Sunday, January 31, 2010

പള്ളിലച്ചന്റെ പേരില്‍ തട്ടിപ്

പള്ളിലച്ചന്റെ പേരില്‍ തട്ടിപ്
ഇന്റര്‍നെറ്റും ഇ. മെയിലും കൂടതലയത്തോടെ തട്ടിപ്പ് വീരന്മാരുടെ സ്ഥിരം തട്ടിപ് ഇതുവഴി വന്നു തുടങ്ങി
കഴിഞ്ഞ ദിവസം എന്റെ മെയില്‍ ബോക്സില്‍ വന്നത് സാക്ഷാല്‍ പള്ളിലച്ചന്റെ മെയില്‍ ആണ് അതും തനി മലയാളി സെബാസ്റ്റ്യന്‍ അച്ഛന്‍
വന്ന ഇ മെയില്‍ ഇതായിരുന്നു . ഞാന്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത എന്റെ പെങ്ങളുടെ ഒരു പേരും കൂടി ഉള്പെട്തി ആ അച്ഛന്റെ(അച്ചനില്ലതവന്റെ ) ഒരു കളി ഒരിക്കല്‍ ഒരു റിപ്ല്യ്‌ അയച്ചാല്‍ പിന്നെ നിങ്ങളുടെ ബാങ്ക് കൂടി ഈ അച്ഛന്‍ പള്ളിലേക്ക് ചേര്‍ത്തോളും ജാഗ്രതെ !!!!

Hallow BInish,
H0w are you/you remember me; of course you will be.Recently I got em. also recently I met your parents.and I got your em from your sister: bindu. Thus my em to you. your informed me a good news ; it is about your parenthood of you both . A GRAND BLESSING indded it is| Congras| MY PRAYFRS AND BEST WISHES FOR YOUR PARENTHOOD|
Fr. Sebastian thottumgal
Elavoor

Friday, January 29, 2010

ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിയെ അത്രക്ക് വെറുക്കണോ?


ലോകത്താദ്യമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്ന പ്രധാനപ്പെട്ട എല്ലാ റോഡുകളും അടയാളപ്പെടുത്തിയ സമ്പൂര്‍ണ്ണ ഗൂഗിള്‍ മാപ്പ് നിലവില്‍ വന്നത് ഈയിടെ ഇന്ത്യയിലാണ്. പന്ത്രണ്ടുമീറ്റര്‍ വരെ സൂക്ഷ്മാനുപാതത്തിലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രാജ്യത്തെ ഏത് പ്രദേശത്തേക്കുമുള്ള വഴി കണ്ടെത്താന്‍ ഇത് നമ്മളെ സഹായിക്കും. തന്ത്രപ്രധാനമായ കൊച്ചിയിലെ നാവിക ആസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിലേക്ക് എങ്ങനെ ചെന്നെത്തണമെന്നറിയാന്‍ യാത്ര തുടങ്ങുന്ന സ്ഥലവും ചെന്നെത്തേണ്ട സ്ഥലവും നല്‍കി സെര്‍ച്ചു ചെയ്താല്‍ പോകേണ്ട വഴി കൃത്യമായി നീല നിറത്തില്‍ അടയാളപ്പെടുത്തി ഗുഗിള്‍ മാപ്‌സ് (www.maps.google.co.in) നല്‍കും. വി.എസ്.എസ്.സി.യടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളുടേയും ശബരിമലയടക്കമുള്ള സുരക്ഷാഭീഷണി നേരിടുന്ന പ്രദേശങ്ങളുടേയും വ്യക്തമായ ചിത്രങ്ങള്‍ ഇത്തരം സൗജന്യ മാപ്പിംഗ് സര്‍വീസുകളില്‍ നിന്ന് ഇപ്പോള്‍ ലഭ്യമാണ്. മുകളില്‍ പറഞ്ഞ സ്ഥലങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരത്തെ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിക്കെതിരെ സംസ്ഥാന ഇന്റലിജന്‍സ് രംഗത്തുവന്നത്. വര്‍ഷങ്ങളായി ഗൂഗിളും വിക്കിമാപ്പിയയും യാഹൂമാപ്‌സുമൊക്കെ ഉപഗ്രഹ ചിത്രങ്ങള്‍ സൗജന്യമായി നല്‍കുമ്പോള്‍ സുരക്ഷയുടെ കാര്യം പറഞ്ഞ് ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിക്കെതിരെ ഇന്റലിജന്‍സ് രംഗത്തു വന്നത് വന്‍ തമാശയായി മാറുന്നത് ഇങ്ങനെയാണ്.


