Thursday, October 11, 2012

ഇന്ത്യന്‍ ക്രിക്കറ്റ്‌ നായകന്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജി വെക്കണമോ ????




ഇന്ത്യക്ക് രണ്ടു ലോക കപ്പുകളും ടെസ്റ്റില്‍ ഒന്നാം സ്ഥാനവും നല്‍കിയ മഹാനായ മഹേന്ദ്ര  സിംഗ്  ധോണി  ഇന്ന്   ടി 20  ലോക കപ്പിലെ തോല്‍വി കൊണ്ട് മാത്രം രാജി വെക്കണമോ ? കഴിഞ്ഞ ചില വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അതിന്റെ എല്ലാ തലയെടുപ്പും കൊണ്ട് പ്രസ്സ്തമായത് ഒരു കൂട്ടം ചുണ കുട്ടികള്‍ മനസു തുറന്നു പോരാട്ടം നടത്തിയതുകൊണ്ടാണ് ....കളിച്ച അഞ്ചു കളികളില്‍ നാലും ജയിച്ചിട്ടും ഇന്ത്യക്ക് സെമി കടക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യം കൊണ്ട് മാത്രമല്ലേ ?
പാകിസ്ഥാനും ഓസ്ട്രലിയും തമ്മില്‍ "കളിച്ച "നാടകം അവരെയും ഒടുവില്‍ രക്ഷിച്ചതും ഇല്ല
എന്നാല്‍ ഇവിടെ പറഞ്ഞു വന്നത് ധോണി എന്ന ക്യപ്ടന്റെ കഴിവുകള്‍ കുറഞ്ഞുവോ എന്നാണ്. ..വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഈ രണ്ചിക്കാരന് എന്താണ് സംഭവിക്കുന്നത്‌ ....
മുന്‍ നിര കളിക്കാരായ സച്ചിനോ അല്ലെങ്കില്‍ സെവഗോ ഇനി ഒരിക്കലും ക്യാപ്ടന്‍ അകില്ലയിരിക്കും എങ്കിലും കളിക്കണം എന്ന് അവര്‍ തീര്മാനിക്കുന  കാലം വ്വരെ അവര്ര്‍ കളിച്ചുകൊണ്ടിരിക്കും എന്നാല്‍ ക്യപന്‍ സ്ഥാനത് നിന്ന് മാറിയാല്‍ പിന്നെ ധോനിക്ക് വിക്കെറ്റ്‌  കാക്കാന്‍ കഴിയുമോ ???
കാത്തിരുന്ന് കാണാം .....................

Monday, September 3, 2012

ഈ അമ്മ എന്നും ജീവിക്കും.... മരിക്കില്ല ......

കേരളകരയാകെ നെഞ്ചിലേറ്റിയ ട്രാഫിക്‌ എന്ന സിനിമ ....ഇങ്ങനെ ഒരു സംഭവം ഉണ്ടായതാണോ ? ചെന്നൈ നഗരത്തില് ഉണ്ടായി എന്ന് പറയുന്നുണ്ടയിരിന്നു ..എന്തായാലും ഇപ്പോള്‍ നമുക്കും അഭിമാനിക്കാം നമ്മുളുടെ ഈ കൊച്ചു കേരളത്തിലും ഒരു ട്രാഫിക്‌ impact ......

സിനിമ കാണുക മാത്രമല്ല ജീവിതത്തില്‍ അതിന്റെ നന്മകള് കാണിക്കുക എന്നതും നമ്മളുടെ ജീവിത ഭാഗമാകുന്നു എന്നുള്ളത് അഭിമാനിക്കാവുന്നതാണ് ........

ഇനിയെല്ലാം ഈ വാര്‍ത്ത‍ വായിച്ചാല്‍ നിങ്ങള്ക്കും മനസിലാകും ..

കടപാട് .മാതൃഭൂമി 

 

തിരുവനന്തപുരം: കിലോമീറ്ററുകളുടെ ദൂരം 'ട്രാഫിക്കി' നിടയിലൂടെ ഓടിത്തീര്‍ത്ത് 24 മണിക്കൂറിനുള്ളില്‍ വൃക്കയും കരളും മാറ്റിവെച്ച ഇച്ഛാശക്തി മൂന്നു പേരുടെ ജീവന്‍ തിരിച്ചു നല്‍കി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അമ്മയുടെ രണ്ടുവൃക്കകളും കരളും ദാനം ചെയ്യാന്‍ തീരുമാനിച്ച മക്കള്‍ക്കൊപ്പം മൂന്ന് ആസ്പത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പധികൃതരും മാതൃകയായി. തിരുവനന്തപുരത്തെ എസ്.പി ഫോര്‍ട്ട് ആസ്പത്രിയില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് കൊച്ചിയിലെ അമൃത ആസ്പത്രിയിലും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും എത്തിച്ചത് സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെതിരുവനന്തപുരം ഫോര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫോര്‍ട്ട് സൗത്ത് സ്ട്രീറ്റില്‍ സീതാലക്ഷമി (64) യുടെ അവയവങ്ങളാണ് മാറ്റിവെച്ചത്. തലവേദനയായി ആസ്പത്രിയിലെത്തിയ സീതാലക്ഷ്മിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച 12.30 ഓടെ സീതാലക്ഷ്മിയുടെ മക്കളായ മുരുകദാസ്, ബിന്ദു, ഉമ, ഭഗവതി എന്നിവര്‍ ചേര്‍ന്ന് വിദഗ്‌ധോപദേശത്തിനായി ശ്രിചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. ഈശ്വറിനെ വിളിച്ചു. ഇദ്ദേഹമാണ് അവയവ മാറ്റം നിര്‍ദേശിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ ഒരുമിച്ച് മഹത്തായ തരുമാനമെടുക്കുകയായിരുന്നു.

ട്രാഫിക് എന്ന മലയാള സിനിമയുടെ കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. രണ്ടു മണിക്ക് അമ്മയുടെ അവയവം ദാനം ചെയ്യാനുള്ള സന്നദ്ധത മക്കള്‍ ഫോര്‍ട്ട് ആസ്പത്രി അധികൃതരെയും ഡോ. ഈശ്വറിനെയും അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍സര്‍ക്കാര്‍ അടുത്തിടെ ലഘുകരിച്ചതിനാല്‍ ചികിത്സിച്ച അതേ ആസ്പത്രിയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യാനായി. അപ്പോള്‍ തന്നെ അവയവ മാറ്റിവയ്ക്കല്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ.രാമദാസ് പിഷാരടിയുമായി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഡോ.ശ്രീചിത്ര, ഡോ.നസീം, ഡോ.ഈശ്വര്‍. ഡോ.ഷഫീഖ് മുഹമ്മദ് എന്നിവര്‍ സീതാലക്ഷ്മിയെ പരിശോധിച്ചു. 4.30 ന്റെ ആദ്യ പരിശോധനയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ ആരംഭിച്ചു. ആസ്പത്രിയധികൃതര്‍ ഔദ്യോഗിക അപേക്ഷ നല്‍കി. ആരോഗ്യവകുപ്പു സെക്രട്ടറിയുടെ അനുമതിയടക്കമുള്ളവ ഫാക്‌സിലെത്തി. രാത്രി 8.30 ന് അവയവദാനത്തിനുള്ള അനുമതി പത്രത്തില്‍ മക്കള്‍ ഒപ്പുവെച്ചു. ഒമ്പതോടെ കേരളത്തിലെ എല്ലാ ആസ്പത്രികളിലേക്കും അറിയിപ്പ് പോയി. കരള്‍ ആവശ്യപ്പെട്ട് കൊച്ചി അമൃത ആസ്പത്രിയില്‍ നിന്നും വൃക്കകള്‍ ആവശ്യപ്പെട്ട് കോഴിക്കോട് മിംസില്‍ നിന്നും മറുപടി വന്നു. രാത്രി 10.30 ന് മെഡിക്കല്‍ കമ്മിറ്റിയുടെ അവസാന പരിശോധനയും പൂര്‍ത്തിയാക്കി.

