Tuesday, January 26, 2010

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു


മിര്‍പുര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാണക്കേട് ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് ഏഴ് വിക്കറ്റ് കൈയില്‍ ശേഷിക്കേ 83 റണ്‍സ് കൂടി വേണം. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് എടുത്തത്. രണ്ടു റണ്‍സ് വീതം നേടിയ മുഹമ്മദ് അഷ്‌റഫുളും ഷഹദത്ത് ഹൊസൈനുമാണ് ക്രീസില്‍. ഉജ്വല സെഞ്ച്വറി നേടിയ തമിം ഇഖ്ബാലിന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് മാന്യമായ ഒരു സ്‌കോര്‍ സമ്മാനിച്ചത്. 183 പന്ത് നേരിട്ട തമിം 151 റണ്‍സ് നേടിയാണ് പുറത്തായത്. ടെസ്റ്റില്‍ ഒരു ബംഗ്ലാദേശീതാംരം നേടുന്ന ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയാണിത്. കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയ തമിമിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. 18 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രണ്ടാം സെഞ്ച്വറി. സഹീര്‍ ഖാന്റെ പന്തില്‍ ക്യാപ്റ്റന്‍ ധോനി ക്യാച്ചെടുത്താണ് തമിമിന്റെ ഇന്നിങ്‌സില്‍് കടിഞ്ഞാണിട്ടത്. രണ്ടാമിന്നങ്‌സില്‍ വീണ മൂന്ന് വിക്കറ്റും സഹീര്‍ഖാനാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

നേരത്തെ 311 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ എട്ട് വിക്കറ്റിന് 544 എന്ന സ്‌കോറില്‍ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യന്‍ ലീഡ് മുന്നൂറ് കടത്തിയത്. ഇഷാന്ത് ശര്‍മ്മ വാലറ്റത്ത് 13 റണ്‍സെടുത്ത് ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി.
kadapadu : mathrubhumi

No comments:

Post a Comment