ഗൂഗിളിന്റെ മാപ്പിംഗ് സേവനങ്ങളിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി ലോകത്താകെ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഫിബ്രവരിയിലാണ് തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുന്നത്. നിലവിലുള്ള മാപ്പിംഗ് സംവിധാനം ഉപയോഗിക്കുന്ന രീതി പഠിപ്പിച്ച് അതിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഒന്നര മീറ്റര്‍ വരെ റെസല്യൂഷനിലുള്ള മാപ്പുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി നടത്തുന്നതെന്നും 'രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന' ഈ പരിപാടിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്നു എന്നതുമാണ് പാര്‍ട്ടി വിവാദമാകാനുള്ള പ്രധാന കാരണം. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കിടക്ക് ആരു കാണാതെ പോകുന്ന അല്പം കാമ്പുള്ള വാദവുമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ രംഗത്തുവന്നത്. ഇത്തരം കാംപയിനുകളിലൂടെ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് (UGC) ഉപയോഗിച്ച് വലിയ കാശുമുടക്കില്ലാതെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്ന ഗൂഗിളിന്റെ ബിസിനസ് തന്ത്രത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. അത്തരം തന്ത്രങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതിനോടാണ് സ്വതന്ത്ര സോഫ്റ്റ ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുപ്രകടിപ്പിച്ചത്.

ഡാമുകളും യൂണിവേഴ്‌സിറ്റികള്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫോട്ടോ എടുക്കുന്നതുപോലും നിരോധിക്കപ്പെട്ട സംസ്ഥാനത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഇറക്കിയ ഔദ്യോഗികമായ ഒരു പ്രസ്താവനയാണെന്നു കരുതിയാല്‍ പോലും അധികൃതര്‍ ഉന്നയിക്കുന്ന സുരക്ഷാഭീഷണിക്ക് ഒരടിസ്ഥാനവുമില്ല എന്ന് മനസ്സിലാക്കാന്‍ നിലവിലുള്ള സാങ്കേതിക സംവിധാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം മാത്രം മതി. ഗൂഗിളടക്കമുള്ള മാപ്പിംഗ് സര്‍വീസുകള്‍ അവര്‍ക്കുവേണ്ട ഉപഹ്രഹ ചിത്രങ്ങള്‍ വാങ്ങുന്നത് സ്വകാര്യ ഏജന്‍സികളില്‍ നിന്നാണ്. കൈയില്‍ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ ഇന്ന് മില്ലീമീറ്റര്‍ സൂക്ഷ്മാനുപാതത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലോകത്താര്‍ക്കും ലഭിക്കും.


മില്ലീമീറ്ററുകളുടെ സൂക്ഷ്മാനുപാതത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലഭിക്കുന്ന ജി.പി.എസ്. സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒരു സാധാരണ ജി.പി.എസ്. സംവിധാനത്തിന് മൊബൈല്‍ ഫോണിന്റെ വിലയേ വരുന്നുള്ളൂ. ഇവയാണെങ്കില്‍ വിദേശ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതും. അതിസൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങള്‍ ലഭിക്കാവുന്ന ഡിഫറന്‍ഷ്യല്‍ ജി.പി.എസുപോലുള്ള സംവിധാനങ്ങളും നിലവിലുണ്ട്. ഒരു മീറ്റര്‍ സൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ എളുപ്പമാണെന്നു വാദിക്കുന്നവര്‍ ഇതേ അനുപാതത്തിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന സ്വകാര്യ കമ്പനികളുടെ വെബ്‌സൈറ്റുകളെക്കുറിച്ച് ഇതുവരെയൊന്നും പ്രതികരിച്ചു കണ്ടില്ല. സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിരോധവകുപ്പിന്റെ അനുമതിയോടെ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ അവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഇത്തരം അതിസൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങളാണ്. രാജ്യത്തെ സ്വകാര്യ സര്‍വേ സ്ഥാപനങ്ങളും ഇത്തരം സേവനങ്ങള്‍ ഉപയോഗിച്ചു വരുന്നു.

ഗൂഗിള്‍ എര്‍ത്ത് തുടങ്ങിയ കാലത്ത് ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. അത് അതേ വേഗത്തില്‍ തന്നെ കെട്ടടങ്ങുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ ചെയ്യാനുള്ളത് ഒന്നു മാത്രമാണ്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ മാപ്പില്‍ നിന്നും എടുത്തു മാറ്റുകയോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഇത്തരം കമ്പനികളെ ഔദ്യോഗികമായി വിലക്കുകയോ ചെയ്യുക. ഇത്തരം നീക്കങ്ങളൊന്നും ഇന്റലിജന്‍സ് വിഭാഗത്തിന്റേയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലതാനും.