ഇതിനു തൊട്ട് മുമ്പ് കൊച്ചി ആസ്പത്രിയില്‍ നിന്നും ആംബുലന്‍സും ഡോക്ടര്‍മാരും തിരിച്ചിരുന്നു. ഡോക്ടര്‍മാരായ ദിനേശ്, പ്രസാദ്, ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 12.30 ന് തിരുവനന്തപുരത്തെ ആസ്പത്രിയിലെത്തി. 12.50 ന് ഡോ.ഷഫീക് മുഹമ്മദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടിന് ആദ്യ രക്ത സാമ്പിളുമായി ആദ്യ വാഹനം കൊച്ചിയിലേക്ക് തിരിച്ചു. ഇതേ സമയത്ത് കൊഴിക്കോട്ട് നിന്നും വൃക്കകള്‍ സ്വീകരിക്കുന്നവരുടെ രക്തസാമ്പിളുകള്‍ കൊച്ചിയിലേക്കും അയച്ചു. ശസ്ത്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കരളുമായി 5.15 ന് ആംബുലന്‍സ് കൊച്ചിയിലെ ആസ്പത്രിയിലേക്ക് തിരിച്ചു. പുറപ്പെടുമ്പോള്‍ തന്നെ സ്വീകരിക്കേണ്ട രോഗിയെ ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റി. അഞ്ചുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ ആരംഭിക്കണം. എട്ടു മണിക്ക് കരള്‍ എറണാകുളത്തെത്തിക്കണം. വേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന ആംബുലന്‍സിന്റെ ഡീസല്‍ടാങ്കില്‍ ചോര്‍ച്ച. ഹരിപ്പാടിനടുത്ത് വി.കെ.ജട്ടിക്കു സമീപം ആംബുലന്‍സ് നിന്നു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. അവിടെനിന്ന് യാത്ര 108 ആംബുലന്‍സില്‍. നിശ്ചയിച്ചതിനേക്കാള്‍ അരമണിക്കൂര്‍ വൈകി 8.30 ന് ആസ്പത്രിയിലെത്തി.

രാവിലെ 6.15 ന് കോഴിക്കോട് മിംസിലേക്കുള്ള വൃക്കകളുമായി രണ്ടാമത്തെ വാഹനം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു. രണ്ടു ജീവനുകള്‍ ശസ്ത്രക്രിയാമുറിയില്‍ ഇവ കാത്തിരുന്നു. ഉച്ചയ്ക്ക് ഒന്നിന് വാഹനങ്ങള്‍ കോഴിക്കോട്ടെത്തി. ശസ്ത്രക്രിയ തുടങ്ങി. ഡോ.ഹരിഗോവിന്ദ്, രാജീവ്, ആശിഷ് ജണ്ഡാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടു ശസ്ത്രക്രിയകള്‍.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ അവ വിജയകരമായി പൂര്‍ത്തിയാക്കി ഇവര്‍ പുറത്തിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുടങ്ങിയ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് 24 മണിക്കൂറിന്റെ പരിസമാപ്തി. ഡോക്ടര്‍മാരുടെയും ഒരു കൂട്ടായ്മയുടെയും വിജയം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരത്ത് ആദ്യമാണ്. കൊച്ചിയില്‍ ഒരു ഡോക്ടറാണ് കരള്‍ സ്വീകരിച്ചത്. കോഴിക്കോട് സ്വദേശികളായ രാജന്‍, ജിനേന്ദ്രന്‍ എന്നിവര്‍ക്കാണ് വൃക്ക വെച്ചു പിടിപ്പിച്ചത്.





Saturday, August 25, 2012

happy onam

ഓണാശംസകള്‍ ..........


Sunday, July 29, 2012

The LION and Daniel ........

ഒരു ഭാവന .........




ഞാനാണ്‌ ഈ കരയിലെ ഏറ്റവും ശക്തന്‍ എന്ന് പറഞ്ഞാല്‍ രാജാവു പണ്ട് മുതലേ അത് അങ്ങനെ തന്നെ ആണു താനും .. എന്നാല്‍ ബുദ്ധിയില്‍ എന്നേക്കാള്‍ മിടുക്കന്‍ മാരായ മനുഷ്യര്‍ എന്നെ തേടി പിടിച്ചു 
ഒരു വലിയ ഇരുമ്പ് കൂട്ടില്‍ ആക്കി .. 
ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ദിവസം ..എല്ലാ ദിവസ്തെയേം പോലെ ഒരു ദിനം കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തേടി പിടിച്ച ഇരകള്‍ എല്ലാം തീര്‍ന്നിരിക്കുന്നു ..വിശപ്പിന്റെ വിളി തുടങ്ങി കഴിഞ്ഞു അത് എന്നെ കീഴ്പെടുതുന്നതിനു മുന്‍പേ ഞാന്‍ വെളിയിലേക്കിറങ്ങി .. അല്പം നടന്നു മുന്‍പിലേക്ക് പോയപ്പോള്‍ പെട്ടന്ന് എന്റെ മുകളിലേക്ക് ശക്തിയായി എന്തോ വീണു ... ഞാന്‍ അതി ശക്തമായി കുതറി നോക്കി .. ഇല്ല ഒന്നും സംഭവിച്ചില്ല . അവര്‍ ഒരുക്കിയ വലയില്‍ ഞാന്‍ പെട്ടിരിക്കുന്നു .. മഹാരാജാവിന്റെ വേട്ട ഇന്ന് കാട്ടിലെ രാജാവിനെ കിട്ടിയതോടെ നിര്‍ത്തി... ആരവങ്ങളുടെ ആഘോഷതോടൊപ്പം രാജാവും കൂട്ടരും കൊട്ടാരത്തിലേക്ക് ..... അങ്ങനെ കട്ടില്‍ നിന്നും വലയില്‍ അകപെട്ട കാടു രാജാവായ ഞാന്‍ ഇന്ന് നാട്ടു രാജാവിന്റെ കൊട്ടാരത്തിലെ ഇരുമ്പു കൂട്ടിലേക്ക് ......വര്‍ഷങ്ങള്‍ ഇപ്പോള്‍ പലതു കഴിഞ്ഞിരിക്കുന്നു ..എനിക്ക് ശേഷവും ഇവിടെ എന്റെ കൂട്ട് സഹോദരങ്ങള്‍ കുറച്ചു പേര്‍ എത്തി .....
അന്നൊരു ദിവസം വൈകുന്നേരം വിശപ്പിന്റെ വിളിയുമായി ഞാന്‍ കൂട്ടിനുള്ളില്‍ ആയിരുന്നു .......എന്തൊക്കെയോ ശബ്തം കേള്‍ക്കുന്നുണ്ട്......ആരൊക്കെയോ  അടുത്ത് വരുന്ന കാല്‍ പെരുമാറ്റം ....."അവനെ എടുത്തെറിയു '' എന്നക്രോശിക്കുന്ന  ശബ്തം ...എനിക്ക് വളരെ ഏറെ സന്തോഷം തോന്നി ..ഇപ്പോള്‍ എനിക്കുള്ള ആഹാരം വരുന്നതില്‍ ഉള്ള സന്തോഷം ...
ഞാന്‍ കിടക്കുന്നിടത്ത് നിന്നും എണിക്കാന്‍ ശ്രമിച്ചു ..സാധാരണ എനിക്കുള്ള ആഹാരം താഴേക്ക്‌ വരുന്നതിനു മുന്‍പേ അത്  കൈക്കല്‍ ആക്കുന്നതാണ്‌ ....ഇന്ന്  എനിക്കറിയില്ല എനിക്ക് ഇവിടെ നിന്നും അങ്ങന പോലും ആകുന്നില്ല കാലുകള്‍ തല്ര്‍ന്നിരിക്കുന്നത് പോലെ .....ഇന്നെന്ത ഇങ്ങനെ ...ഇതേ സമയം മുകളില്‍ നിന്നുള ആ ഇര അല്ലങ്കില്‍ എന്റെ ആഹാരം ആ വസ്തു താഴേക്ക്‌ വന്നു കഴിഞ്ഞു ...

