Sunday, January 10, 2010

നെഹ്രുവിനെ വിമര്‍ശിച്ച് തരൂര്‍ വീണ്ടും വിവാദത്തില്‍

courtesy mathrubhumi news website

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്. നെഹ്രുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണ് എന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായിയിരിക്കുന്നത്.

ബ്രിട്ടീഷ് എം.പി. ബി.ക്ക് പരേഖ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണ പരിപാടിയിലാണ് തരൂരിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മഹാത്മാഗാന്ധിയുടെയും നെല്ക്കുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്റെതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന് പരേഖ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.

നെല്ക്കുവിന്റെ വിദേശനയത്തെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ മുമ്പ് തന്റെ പുസ്തകങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ പുതിയ വിവാദപരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ആദര്‍ശ സംഹിതയെയാണ് തരൂര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നു പാര്‍ട്ടിവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ പാര്‍ട്ടിതലത്തിലല്ല, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ തലത്തിലാവും ഈ പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തെയും വിസാ ചട്ടങ്ങളെയും വിമര്‍ശിച്ചുകൊണ്ട് മുമ്പ് തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.

No comments:

Post a Comment