പരിനി ഡെവലപ്പേഴ്‌സ്, ആനന്ദ് ഷാ എസ്റ്റേറ്റ്, ആങ്കര്‍ എര്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ്, ഫിലിം വേവ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് റോന്ദേവു കണ്‍സോര്‍ഷ്യം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരാണ് ഈ ഗ്രൂപ്പുകളെ ഒന്നിപ്പിച്ചതും കേരളത്തിന് ഐ.പി.എല്‍. ടീം ലഭ്യമാക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതും.

കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വന്തം സ്‌റ്റേഡിയമില്ലെന്നതാണ് ഐ.പി.എല്‍. ടീം നേരിടുന്ന ആദ്യ വെല്ലുവിളി. കെ.സി.എ.യുടെ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതുവരെ പകരം വേദി ഏര്‍പ്പെടുത്തുമെന്ന സൂചനയും ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡി നല്കിയിട്ടുണ്ട്. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതയും പരിശ്രോധിക്കുന്നുന്ടു

courtesy mathrubhumi web

No comments:

Post a Comment