അതൊരു മനുഷ്യന്‍ ആയിരുന്നു ... അതെന്നെ അമ്പരപെടുത്തി കാരണം   മനുസ്യരാണ് എന്നെ പിടിച്ചു കൊണ്ടുവന്നത് അവര്‍ എനിക്ക് മറ്റു ജീവികളുടെ മാംസം ആണ് കഴിക്കാന്‍ തന്നിരുന്നത് ഇന്നാദ്യമായി എനിക്ക് കഴിക്കാന്‍ മനുഷ്യര്‍ മനുഷ്യനെ തന്നെ നല്‍കുന്നു ...
ആ വലിയ മനുഷ്യന്‍ എന്റെ അടുത്തേക്കുവന്നു .. എന്റെ മുടിയിഴകളില്‍ തലോടി ... ഞാന്‍ എണിറ്റു ...
ഭക്ഷണത്തിനായി വായ തുറക്കുന്ന ഞാന്‍ അത് തുറന്നു ആ മനുഷ്യനോടു പേര് ചോദിച്ചു പുഞ്ചിരി തൂകി കൊണ്ടതേഹം  പറഞ്ഞു ഡാനിയേല്‍ ..........എല്ലാവരും മുകളില്‍ നിന്നും വീഴുന്നതെ വലിയ നിലവിളിയോടെ  ആണ് എന്നാല്‍ പുഞ്ചിരിയോടെ ഒരു തുവല്‍  പറന്നു വരുന്നത് പോലെ ഒരു കേടു പോലും ഇല്ലാതെ കാട്ടു രാജാവിന്റെ മുന്‍പില്‍ ഡാനിയേല്‍ ഇരുന്നു .....
രാജാവ്‌ മനസില്ല മനസോടെ സിംഹത്തിനു ഭക്ഷിക്കാന്‍ കൊടുത്ത ഡാനിയേല്‍ ഇപ്പോള്‍ ആ സിംഹത്തിന്റെ കൂടെ ...... ഞാന്‍ അമ്പരപ്പ് മരത്തെ ചോദിച്ചു നിങ്ങള്‍ ആരാണ് എന്താണിങ്ങനെ സംഭവിക്കുന്നത്‌ ........ ? ഞാന്‍ ദൈവത്തെ സ്നേഹിക്കുന്ന ഒരാളാണ് ആ ദൈവം പറയുന്നത് പോലെ ജീവിക്കുന്ന ആള്‍ .... അങ്ങനെ ആണ് ഞാന്‍ ഇവിടെ വരെ എത്തിയത് എന്നാല്‍ ഇവിടെയും ആ ദൈവം എന്റെ കൂടെ ഉണ്ട് .. അതുകൊണ്ടാണ് എനിക്ക് ഇവിടെ ദൈവം കാവലായത് 

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു സമയം പോയതാരിഞ്ഞതെയില്ല അദ്ദേഹം പല കാര്യങ്ങള്‍ എന്നോട് സംസാരിച്ചു ... സംസാരം തുടര്‍ന്ന് കൊണ്ടിരുന്നപ്പോള്‍ മുകളില്‍ നിന്നും ഡാനിയെലെ എന്ന് വിളിക്കുന്ന ഒച്ച കേട്ടു... അത്  നാട്ടിലെ രാജാവായിരുന്നു ... ഞാന്‍ സന്തോഷത്തോടെ ആ വലിയ മനുഷ്യനെ യാത്രയാക്കി .. ഇത് ആദ്യമായിട്ടാണ് എന്റെ മുന്‍പില്‍ നിന്നും എന്റെ ആഹാരം തിരികെ പോകുന്നത് . പക്ഷെ എനിക്ക് വിഷമം തോന്നിയതെ ഇല്ല ...

നീണ്ട നിശബ്ധത ..........................കുറെ നേരം കഴിഞു പുറത്തു എന്താ നടക്കുന്നത് അന്ന് മനസിലാകുന്നില്ല ഞാന്‍ കൂട്ടിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു .......

ആരോ നടന്നു വരുന്നു ശബ്തം കൂടി വരുന്നു ആക്രോശം കേള്‍ക്കാം ആരൊക്കെയോ കരയുന്നു ...... ഭയങ്കര ശബ്തതോടെ താഴേക്ക്‌ എന്തോ വരുന്നു ... അതെനിക്കുള്ള ആഹാരം ആയിരുന്നു ....
വളരെ ഏറെ കഴിച്ചു .... ഇനിയും ബാക്കി ..... ജീവിതത്തില്‍ ഇത്രയേറെ ആഹാരം ഒരിക്കല്‍ പോലും എന്നെ തേടി വന്നിട്ടില്ല .... നാട്ടുരാജാവിന്  എന്താ ഇപ്പോള്‍ കാട്ടിലെ രാജാവായ എന്നോട്  ഇത്രയും സ്നേഹമോ ...... ആ ആര്കറിയാം..................

Wednesday, July 25, 2012

VIBRANT KERALAM




God's Own Country Goes Global.Vibrant Keralam is India's first 


public diplomacy magazine showcasing 



Kerala with passion, understanding and commitment. A product of 


SHERWOOD STRATEGIC 


COMMUNICATIONS Pvt. Ltd.













 



FOLLOW THEM ON


Pranab sworn-in as 13th President

India is the world largest democratic country , today Sri Pranab Kumar Mukharji will sworn as the 13 th president of India 


Chief justice of India SH Kapadia will administer the oath to Mukherjee at 11.30am in the presence of vice president Hamid Ansari, Prime Minister
Manmohan Singh, Lok Sabha speaker Meira Kumar, UPA chairperson Sonia Gandhi, Union ministers, governors, and other high officials will present .

Sri PKM is the man completed all most all positions in the country , 

 

Mukherjee began his career as an upper-division clerk in the office of the Deputy Accountant-General (Post and Telegraph) in culcutta  before he became a college-teacher and later a journalist.He worked for noted Bengali publication Desher Dak (Call of Motherland).

 

Mukherjee was chairman of the ISI  in kolkatta He is also the former chairman and president of the  Bharati University and the Nikhil Bharat Banga Sahitya Sammelan. Mukherjee is a former trustee of the Bangiya Sahitya Parishad and the Bidhan Memorial Trust. Mukherjee used to be on the Planning Board of the Asiatic Society

 

Tuesday, July 24, 2012

endosulfan again ?????