ഇനി ഗൂഗിളിന്റെ കച്ചവടതന്ത്രത്തിന്റെ കാര്യം. സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കി അവയുടെ നിര്‍മ്മാണത്തില്‍ ഉപഭോക്താവിനും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നതുവഴി ലഭിക്കുന്ന വന്‍ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിച്ചാണ് ഗൂഗിളിന്റെ മാപ്പിംഗ് അടക്കമുള്ള സേവനങ്ങള്‍ മുന്നോട്ടു പോകുന്നത്. അതില്‍ തെറ്റു പറയാനില്ല. ഇത്തരം യൂസര്‍ ജനറേറ്റഡ് കണ്ടന്റിലൂടെ വന്‍ ഹിറ്റായ വിക്കിപ്പീഡിയയെ ഒഴിവാക്കിയുള്ള ഇന്റര്‍നെറ്റ് ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലമാണിത്. മൈക്രോസോഫ്റ്റുപോലെ കുത്തക നിലപാടുകളൊന്നും ഗൂഗിള്‍ എടുത്തിട്ടുമില്ല. പക്ഷേ തീര്‍ത്തും സ്വകാര്യമായി നടത്തേണ്ട ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ രംഗത്തുവരുന്നതിലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ പ്രതിഷേധമുയര്‍ത്തിയത്.

സിറ്റിസണ്‍ കാര്‍ട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് നടക്കുന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ടിക്കല്‍ ആന്റ് ഇലക്ട്രോണിക് എന്‍ജിനീയേഴ്‌സ് ഐ.ഇ.ഇ.ഇ ന്റെയും കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും കേരള ഘടകങ്ങളും ഗൂഗിളും ചേര്‍ന്നാണ്. പ്രാദേശിക വിവരങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഗൂഗിളിന്റെ ബിസിനസ് താല്‍പര്യം എന്നു പറയാവുന്നത്. ഇതിനെതിരെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ രംഗത്തു വന്നിരിക്കുന്നത്. സുരക്ഷയുടേയും മറ്റും പേരില്‍ ലാഹോറിലും മറ്റും നടന്ന ഗൂഗിള്‍ പാര്‍ട്ടികള്‍ വിവാദത്തിലായിരുന്നു.

ഇത്തരം മാപ്പിംഗ് സേവനത്തിന്റെ അവകാശികള്‍ ഗൂഗിള്‍ ആയിരിക്കുമെന്ന് അവര്‍ തറപ്പിച്ചു പറയുന്നിടത്താണ് വിവാദം തലപൊക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി സഹകരിക്കുന്ന ഗൂഗിള്‍ ഭാവിയില്‍ മറ്റാരുടേയെങ്കില്‍ കൈയില്‍ പെട്ടാല്‍ ഇങ്ങനെ ചുളുവില്‍ സംഘടിപ്പിക്കുന്ന വന്‍ ഡാറ്റാ ശേഖരത്തിന്റെ അവകാശികള്‍ ഒരു കുത്തകയുടേതായി മാറുമെന്നതാണ് ചിന്തിക്കേണ്ട വസ്തുത.

ഇത്തരം പ്രാദേശിക വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായാല്‍ നിലവിലുള്ള സാഹചര്യത്തില്‍ രാജ്യസുരക്ഷക്ക് വലിയ ഭീഷണിയൊന്നുമില്ല. മറിച്ച് പൊതുജനത്തിന് അത് സഹായകമാണുതാനും. പക്ഷേ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഇനിയും ചെയ്യാന്‍ മറന്നുപോയ കാര്യം തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ഇത്തരം പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതാണ്. ഗൂഗിളടക്കമുള്ള സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുളള സേവനങ്ങള്‍ ലഭ്യമാക്കുമ്പോളെങ്കിലും സുരക്ഷയെ ബാധിക്കുന്ന സ്ഥലങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കാനാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ ഇത്തരം ജനകീയ പരിപാടികളോട് വാക് യുദ്ധം നടത്തിയതുകൊണ്ടായില്ല.

Thursday, January 28, 2010

APPLE I PAD

അഭ്യൂഹങ്ങള്‍ക്ക് അന്ത്യം; ആപ്പിളിന്റെ 'ഐപ്പാഡ്' എത്തി




സാന്‍ ഫ്രാന്‍സിസ്‌കോ: ആഴ്ച്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ കമ്പനി അതിന്റെ ടാബ്‌ലറ്റ് പി.സി.യായ 'ഐപാഡ്' പുറത്തിറക്കി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.

ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മധ്യേവരുന്ന ഐപാഡിന് അമേരിക്കയില്‍ 499 മുതല്‍ 829 ഡോളര്‍ വരെ വില വരും. കാഴ്ചയില്‍ ആപ്പിളിന്റെ തന്നെ ഐഫോണിന്റെ വലിയ രൂപമെന്ന് തോന്നിക്കുന്ന ഉത്പന്നമാണ് ഐപാഡ്. വീഡിയോ കാണാനും ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഐപാഡ് ഉപയോഗിക്കാം.

