Monday, January 25, 2010

പി കെ വാര്യര്‍ക്ക് പത്മഭൂഷന്‍ റസൂല്‍ പൂക്കൂട്ടിക്ക് പത്മശ്രീ


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍, നൊബേല്‍ ജേതാവ് ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് പത്മവിഭൂഷന്‍.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍, ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അഷ്ടവൈദ്യന്‍ ഇ.ടി നാരായണമൂസ്, നടന്‍ ആമീര്‍ ഖാന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ് മാന്‍, പഞ്ചവാദ്യം കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍, നര്‍ത്തകി മല്ലിക സാരാഭായ്, ചിത്രകാരന്‍ അക്ബര്‍ പദംസി പത്മഭൂഷന് അര്‍ഹരായി.

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ശബ്ദമിശ്രണത്തിന് ഓസ്‌കാര്‍ നേടിയ റസൂല്‍ പൂക്കുട്ടി, ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. പുഷ്പാംഗദന്‍, വ്യവസായികളായ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, രവി പിള്ള, ബാറ്റ്മിന്റണ്‍ താരം സൈന നെവാള്‍, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്, നാരായന്‍ കാര്‍ത്തികേയന്‍, ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍, നടി രേഖ തുടങ്ങിയവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

പത്മശ്രീ പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടുന്നു. 130 പേര്‍ക്കാണ് പത്മപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതില്‍ 37 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 43 പേര്‍ക്ക് പത്മഭൂഷനും 83 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.

കടപാട്: മാതൃഭൂമി






No comments:

Post a Comment