എന്‍ഡോസള്‍ഫാന്‍ പേര്  കേള്‍ക്കുമ്പോള്‍ തന്നെ കേരളം വിറച്ചു തുടങ്ങും ....മാരകമായ ഈ വിഷ മരുന്ന് കേരളത്തിലെ പല കുടുംബങ്ങളെയും അനാഥാമാക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ട് മാസങ്ങള്‍ ആയിട്ടില്ല എന്നുള്ളത് ആര്‍ക്കും മായിക്ക്കാന്‍ കഴിയാത്ത സത്യം .....

ഇന്ത്യയില്‍ മുഴുവന്‍ ഈ മരുന്ന് നിരോധിക്കണം എന്നാ ആവശ്യം ഉയരുമ്പോള്‍ ശരത് പവാര്‍ മാത്രം ഈ മരുന്നിനായി വന്‍ കിട കമ്പനിക്കൊപ്പം

 .....പണത്തിനു വേണ്ടി ആണെങ്കില്‍ വേറെ എന്തെല്ലാം  മാര്‍ഗം ഉണ്ട് പ്രിയ മന്ത്രി !!!!....അതെങ്ങനെ എത്ര കിട്ടിയാലും പിന്നെയും പാവപെട്ടവന്റെ പിച്ച ചട്ടിയിലും കൈ ഇട്ടു വാരണം ......കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ധരിപ്പിചിരിക്കുന്നതു കേരളത്തിനും കര്‍ണാടകത്തിനും മാത്രമേ ഈ മരുന്ന്  വേണ്ടതയിട്ടുള്ളൂ ... കേരളത്തിന്റെ തൊട്ടടുത്ത തമിഴ്നാട്ടില്‍ നിന്നും പല പേരില്‍ ഈ മരുന്നിനിയും കേരളത്തിന്റെ ഉള്ളില്‍ വരും പാവപെട്ട കൃഷിക്കാര്‍ അത് വാങ്ങി  ജീവിതം ഇരുട്ടിലക്കുകായും  ചെയ്യും ...ആരാണിവിടെ തെറ്റുകാര്‍...

കെട്ടികിടക്കുന്ന മരുന്ന് മുഴുവന്‍ വിറ്റു തീര്‍ക്കണമെന്നു ആര്‍ക്കാണ്  ഇവിടെ നിര്‍ബന്ധം ?

രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.  

ഇതെന്താ പുറത്തു ആര്‍ക്കും വേണ്ടേ?

വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി നേരത്ത നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്. 

ഉള്ളത് വിട്ടു തീര്‍ന്നില്ലേ ഇനിയും നിര്‍ത്തികൂടെ? 


വേണ്ട നിര്‍ത്തണ്ട സര്‍ക്കാരെ അടുത്ത അഞ്ചു വര്ഷം കഴിയുമ്പോള്‍ ഇതിന്റെ പേരില്‍ കോടികള്‍ കൊടുക്കാം ..... എന്നാല്‍ ഈ വിഷ വസ്തു വരികൊണ്ടുപോകുന്നത് കോടികളുടെ ലാഭം മാത്രമല്ല  നമ്മുടെ സഹോദരങ്ങളുടെ ജീവിതം കൂടി ആണു ....കോടികള്‍ കൊണ്ട് നേടാന്‍ ആവില്ല അത്...

ഉണരാം പോരാടാം ..........


Sunday, July 15, 2012

കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ സ്വാതി സുഖം പ്രാപിച്ചു വരുന്നു.... ഇവളെ പോലെ ഇനിയും അനേകര്‍ ....!!!!

...
കേരളത്തിലെ  ജനങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവള്ക്കായി പ്രാര്‍ത്ഥിക്കുക ആയിരുന്നു ...സ്വാതിയുടെ കാര്യത്തില്‍ പുരോഗതി വന്നിട്ടുണ്ട് എന്നാണ് ഡോക്ടര്സ് അറിയിച്ചത് .... മനോരമ ചാനലില്‍ വാര്‍ത്ത‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ നടക്കുന്ന ഒരു സാധാരണ സംഭവം  പോലെ നടകെണ്ടിയുരുന അല്ലെങ്കില്‍ മുടങ്ങി കിടക്കുമായിരുന്ന  കാര്യം .... ഒരു ചെറിയ വര്തകൊണ്ട് എത്ര വേഗം നടന്നു ... സ്വാതിയെ പോലെ ഇനിയും അനേകരുണ്ട് ..എല്ലാ  ദിവസവും ഡയലിസ് ചെയ്യേണ്ടി വരുന്ന പാവപെട്ടവര്‍ , അര്‍ബുദ രോഗികള്‍ അങ്ങനെ അനേകരുണ്ട് .... ആരും അവരെ കാണുന്നില്ല ....കരള്‍ മാറ്റതെക്കള്‍  എളുപ്പുവും  സങ്കീര്‍ണതകള്‍  കുറവുള്ളതും ആയ മറ്റൊരു അവയവ മാറ്റ ശാസ്ത്രക്രിയാണ് വൃക്ക ദാനം ....വളരെയേറെ റോഡപകടങ്ങള്‍ നടക്കുന്ന കേരളത്തില്‍ അതില്‍പെട്ടു ഹോസ്പിറ്റലില്‍ വരുന്ന ആളുകല്‍  വളെരെ കൂടുതല്‍ ആകുകയാണ് എന്നാല്‍ ബ്രെയിന്‍ death സംഭവിക്കുന്ന ഇത്തരക്കാരില്‍ നിന്നും മറ്റു അവയവങ്ങള്‍ രോഗകിടക്കയയില്‍ ആശ അറ്റ് കിടക്കുന്ന അനേകര്‍ക്ക്‌ പ്രയോജനം  ആകും.  കണ്ണുകള്‍ കിഡ്നി ഹൃദയം,കരള്‍ തുടങ്ങിയവ ..... ഇവയൊന്നും നമ്മുടെ സ്വാധിനം  കൊണ്ടോ പണം കൊണ്ടോ ഉന്നത പഠനം കൊണ്ടോ നേടിഎടുക്കാന്‍ ആവുന്നതും അല്ല ....ബോധവല്‍കരണം  കൊണ്ടോ മറ്റുള്ള ഫലപ്രദമായ  മീഡിയ വഴിയോ നമുക്ക് ജനങ്ങളെ  ഈ കാര്യങ്ങള്‍ ബോധ്യപെടുത്താന്‍  കഴിയണം  ....ആറുമാസത്തില്‍ ഒരിക്കല്‍ വീതം യാതൊരു നഷ്ടവും ഇല്ലാതെ ദാനം ചെയ്യാവുന്ന രക്തം പോലും കൊടുക്കാന്‍ വിമുഗ്ട കനിക്കുന്നവര്നു നമ്മള്‍ ഏറെ പേരും ,......
കാലം ഏറെ മാറി വിരല്‍ തുമ്പില്‍ എന്തും ലഭിക്കും എന്ന് കരുതുന്ന പുതിയ ഒരു തലമുറ എന്നാല്‍  ഗൂഗിള്‍ സെര്‍ച്ച്‌ ബോക്സില്‍ തിരഞ്ഞാല്‍ കിട്ടാത്ത ഒരുപാടു വിലയേറിയ കാര്യങ്ങള്‍ ഇന്നും ഈ ലോകത്തില്‍   ഉണ്ട്  എന്ന് നമ്മള്‍ മനസിലാക്കിയാല്‍  നന്ന്  . എന്റെ  കയ്യ് മുറിഞ്ഞു  ചോര  വരുന്നിടം  വരെ  നമ്മുക്ക്  വേദന  ഉണ്ടാവില്ല  എന്നാല്‍ എല്ലാ മുറിവിനു  പിന്നിലും  അല്പം  വേദന ഉണ്ട് എന്ന  സത്യം     നമ്മള്‍ മനസില്ലക്കിയെ  പറ്റു  ..ഇന്ന്  നിങ്ങളും  ഞാനും  ഒരാള്‍ക്ക്  ചെയ്യുന്ന  സഹായത്തിനു  അപ്പോള്‍  തന്നെ  ഒരു മറുപടി  ഉണ്ടാവില്ല എന്നാല്‍ കടന്നുപോകുന്ന  നാളുകളില്‍  നിങ്ങള്‍ക്കോ  നിങ്ങളെ  സ്നേഹിക്കുന്ന  മറ്റു  അര്കെന്കിലുമോ  അവ  ഇരട്ടി  സഹായം  ആയി  വരും  എന്നുറപ്പ്  ... വെറുതെ  ജീവിക്കുനതിലാല  മറ്റുള്ളവരും  നമ്മളെ  പോലെ  ആണ്  എന്നറിയുംപോളാണ്    ഈ ജീവിതം  എന്ത്  എന്നുള്ളതിന്റെ  പൂര്‍ണത  നമുക്ക് മനിസ്ലാക്കാന്‍    കഴിയുക  ...പണമില്ലാത്തത്  ആരുടെ എങ്കിലും  കുറ്റമാണ്  എന്ന് കരുതുക  വയ്യ   അത്  പോലെ ഒരുപാടു ധനം  ഉള്ളത്  ഉള്ളവന്റെ  മിടുക്ക്  കൊണ്ടും  ആകണമെന്നില്ല . എന്നാല്‍ ഈ പണമുള്ളവര്‍  ഇവരെ  ഒന്ന്  സഹായിച്ചാല്‍  നമുക്കുള്ളതില്‍ നിന്നും അല്പം ഇല്ലാത്തവന്  കൊടുത്താല്‍  ജീവിതത്തില്‍  നാം  ചെയ്യുന്ന ഏറ്റവും  വലിയ  കാര്യം അത് തന്നെ എന്നുള്ളത്  ഉറപ്പു  ആരും നിങ്ങളെ കനുന്ന്നില്ലയിരിക്കും  എന്നാല്‍ എല്ലാം  കാണുകയും  അറിയുകയം  ചെയ്യുന്ന ദൈവം  നമ്മുക്ക്   പ്രതിബലങ്ങള്‍    ധാരാളം  നല്‍കും  ......അതിനായി  നമുക്ക് മുന്നെരിടാം   .......