ഒപ്പം പുസ്തകങ്ങള്‍ വായിക്കാനുള്ള ഇ-റീഡറായും ഐപാഡ് ഉപയോഗിക്കാന്‍ കഴിയും. അതിന് ആവശ്യമായ ഇ-ബുക്കുകള്‍ക്കായി പെന്‍ഗ്വിന്‍, മാക്മില്ലന്‍ ആന്‍ഡ് ഹാര്‍പ്പര്‍ കൊളിന്‍സ് തുടങ്ങിയ വന്‍കിട പ്രസാധകരുമായി ആപ്പിള്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. ആമസോണിന്റെ 'കൈന്‍ഡില്‍', സോണിയുടെ ഇ-ബുക്ക് റീഡര്‍ മുതലായ ഇ-റീഡറുകള്‍ക്ക് ഐപാഡ് ഭീഷണിയായേക്കാം.



ഐപ്പാഡിന് വേണ്ടി ഓണ്‍ലൈന്‍ ഐട്യൂണ്‍സ് സ്റ്റോര്‍ ആരംഭിച്ചതുപോലെ, പുസ്തകങ്ങള്‍ക്കായി ആപ്പിളിന്റെ ഐബുക്ക് സ്റ്റോറും നിലവില്‍ വരികയാണ്. 'നിങ്ങള്‍ക്ക് അത് ഐപാഡിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം'-ജോബ്‌സ് അറിയിച്ചു. മാഗസിനുകളും പത്രങ്ങളും അതേ രൂപത്തില്‍ വായിക്കാനും ഐപാഡ് ഉപയോഗിക്കാം.

മുഴുവന്‍ വെബ്ബും നിങ്ങലുടെ കൈവെള്ളയിലൊതുങ്ങാന്‍ ഐപാഡ് സഹായിക്കുമെന്ന് ആപ്പിള്‍ മേധാവി പറഞ്ഞു 'ഇതുവരെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും മുന്തിയ ബ്രൗസിങ് അനുഭവമായിരിക്കും ഐപാഡ് നല്‍കുക'-ജോബ്‌സ് പറഞ്ഞു.

മള്‍ട്ടിടച്ച് ഡിസ്‌പ്ലേയുള്ള 9.7 ഇഞ്ച് (25 സെന്റീമീറ്റര്‍) സ്‌ക്രീനാണ് ഐപാഡിന്റെ പ്രധാനഭാഗം. സ്‌ക്രീനിലാണ് എല്ലാം. ആവശ്യമെങ്കില്‍ ഒരു കീബോര്‍ഡുമായി ബന്ധിപ്പിച്ചും ഐപാഡ് പ്രവര്‍ത്തിപ്പിക്കാം. പത്ത് മണിക്കൂര്‍ ബാറ്ററി ലൈഫാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

1 ഗിഗാബൈറ്റ്‌സ് ആപ്പിള്‍ പ്രോസസര്‍, 16, 32 അല്ലെങ്കില്‍ 64 ജി.ബി.ഫ്ലഷ് മെമ്മറി, അരഇഞ്ച് (1.25 സെന്റീമീറ്റര്‍) കനം, വിഫി, ബ്ലൂടൂത്ത്, 3ജി കണക്ടിവിറ്റി, സ്​പീക്കര്‍, മൈക്രോഫോണ്‍, ആക്‌സലറോമീറ്റര്‍, കോംപസ് എന്നിവയെല്ലാം അടങ്ങിയ ഐപാഡിന് 700 ഗ്രാമാണ് ഭാരം.

സാനിയ മിര്‍സ വിവാഹത്തില്‍നിന്ന് പിന്മാറി

ബാംഗ്ലൂര്‍: ബാല്യകാല സുഹൃത്ത് മുഹമ്മദ് ഷോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍നിന്ന് സാനിയ മിര്‍സ പിന്‍മാറി. സാനിയയുടെ പിതാവ് ഇമ്രാനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ ജൂലായിലാണ് ഇരുവരുടെയും വിവാഹനിശ്ചയം വന്‍ ആഡംബരത്തോടെ നടത്തിയത്. ഷാറാബ് എം.ബി.എ പഠനം പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും വിവാഹമെന്ന് സാനിയയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷം മാത്രമേ വിവഹം ഉണ്ടാകൂയെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.

മുഹമ്മദ് ഷോറാബ് സമ്മാനിച്ച 20 ലക്ഷംരൂപ വിലവരുന്ന ഘാഗ്ര ചോളിയണിഞ്ഞ് വിവാഹ നിശ്ചയത്തിനെത്തിയ സാനിയ അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന രത്‌നപതക്കമാണ് സാനിയ ഷോറാബിന് സമ്മാനമായി നല്‍കിയത്.