Saturday, July 14, 2012

OLYMPIC 2012 COUNT DOWN


11 DAYS TO GO.............................................................

Olympic Games 27 July - 12 August
MORE NEWS VISIT THE OFFICAL WEBSITE http://www.london2012.com/

Sunday, May 20, 2012

Hai dear freinds
again i started blogging after twwo years
this time puerly from my mind what i feel
with love binish

Wednesday, April 28, 2010

Indian team leaves for ICC World Twenty20

Mumbai: After a gruelling stint in Indian Premier League (IPL), the national cricket team left here for the West Indies to take part in the ICC World Twenty20 scheduled to be held there from April 30-May 16.
The Mahendra Singh Dhoni-led team boarded an Emirates Airlines flight at the international airport this evening and will reach the West Indies via Dubai.
The 2007 ICC World Twenty20 Champions, who have been placed in Group C, will open their campaign against Afghanistan on May 1 and will play South Africa the next day in St Lucia.
The team: Mahendra Singh Dhoni (captain), Virender Sehwag (vice-captain), Gautam Gambhir, Suresh Raina, Yuvraj Singh, Yusuf Pathan, Harbhajan Singh, Ravindra Jadeja, Zaheer Khan, Praveen Kumar, Ashish Nehra, Ranganath Vinay Kumar, Dinesh Karthik, Rohit Sharma and Piyush Chawla.
Coach: Gary Kirsten. 

Monday, April 26, 2010

ചെന്നൈ ചാമ്പ്യന്മാര്‍

ചെന്നൈ ചാമ്പ്യന്മാര്‍


മുംബൈ: ഈന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിരീടം തേടിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യാത്രയ്ക്ക് ഒടുവില്‍ ഫലസമാപ്തി. മുംബൈയില്‍, സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുന്നത് കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി, ധോനി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി. മൂന്ന് സീസണുകളിലും സെമിയിലെത്തുകയും രണ്ടുവട്ടം ഫൈനല്‍ കളിക്കുകയും ചെയ്ത ചെന്നൈയുടെ കിരീടനേട്ടം കാവ്യനീതിയായി. ഐ.പി.എല്‍ കിരീടമുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും ധോനി നേടി. സ്‌കോര്‍: ചെന്നൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 168. മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പതിന് 146.

ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കളിയുടെ സമസ്തമേഖലകളിലും മികവുകാട്ടിയ ഫൈനലില്‍, 22 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താനാകാതെ പതറിയ ടീമിനെ ഉജ്വലമായ ബാറ്റിങ്ങിലൂടെ നയിച്ച റെയ്‌ന (35 പന്തില്‍ 57 നോട്ടൗട്ട്) ഹര്‍ഭജന്‍ സിങ്ങിന്‍ൈറ വിക്കറ്റെടുക്കുകയും സൗരഭ് തിവാരിയെ ഉജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്താണ് ടീമിന്റെ വിജയശില്പിയായത്. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചെന്ന പകിട്ടോടെ, റെയ്‌നയ്ക്ക് ഇനി വെസ്റ്റിന്‍ഡീസില്‍ ട്വന്റി 20 ലോകകപ്പിനായി വിമാനം കയറാം.

മുംബൈയ്ക്കായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 48 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതോടെ, മുംബൈയുടെ പ്രതീക്ഷകള്‍ മങ്ങി. തുടരെ സൗരഭ് തിവാരിയെയും ഡൂമിനിയെയും നഷ്ടപ്പെട്ടതോടെ മുംബൈ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍, ഏഴാമനായി ഇറങ്ങിയ കീറോണ്‍ പൊള്ളാര്‍ഡ് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതോടെ മുംബൈയ്ക്ക് ആവേശം തിരിച്ചുകിട്ടി. ബോളിഞ്ജറെറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറടക്കം 22 റണ്‍സെടുത്ത പൊള്ളാര്‍ഡ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, ആല്‍ബി മോര്‍ക്കലെറിഞ്ഞ 19-ാം ഓവറില്‍ പ്രതീക്ഷിച്ച റണ്‍സ് വന്നില്ല. അംബാട്ടി റായിഡു റണ്ണൗട്ടാവുകയും തൊട്ടടുത്ത പന്തില്‍ കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 27 റണ്‍സ്) പുറത്താവുകയും ചെയ്തതോടെ ആവേശം വീണ്ടും നിരാശയിലേക്ക് കൂപ്പുകുത്തി. നാലാമനായി ഹര്‍ഭജന്‍ സിങ്ങിനെ പരീക്ഷിച്ച മുംബൈ കീറോണ്‍ പൊള്ളാര്‍ഡിനെ ഏഴാമനാക്കാന്‍ ശ്രമിച്ചതാണ് വിനയായത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈക്കേറ്റ പരിക്ക് വകവെയ്ക്കാതെയാണ് ഫൈനല്‍ കളിച്ചത്. എന്നിട്ടും സച്ചിന് കിരീടം ഉയര്‍ത്താനാകാതെ പോയത് മൂന്നാം ഐ.പി.എല്ലിലെ നിരാശാജനകമായ കാഴ്ചയായി. 618 റണ്‍സുമായി സച്ചിന്‍ മുന്നിട്ടുനിന്നപ്പോള്‍, 520 റണ്‍സ് നേടിയ സുരേഷ് റെയ്‌ന മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സീസണുകളിലും നാന്നൂറിനുമേല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായും റെയ്‌ന മാറി.

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ധോനിയുടെ തീരുമാനത്തെ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ (31 പന്തില്‍ 17) വല്ലാതെ ഉലച്ചു. കൂട്ടുകാരന്‍ മുരളി വിജയ് (19 പന്തില്‍ 26) നന്നായി കളിക്കുന്നുണ്ടായിരുന്നെങ്കിലും സ്‌ട്രൈക്ക് കിട്ടാതെ വലഞ്ഞു.

ചെന്നൈ ടോസിന്റെ ഭാഗ്യം തട്ടിത്തെറിപ്പിക്കുകയാണെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് റെയ്‌നയും ധോനിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് പോരാട്ടം എതിര്‍ ക്യാമ്പിലേക്ക് നയിച്ചു. നാലാം വിക്കറ്റില്‍ 5.5 ഓവറില്‍ ഇവര്‍ 77 റണ്‍സ് അടിച്ചുകൂട്ടി. സഹീര്‍ഖാന്റെ പന്തില്‍ ധോനി പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 139 റണ്‍സെത്തിയിരുന്നു. മൂന്ന് ഓവര്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ 160ന് മുകളില്‍ സ്‌കോര്‍ ഉറപ്പാക്കാനും ഈ കൂട്ടുകെട്ടിനായി. സുരേഷ് റെയ്‌നയുടെ കൂറ്റന്‍ അടികളാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിര്‍ണായകമായത്.

ഐ.പി.എല്‍. ഫൈനലിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധശതകം കുറിയ്ക്കാന്‍ റെയ്‌നയ്ക്ക് കഴിഞ്ഞു. 24 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തിയാണ് റെയ്‌ന് അര്‍ധശതകം തികച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ റെയ്‌നക്കായില്ല. പിന്നീട് അദ്ദേഹം നേരിട്ട 11 പന്തുകളില്‍ ഏഴു റണ്‍സേ കിട്ടിയുള്ളൂ.

സ്‌കോര്‍ബോര്‍ഡ്
ചെന്നൈ സൂപ്പര്‍ കിങ്‌സ്


മുരളി വിജയ് സി-തിവാരി ബി-ഫെര്‍ണാണ്ടോ 26(19,1,2), ഹെയ്ഡന്‍ സി-റായുഡു ബി-പൊള്ളാര്‍ഡ് 17(31,1,1), റെയ്‌ന നോട്ടൗട്ട് 57(35,3,3), ബദരിനാഥ് സി-മലിംഗ ബി- ഫെര്‍ണാണ്ടോ 14(11,2,0), ധോനി സി-ഫെര്‍ണാണ്ടോ ബി-സഹീര്‍ഖാന്‍ 22(15,2,1), മോര്‍ക്കല്‍ റണ്ണൗട്ട് 15(6,1,1), അനിരുദ്ധ നോട്ടൗട്ട് 6(3,1,0), എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ 5ന് 168.വിക്കറ്റുവീഴ്ച: 1-44, 2-47, 3-67, 4-139, 5-157. ബൗളിങ്: ഹര്‍ഭജന്‍ 4-0-30 -0, മലിംഗ 4-0-33-0, സഹീര്‍ഖാന്‍ 4 -0-34-1, ഫെര്‍ണാണ്ടോ 4- 0- 23-2, പൊള്ളാര്‍ഡ് 4- 0- 45-1.

മുംബൈ ഇന്ത്യന്‍സ്


ധവാന്‍ സി ധോനി ബി ബോളിഞ്ജര്‍ 0, തെണ്ടുല്‍ക്കര്‍ സി മുരളി വിജയ് ബി ജക്കാട്ടി 48 (45,7,0), അഭിഷേക് നായര്‍ റണ്ണൗട്ട് 27 (25,1,2), ഹര്‍ഭജന്‍ എല്‍ബിഡബ്ല്യു ബി റെയ്‌ന 1, അംബാട്ടി റായിഡു റണ്ണൗട്ട് , സൗരഭ് തിവാരി സി റെയ്‌ന ബി ജക്കാട്ടി 0, ഡൂമിനി സി ജക്കാട്ടി ബി മുരളീധരന്‍ 6, പൊള്ളാര്‍ഡ് സി ഹെയ്ഡന്‍ ബി മോര്‍ക്കല്‍ 27 (10,3,2), സഹീര്‍ഖാന്‍ റണ്ണൗട്ട് 0, മലിംഗ നോട്ടൗട്ട് 1, ദില്‍ഹാരോ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 12, ആകെ 20 ഓവറില്‍ ഒമ്പതിന് 146. വിക്കറ്റ് വീഴ്ച: 1-1, 2-67, 3-73, 4-99, 5-100, 6-114, 7-142, 8-142. ബൗളിങ്: അശ്വിന്‍ 4- 1-24-0, ബോളിഞ്ജര്‍ 4-0 -31-1, മോര്‍ക്കല്‍ 3 -0-20-1, മുരളീധരന്‍ 4-0- 17-1, ജക്കാട്ടി 3-0-26-2, റെയ്‌ന 2-0-21-1.
 
from mathrubhumi sports 

Thursday, April 15, 2010

എന്റെ വിഷു കൈനീട്ടം

എന്റെ വിഷു കൈനീട്ടം 


വിഷുവിന്റെ അന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഓഫീസിന്റെ വാതില്‍ക്കല്‍ ഇരുന്നു  ഞാന്‍ പത്രം വായിക്കുകയായിരുന്നു അല്‍പനേരം കഴിഞ്ഞപ്പോള്‍ ഗേറ്റ് കടന്നൊരു പ്രായം കൂടിയ അമ്മച്ചി എത്തി അവര്‍ നടന്നു വന്നപ്പോള്‍ എന്റെ കൂടയൂണ്ടായിരുന്ന സുഹ്രതിനോടു അവര്‍ക്ക് വിഷു കണി കൊടുക്കാന്‍ ചുമ്മാതെ പറഞ്ഞു ..കേട്ടപാടെ ഇല്ലാത്ത ഫോണില്‍ സംസാരിച്ചുകൊണ്ടവന്‍  അകത്തേക്ക് പോയി 


"എന്താ അമ്മച്ചി " ഞാന്‍ ചോദിച്ചു .."എന്തെങ്കിലും കഞ്ഞി കുടിക്കാനായി താ മോനെ ".അതുവരെ ഒന്നും മിണ്ടാതെ നിന്ന ആ അമ്മച്ചി മുഖമുയര്‍ത്തി പറഞ്ഞു .. "ശ്വാസം മുട്ടല്‍ ഉണ്ട് വീട്ടില്‍ ചെന്ന് കഞ്ഞി ഉണ്ടാക്കി കുടിച്ചാല്‍ അല്പം ആശ്വാസം കിട്ടും" ഒരു നിമിഷം  ഞാന്‍ ഓര്‍ത്തു  ലോകത്തുള്ളവരൊക്കെ ഇന്ന് വിഷു ആഘോഷിക്കുന്നു ...നല്ലത് മാത്രം കാണികനാനും ആഹ്രഹിക്കുന്നു .. ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്റെ മുന്‍പില്‍ നില്‍ക്കുന്ന ഇവരാണെന്റെ കണി .. ഈശ്വരന്‍ എന്റെ മുന്‍പില്‍  നേരിട്ട് കണി ചോദിച്ചു വന്നതുപോലെ ...