KADAPADU MATHRUBHUMI

Tuesday, January 26, 2010

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു


മിര്‍പുര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാണക്കേട് ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് ഏഴ് വിക്കറ്റ് കൈയില്‍ ശേഷിക്കേ 83 റണ്‍സ് കൂടി വേണം. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് എടുത്തത്. രണ്ടു റണ്‍സ് വീതം നേടിയ മുഹമ്മദ് അഷ്‌റഫുളും ഷഹദത്ത് ഹൊസൈനുമാണ് ക്രീസില്‍. ഉജ്വല സെഞ്ച്വറി നേടിയ തമിം ഇഖ്ബാലിന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് മാന്യമായ ഒരു സ്‌കോര്‍ സമ്മാനിച്ചത്. 183 പന്ത് നേരിട്ട തമിം 151 റണ്‍സ് നേടിയാണ് പുറത്തായത്. ടെസ്റ്റില്‍ ഒരു ബംഗ്ലാദേശീതാംരം നേടുന്ന ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയാണിത്. കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയ തമിമിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. 18 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രണ്ടാം സെഞ്ച്വറി. സഹീര്‍ ഖാന്റെ പന്തില്‍ ക്യാപ്റ്റന്‍ ധോനി ക്യാച്ചെടുത്താണ് തമിമിന്റെ ഇന്നിങ്‌സില്‍് കടിഞ്ഞാണിട്ടത്. രണ്ടാമിന്നങ്‌സില്‍ വീണ മൂന്ന് വിക്കറ്റും സഹീര്‍ഖാനാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 233 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

നേരത്തെ 311 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ എട്ട് വിക്കറ്റിന് 544 എന്ന സ്‌കോറില്‍ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യന്‍ ലീഡ് മുന്നൂറ് കടത്തിയത്. ഇഷാന്ത് ശര്‍മ്മ വാലറ്റത്ത് 13 റണ്‍സെടുത്ത് ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി.
kadapadu : mathrubhumi

Finding the Pasture... you will be Amazed!!


Finding the pasture

We are living in a world of confusion and uncertainties. People are confused about their life, jobs and family life. Most of them have some hope; they just live by sight. Even in the ministry field many people ask the same question, why am I not a success, or what is the reason I am struggling in my ministry?
They usually start to compare themselves with other people. Look he is a success, look at her she is a success, we studied together but I am still struggling. The Bible says ask and it shall be given, seek and it shall be found, knock and it shall be opened unto you.
In Jn 10.9,10 9I am the door. If anyone enters by Me, he will be saved, and will go in and out and find pasture. 10The thief does not come except to steal, and to kill, and to destroy. I have come that they may have life, and that they may have it more abundantly.
When I was reading this portion I was started thinking about the meaning of “Pasture” and finding the pasture. It was a new revelation for me. I was so excited to receive that revelation, actually it was eye opening for me, and an answer for many questions I had asked and I was asked.
Salvation is a process. It has a day of beginning, but it is like a tree growing after planting. Without a seed or stump it wont grow. Even after planting it needs water, nutrition, and daily attention by the gardener. Here in verse 9 it says, I am the door. If anyone enters by Me, he will be saved, and will go in and out and find pasture.
Jesus is saying I am the door, if any one enters by Me will be saved, and after that the scripture explains three stages. 1) Coming in; 2) Going out; 3) Finding the pasture.
Three stages of salvation experience are coming in, going out and finding the pasture. Some people will come in, some people will come in and go out, some people will come in, go out and be in a wrong pasture, some people will come in, go out and find the pasture, which is an amazing area. The three things I just mentioned should be lined up, otherwise people will struggle.