"കാപ്പി കുടിച്ചോ "     ഞാന്‍ അമ്മച്ചിയോട്‌ ചോദിച്ചു .. ഞങ്ങള്‍ രാവിലെ അപ്പം ആണ് കഴിച്ചത് അത് അമ്മച്ചിക്ക് വേണമെങ്കില്‍ തരാം"   "ഓ ആട്ടു മോനെ"  ഇത്തിരി വെള്ളം കൂടി കിട്ടിയാല്‍ നല്ലതായിരുന്നു .. അമ്മച്ചിക്ക് എന്റെ പ്രഭാത ഭക്ഷണത്തില്‍ നിന്നും രണ്ടപ്പം  എടുത്തു പേപ്പറില്‍ പൊതിഞ്ഞു കൈയില്‍ കൊടുത്തു .. ഒപ്പം പോക്കറ്റില്‍ നിന്നും ചെറിയ ഒരു കൈനീട്ടവും ..ഗ്ലാസില്‍ വെള്ളം കൊടുത്തത് കുടിച്ചപ്പോള്‍ അമ്മച്ചി ചോദിച്ചു "തനുത്താതനല്ലേ " എനിക്ക് ശ്വാസം മുട്ടുള്ളതാണ്‌" എന്നാലും മോന്‍ തന്നതല്ലേ കുടിക്കാം ''  ആ ഗ്ലാസിലെ അര ഗ്ലാസ് വെള്ളം കുടിച്ചെന്റെ നേരെ നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു ആ അമ്മച്ചി പുറത്തേക്കു പോയപ്പോള്‍ ഉള്ളില്‍ വല്ലാത്ത ഒരു സന്തോഷം      ഞാന്‍ നല്ല ഒരു കണി കണ്ടു .. മുന്‍പില്‍ വരുന്ന എങ്ങനെ ഉള്ള ഈശ്വരനെ കണ്ടില്ലങ്കില്‍ അരൂപിയായ  സാക്ഷാല്‍ ഈശ്വരനെ നമ്മള്‍  എങ്ങനെ കാണും അല്ലേ .................

Wednesday, April 14, 2010

പ്രീതി സിന്റയും ബ്രെറ്റ് ലീയും തമ്മിലെന്ത്?

മൊഹാലി: കിങ്‌സ് ഇലവന്‍ ഉടമ പ്രീതി സിന്റയും ടീമംഗം ബ്രെറ്റ് ലീയും തമ്മിലെന്താണ്? ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ഗോസിപ്പിന് ചൂടു പിടിച്ചുകൊണ്ടിരിക്കുകയാണ്.

ഐ.പി.എല്‍ നൈറ്റ് പാര്‍ട്ടിക്കിടെ ലീയെയും പ്രീതി സിന്റയെയും സംശയിക്കത്തക്ക അടുപ്പത്തില്‍ കണ്ടതാണ് കഥകള്‍ക്ക് എരിവു പകരാന്‍ കാരണം. ലീയാണെങ്കില്‍ ഭാര്യ ലിസ് കെംപുമായി പിരിഞ്ഞുകഴിയുകയുമാണ്. ലീ രണ്ട് വര്‍ഷം മുന്‍പ് ഇംഗഌില്‍ വച്ച് പ്രീതിക്ക് ഒരു അവാര്‍ഡ് സമ്മാനിച്ചതും കൂടി കണക്കിലെടുത്താല്‍ കഥ കാര്യമാക്കാനുള്ള എല്ലാ ചേരുവയുമായി ഗോസിപ്പുകാര്‍ക്ക്.

എന്നാല്‍, ശുദ്ധ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളഞ്ഞിരിക്കുകയാണ് ലീയുടെ മാനേജര്‍ ഈ ഗോസിപ്പിനെ. ലീയും പ്രീതിയും തമ്മിലുള്ളത് പ്രൊഫഷണല്‍ ബന്ധം മാത്രമാണെന്ന് ലീയുടെ മാനേജര്‍ നീല്‍ മാക്‌സ്‌വെല്‍ പറഞ്ഞു. അവര്‍ ഏറെക്കാലമായി നല്ല സുഹൃത്തുക്കളാണ്. അത്രമാത്രം-നീല്‍ പറഞ്ഞു.

 news by
http://sports.mathrubhumi.com/story.php?id=94903

ശശി തരൂരിന് പേരില്‍ വധഭീഷണി

 കൊച്ചി ഐപിഎല്‍ ടീം വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് വധഭീഷണി.

ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വധിയ്ക്കുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരില്‍ എസ്എംഎസ് വന്നതായി തരൂര്‍ പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ നമ്പറില്‍ നിന്നാ് എസ്എംഎസ് വന്നതെന്ന് വ്യക്മായിട്ടുണ്ട്.

ഐപിഎല്ലുമായുള്ള ബന്ധം അവസാനിപ്പിക്കുക. ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് മാപ്പു പറഞ്ഞില്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നാണ് ബുധനാഴ്ച രാവിലെ ദാവൂദിന്റെ പേരിലെത്തിയ എസ്എംഎസ് സന്ദേശത്തില്‍ പറയുന്നത്.

ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ശശി തരൂരിന്റെയും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ജേക്കബ് ജോസഫിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tuesday, April 13, 2010

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )

കേരള ഐ പി എല്‍ ( ഇന്ത്യന്‍ പാര ലീഗ് )
കളി അടുത്തവര്‍ഷമല്ല അതിപ്പോലെ പല വിദതത്തില്‍ തുടങ്ങി കഴിഞ്ഞു ...  കേരളത്തില്‍ നിന്നും ഐ പി എല്‍ തട്ടി എടുക്കാന്‍ മുന്‍പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ മോഡി തന്നെ ആകുമ്പോള്‍ കളി മൂക്കും ... കഷ്ടപ്പെട്ട്  ടീമിനെ മേടിച്ചവരില്‍ നിന്നും അടിച്ചു മാറ്റാന്‍ കണ്ണാടിയും ഫിറ്റ്‌ ചെയ്തു മോഡി ചേട്ടന്‍ രംഗത്തിറങ്ങി . കളി നമ്മുലെടെ ശശി  ചേട്ടനോട് നടക്കുമോ .. ലോകം മുഴുവന്‍ ചുറ്റി നടന്നു കളി ഇങ്ങേരെത്ര കണ്ടതാ .. ഇപ്പോള്‍ ചെറിയ ഐ പി എല്ന്റെ പേരില്‍ അങ്ങനെ ഇദ്ദേഹത്തെ ഒതുക്കാന്‍ പറ്റുമോ അതും ഇപ്പൊല്‍ കേന്ദ്ര മന്ത്രി ആയിരിക്കുന്ന നമ്മുടെ ട്വിറ്റെര്‍ ചേട്ടന്‍ ആരാ മോന്‍ ...
വായിക്കൂ 


മോഡി കൊച്ചി ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു: തരൂര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍. ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ പരസ്യമായ പ്രത്യാക്രമണവുമായി വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രംഗത്തുവന്നു. മോഡി കൊച്ചി ഐ.പി.എല്‍. ടീമിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും തന്റെ സ്വകാര്യ ജീവിതത്തെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ തരൂര്‍ പറഞ്ഞു. കൊച്ചിയിലെ ഐ.പി.എല്‍. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാനാണ് മോഡിയുടെ ശ്രമമെന്നും തരൂര്‍ ആരോപിച്ചു.