The reason for struggle is disorder. Order will bring blessing, disorder will lead to constant struggle. For example submission to leadership, being teachable and waiting for Gods timing are part of Gods order. If youre not teachable to those above you, then God cannot teach you. This will lead to us taking our own decisions, and ending up in a mess because we have not submitted to the Godly order of submission. Another example is when someone who is called by God to be a pastor is walking in an area of ministry that they have not been called to, such as being an evangelist. Although they are doing ministry there is a disorder in that they are not following Gods specific call on their life, and they will experience struggle in their ministry. There are always going to be struggles and trials in our life, I fully agree. Many people think and teach that if you are a Christian, there are no more struggles. But that is not true. You need to face struggles but you wont experience failures. God will use opportunities to mould us. In order to mould our character and to shape us, sometimes He will allow struggles and trials, but He never allows us to fall. Struggles that come out of order lead to life and character formation but struggles that come out of disorder will lead to spiritual death and sinking relationships.
1. Coming in
The reason why we should come in is because the outside is not safe or you are not safe. Here Jesus is standing as a door, the door being the way we usually use to come in and go out. Without a door it is not possible to come in and go out. Suppose we have a beautiful house but no doors, that would be really funny!! After making a beautiful house if people ask you to come in you will come through the door, then you can be inside the house. The door is the entrance to a safe place. Without a door you cant enjoy the security provided by that house; the door wont come to the person, but the person has to enter through the door.
Once you are inside the door, you can enjoy the comfort of being inside, but you have to adjust to the principles of that house. While you were outside your thought patterns were influenced by the outside your words, your behaviours, and your character. But once you are inside that atmosphere will mould you. Inside you are in the Kingdom Training Centre area (K T C). Kingdom principles and kingdom nature, the nature of the king will be transformed into your life. That is the place character formation and impartation happens. Many times people think that anointing will decide each persons character, but that is not true. Anointing will help for your character development, but it is inside the door that God will teach humility, submission, and the need of the power of the Holy Spirit.
In the Gospels we can see that Jesus encouraged His disciples to wait for the anointing of the Holy spirit. So they did and we can see the tremendous changes after that. Waiting time is not a wasting time. Even in the life of Jesus the first area on which father God focused was his character, which mainly grew while he was with his parents in submission and obedience, then only was He anointed for the mission. That is why the reason we need to come in first.
2. Going out
Once we are ready to go out God will encourage and release us to go out to the same place we were before, the same place we were defeated, the same place we were struggling to lead a successful life. We are back here with grace and power because we have come from inside, moulded by God for His plan and purpose in order for us to be a blessing to the community, country and to families. Previously we were a headache to the community, experiencing peace-less houses, broken marriages, rejected children. But once you are moulded by God, you will be overcoming the situations by His strength. I have seen many lives that have been changed after this experience, families who have been restored, people who overcame their insecurity. Wow!! What a change. When you come outside the situations will be the same as before, but the way you are facing the situations is different from before. Before you were under the problem, but now you are here to overcome the problem, to face the giant, to deal with the problem not to escape, to defeat not to flee from the realities of our life. In Luke Ch 10 .19 we are told, Behold, I give you the authority to trample on serpents and scorpions, and over all the power of the enemy, and nothing shall by any means hurt you.
ROM 16.20 says And the God of peace will crush Satan under your feet shortly. Before you were struggling to deal with your family issues. In this place you can overcome sin and sickness.
3. Finding the pasture
The first two areas are understandable to most believers, but the third part is the most important part. If you miss that, you miss every thing, like having run the entire race you miss your final point or the finishing point.
Finding the pasture is being in your calling. God has a plan for your life, which is the reason God has created you in this earth, so being in your calling is the most important thing, and that is your pasture. You have no need to create that pasture, as it has already been created by your dad, even before you were born, but many people miss this point. They think doing ministry is the main thing, but doing ministry in the right place is the most important thing. Being in the right place at the right time.
Columbus discovered America, and Faraday invented electricity. America was there even before Columbus was born, but electricity was an invention. Here finding the pasture is understanding your calling and even being in the right geographical place. In that place you will have to face challenges but no defeat, there will be warfare but no failure. Even when you feel you are a failure if you are in the pasture you have not failed.
If God called you as a teacher be there and be in your pasture for His glory. It is not about what youd like to be or how excited you are by someone elses ministry and wishing that you could do the same as them, but it is all about being in the will of God. I fully believe God will equip you before you are placed in the pasture, because you have come from inside, equipped to fight and to win. In the pasture there will be angels ministering for you, and you will be surrounded by His glory, because you are in the will of God,
In the pasture God will fight for you. The battle belongs to the Lord, because you are empowered by His power and grace. If anything happens to you when you are in the pasture it would be a shame for you have to face challenges but you will never fail, or whatever happens in your life when you are in the will of God is according to the plan of God.
Rom 8.28And we know that to them that love God all things work together for good, [even] to them that are called according to [his] purpose. Many people think that the pasture is problem free. No, not at all, look at the pasture of Jesus and Paul, full of problems and challenges. In the case of Jesus, even His mother had doubts about Him before He was conceived, which could be seen as a form of early rejection (see Luke 1), rejection from his father Joseph after the conception of Jesus when he was afraid of accepting Mary’s pregnancy which was not as a result of him. When He was growing I think he faced rejection from friends and families (even if the Bible does not specifically mention that), rejection from his own community and synagogue, authorities, the public, rich people...... I think in every way he was rejected, even at that last moment he cried “father, father why have you forsaken me??”
Oh that is really painful, the most painful moment in His life. Was Jesus in His right calling? Was he in the right place of ministry? Did his birth happen in the right way? Of course He was and did! When people look at the things happening in your life they might ask, even after his salvation and walk with God why he is still struggling? Even if you’re in God’s will, you may still feel at times that you have been rejected. Rejection does not mean that you’re out of God’s plan.
But if you are in the pasture you are safe, so make sure you are in your calling. God will guide you and lead you; once you are in the pasture KOG is ruling you, you are under the kingship of Jesus, with the heavenly passport, when I travel in different nations I know the value of my passport, every man in this world should be a part of a nation. If anything happens to an Indian, India will deal with it, if anything happens to a British national, the UK will deal with it. Like wise if anything happens to a child of God, KOG will deal with it. Isn't it amazing? Of course it is.
If you feel confused, and are wondering about your pasture and the areas God has called you to, the first step is to ask God to lead you, then identify your calling, be in your calling, be fruitful and multiply.
May God bless you, you will make history for Jesus when you are in your pasture. Wow!!
I am excited to hear from you,
God Bless you

(This is an email letter and not owned by the blogger)

Monday, January 25, 2010

പി കെ വാര്യര്‍ക്ക് പത്മഭൂഷന്‍ റസൂല്‍ പൂക്കൂട്ടിക്ക് പത്മശ്രീ


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍, നൊബേല്‍ ജേതാവ് ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് പത്മവിഭൂഷന്‍.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍, ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അഷ്ടവൈദ്യന്‍ ഇ.ടി നാരായണമൂസ്, നടന്‍ ആമീര്‍ ഖാന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ് മാന്‍, പഞ്ചവാദ്യം കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍, നര്‍ത്തകി മല്ലിക സാരാഭായ്, ചിത്രകാരന്‍ അക്ബര്‍ പദംസി പത്മഭൂഷന് അര്‍ഹരായി.

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ശബ്ദമിശ്രണത്തിന് ഓസ്‌കാര്‍ നേടിയ റസൂല്‍ പൂക്കുട്ടി, ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. പുഷ്പാംഗദന്‍, വ്യവസായികളായ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, രവി പിള്ള, ബാറ്റ്മിന്റണ്‍ താരം സൈന നെവാള്‍, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്, നാരായന്‍ കാര്‍ത്തികേയന്‍, ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍, നടി രേഖ തുടങ്ങിയവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

പത്മശ്രീ പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടുന്നു. 130 പേര്‍ക്കാണ് പത്മപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതില്‍ 37 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 43 പേര്‍ക്ക് പത്മഭൂഷനും 83 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.

കടപാട്: മാതൃഭൂമി






സച്ചിനും ദ്രാവിഡിനും സെഞ്ചുറി



Posted on: 25 Jan 2010



മിര്‍പൂര്‍: ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും സെഞ്ചുറി.

182 ബോളില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 143 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. 113 റണ്‍സെടുത്ത ദ്രാവിഡ് പരിക്കേറ്റ് പിന്മാറി. ഓപ്പണര്‍മാരായ സെവാഗും ഗംഭീറും അര്‍ധസെഞ്ചുറിയും നേടി.

Ind: 459/5 (102.5 Ovs)
Ban: 233
Day 2: Stumps
India lead by 226 runs
India in Bangladesh, 2010
Shere Bangla National Stadium, Mirpur
January 24-28, 2010
Bangladesh won the toss and elected to bat

Monday, January 11, 2010

തീവ്രവാദ ഭീഷണി 10 ശാസ്ത്രജ്ഞരുടെ സുരക്ഷ ശക്തമാക്കി



കടപാട് : മാതൃഭുമി


വിവരം നല്‍കിയത് പിടിയിലായ നസീറും സര്‍ഫ്രാസും
ഭീഷണി ലഷ്‌കര്‍-ഇ-തൊയ്ബ അടക്കമുള്ള ഭീകര സംഘടനകളില്‍ നിന്ന്
നോട്ടമിടുന്നത് ആണവ, പ്രതിരോധ, ബഹിരാകാശ ശാസ്ത്രജ്ഞരെ


ന്യൂഡല്‍ഹി: രാജ്യത്ത് മര്‍മപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാസംവിധാനം ശക്തമാക്കി. 'ലഷ്‌കര്‍ - ഇ - തൊയ്ബ'യടക്കമുള്ള ചില ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഇവരെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

പിടിയിലായ തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്.

ആണവ, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതായാണ് നസീറും സര്‍ഫ്രാസും വിവരം നല്‍കിയത്. എന്നാല്‍, ഈ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.

നസീറിന്റെയും സര്‍ഫ്രാസിന്റെയും വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഈ ശാസ്ത്രജ്ഞരുടെ സുരക്ഷ സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയും സന്നാഹം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയുമാണുണ്ടായത്.

അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നീ തീവ്രവാദികളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രോംബെയിലെ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്‍ക്) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്‍ക്കുമുള്ള സുരക്ഷ ഈയിടെ ശക്തിപ്പെടുത്തിയിരുന്നു.

ദേശീയ - അന്തര്‍ദേശീയ തലത്തില്‍ മലയാളി യുവാക്കളെ തീവ്രവാദസംഘടനകളുമായി ബന്ധപ്പെടുത്തിയ പ്രധാന കണ്ണിയായി വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫ്രാസ് നവാസിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കേസുമാത്രം. കണ്ണൂര്‍ ജില്ലയില്‍നിന്നു കശ്മീരിലെ തീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാക്കളെ അയച്ചുവെന്ന കുറ്റത്തിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കളെ തീവ്രവാദപരിശീലനത്തിന് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടത്തി, പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു, പരിശീലനങ്ങള്‍ നല്‍കി, സാമ്പത്തിക സഹായം എത്തിച്ചു എന്നിവയുള്‍പ്പെടെ വിവിധ കുറ്റങ്ങളാണ് എടക്കാട് കേസില്‍ സര്‍ഫ്രാസിനെതിരെ ചുമത്തിയിട്ടുള്ളത്.

  • Sunday, January 10, 2010

    നെഹ്രുവിനെ വിമര്‍ശിച്ച് തരൂര്‍ വീണ്ടും വിവാദത്തില്‍

    courtesy mathrubhumi news website

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്. നെഹ്രുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന വിമര്‍ശനത്തോട് തനിക്ക് യോജിപ്പാണ് എന്ന് തരൂര്‍ പറഞ്ഞതാണ് വിവാദമായിയിരിക്കുന്നത്.

    ബ്രിട്ടീഷ് എം.പി. ബി.ക്ക് പരേഖ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണ പരിപാടിയിലാണ് തരൂരിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മഹാത്മാഗാന്ധിയുടെയും നെല്ക്കുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്റെതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന് പരേഖ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.

    നെല്ക്കുവിന്റെ വിദേശനയത്തെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ മുമ്പ് തന്റെ പുസ്തകങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ പുതിയ വിവാദപരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ആദര്‍ശ സംഹിതയെയാണ് തരൂര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നു പാര്‍ട്ടിവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

    എന്നാല്‍ പാര്‍ട്ടിതലത്തിലല്ല, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ തലത്തിലാവും ഈ പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തെയും വിസാ ചട്ടങ്ങളെയും വിമര്‍ശിച്ചുകൊണ്ട് മുമ്പ് തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.

    Friday, January 8, 2010

    YSR DEATH ? ACCIDENT OR MURDER??

    HYDERABAD: Reliance outlets across the State were attacked on Thursday night following unsubstantiated reports that the Ambani brothers were behind the death of former chief minister Y S Rajasekhara Reddy, in September last year.Staunch YSR loyalists went about damaging Reliance outlets in the state capital and most parts of the Rayalseema region.The reaction followed reports in a couple of vernacular channels that a Russian online bi-weekly tabloid — exiledonline.com — carried a report that the death of YSR was not an accident and that it was the result of a conspiracy hatched by the Ambani brothers.However, the website could not be accessed by many including TNIE. Quoting the alleged report, the channels went ahead with debates and panel discussions on whether there was something more than meets the eye behind the YSR chopper crash which occurred on September 2, 2009 while he was flying from Hyderabad to Chittoor.A couple of hours after the violence began, YSR’s son and Kadapa MP YS Jagan Mohan Reddy said he was shocked to learn of the ‘‘conspiracy’’ behind the death of his father. ‘‘However, I appeal to people to protest in a peaceful manner,’’ Jagan appealed adding that ’’solution lies not in destruction of property.‘‘ In Kadapa, several Congress workers went round organising protests. They called for a bandh on Friday.Police swung into action straight away providing protection to all major Reliance establishments in the state.As for the alleged report, though it was inaccessible, reported extracts of the same online gave a few details: The article is titled, Enemy of Larry Summers’ ex-boss dies in mysterious helicopter crash; the article was written by one Mark Ames, coeditor of the tabloid; Larry Summers is the director of the US National Economic Advisory Council and reportedly a former advisor of Reliance; Ames theory, it appears, is that YSR’s insistence on supply of KG basin gas to Andhra Pradesh irked the Ambanis who themselves were fighting a legal battle over the issue; last but not the least, the alleged article was published just hours after the YSR chopper crash on September 2, 2009.Another website jagankosam.com featured discussions on the article by members way back in September.Telangana statehood protagonists, meanwhile, alleged that this was just another attempt to divert attention from the ongoing demand for creation of a separate Telangana state.CBI officials, investigating the helicopter crash, could not come across even an iota of evidence suggesting that it could have been due to sabotage.Different wings of the Congress, protesting the alleged conspiracy, demanded immediate action against the Ambani brothers.According to reports, Reliance Fresh, Reliance Mart and other showrooms were damaged in Hyderabad, Kadapa, Tirupati, Rajahmundry, Khammam, Karimnagar and Anantapur.Buses were damaged in Rajahmundry, three buses were burnt in Nandyal, students at Sri Krishnadevaraya University damaged a couple of buses in Anantapur.Reliance petrol pumps were damaged at Palamner in Chittoor district, Mahaboobnagar while Reliance cellphone towers were damaged in the districts — Guntur, Anantapur, Krishna, Nellore, Prakasam, Nalgonda, Adilabad, Nizamabad and Chittoor.

    COURTESY INDIAN EXPRESS