റൊന്ദേവൂവിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ഐ.പി.എല്‍. ടീം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. എനിക്ക് പരിചയമുള്ള സുനന്ദ പുഷ്‌കര്‍ അടക്കമുള്ള ആളുകളെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെടുത്തുന്നത് അങ്ങനെയാണ്. ഇതിനുവേണ്ടിയാണ് ഞാന്‍ ലളിത് മോഡിയുമായി ബന്ധപ്പെട്ടത്. ടീം യാഥാര്‍ഥ്യമായതോടെ മറ്റു പല പ്രമുഖരുടെയും പ്രതീക്ഷ തകരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മോഡി കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ പിന്‍വലിപ്പിക്കാന്‍ പല തവണ ശ്രമിച്ചു. ടീമിനെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു മോഡിയുടെ ഉദ്ദേശം. വ്യവസ്ഥകള്‍ ലംഘിച്ച് കരാറിലെ വിശദാംശങ്ങള്‍ പരസ്യമാക്കുകയും എന്ന വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലും മോഡിയുടെ ഈ ഗൂഢലക്ഷ്യം തന്നെയാണ്-തരൂര്‍ പറഞ്ഞു.


കൊച്ചി ടീമിന്റെ നിക്ഷേപകരുമായുള്ള ചര്‍ച്ചയ്ക്കിടെ നിക്ഷേപകരുടെ വിവരങ്ങള്‍ അന്വേഷിക്കരുത് എന്നാവശ്യപ്പെട്ട് മോഡിയെ ഫോണില്‍ വിളിച്ചുവെന്ന ആരോപണം തരൂര്‍ പ്രസ്താവനയില്‍ നിഷേധിച്ചു. നിയമതടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും ഫ്രാഞ്ചൈസിക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ട് എന്നു മാത്രമാണ് ഞാന്‍ മോഡിയോട് അന്വേഷിച്ചത്. കരാര്‍ ഒപ്പിടാന്‍ ചെന്ന കൊച്ചിയിലെ നിക്ഷേപകരെ അനാവശ്യ സംശയങ്ങള്‍ ഉന്നയിച്ച് കുഴക്കുകയാണ് മോഡി ചെയ്തത്. കരാര്‍ ഒപ്പിടുന്നത് വൈകിക്കുകയാണ് മോഡിയുടെ ഉദ്ദേശമെന്ന സംശയം ഉയരാനുള്ള കാരണം ഇതാണ്. പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടാനുള്ള കാരണവും ഇതുതന്നെയാണ്.


ടീം കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ സഹായിക്കാനായതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അല്ലാതെ ടീമില്‍ എനിക്ക് യാതൊരുവിധ നിക്ഷേപവുമില്ല. ടീം കൊണ്ടുവരുന്നതിന് ഒരു രൂപ പോലും പ്രതിഫലവും വാങ്ങിയിട്ടില്ല. ഭാവിയിലും ടീമില്‍ നിന്നും യാതൊരുവിധ സാമ്പത്തിക ലാഭവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല-തരൂര്‍ പറഞ്ഞു.

കൊച്ചി ടീമിനെ തകര്‍ക്കാനുള്ള മോഡിയുടെ ശ്രമങ്ങള്‍ ഐ.പി.എല്ലിന് തന്നെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് ബി.സി.സി.ഐ. തടയിടുമെന്നാണ് പ്രതീക്ഷ-തരൂര്‍ പറഞ്ഞു. 

 
ഇങ്ങനെ ഒക്കെ ആണ് കര്യങ്ങേല്‍ എങ്കിലും ഒക്കുംപോള്‍ ഒപ്പിക്കാന്‍ ചേട്ടന്‍ മാര്‍ രംഗതെത്തി കൊച്ചി ഐ.പി.എല്‍. ടീമുമായി ബന്ധപ്പെ വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി ശശി തരൂരിനെ പുറത്താക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. കൊച്ചി ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ഒരു കേന്ദ്രമന്ത്രി ഒരു ടീമിന്റെ പാട്രണാകുന്നത് ആശാസ്യമായ കാര്യമല്ല. തരൂര്‍ നടത്തിയിരിക്കുന്നത് നഗ്‌നമായ അഴിമതിയാണ്-രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ..



കൊച്ചി ഐ.പി.എല്‍. ടീമിനുവേണ്ടി കേന്ദ്രമന്ത്രി ശശി തരൂര്‍ തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. ഡെല്‍ഹി സ്വദേശിയായ അജയ് അഗര്‍വാളാണ് ഹരജി നല്‍കിയത്. കായിക മന്ത്രാലയം, കാബിനറ്റ് സെക്രട്ടറി, സി.ബി.ഐ., ഐ.പി.എല്‍ കമ്മീഷണര്‍, ബി.സി.സി.ഐ. എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Monday, April 12, 2010

ഒരു തത്കാല്‍ ടിക്കറ്റ്‌


ഒരു  തത്കാല്‍  ടിക്കറ്റ്‌ ( ഒരു അനുഭവ കുറിപ്പ്)
അവധികാലം ചിലവഴിക്കാന്‍ സ്വന്തം മോളുടെ വീട്ടിലേക്കു പോകാന്‍ എന്റെ പ്രിയ സുഹ്രത്തിന്റെ  മമ്മി തീരുമാനിച്ചു ഇവിടെ നിന്നും വടകെ ഇന്ത്യക്കുള്ള  ടിക്കറ്റും    പോകാനുള്ള മറ്റു കാര്യങ്ങളും ശരിയാക്കാനുള്ള  ചുമതല എനിക്കായിരുന്നു .. പോകാന്‍ തീരുമാനിച്ചപ്പോലെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ശ്രമിച്ചു ..കടുത്ത വേനല്കാലത്തും യാത്രക്കായി ഒരുപാടുപേര്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഉള്ളതുകൊണ്ടെനിക്കു കിട്ടിയതൊരു വൈട്ടിംഗ്  ലിസ്റ്റ്     ടിക്കറ്റ്‌ ആയിരുന്നു ആകും ആകും എന്നാ പ്രതീക്ഷയില്‍ പോകാനുള്ള ദിവസത്തിന്റെ തലേന്ന് വരെ ഞാനും അവരും കാത്തിരുന്നു ഒടുവില്‍ ബുക്ക്‌ ചെയ്ത അതെ പോലെ ഞാന്‍ അത് ക്യാന്‍സല്‍ ചെയ്തു

ഇനി ഇപ്പോള്‍ തത്കാല്‍ നോക്കാം    രണ്ടു ദിവസത്തിന് മുന്‍പേ നോക്കിയാല്‍ മതി ..  എന്തായാലും ഇന്റര്‍ നെറ്റ് എന്നാ മഹാസംഭവം ഉള്ളതുകൊണ്ട് കൊതുകുകടി കൊള്ളണ്ട എന്ന് കരുതി രാവിലെ ഏഴു മണിക്കേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ബ്രൌസര്‍ തുറന്നു കാര്യങ്ങളെല്ലാം ഒന്നുകൂടി പരിശോതിച്ചു ഏറ്റു മണിയായപ്പോള്‍ എല്ലാം ഒരു പുക  മാത്രമായിരുന്നു ഒന്നും ഇല്ല അതുവരെ നന്നായി വര്‍ക്ക് ചെയ്തിരുന്ന ബ്രൌസര്‍ എന്നെ മിന്ടെ പോലും ചെയ്യുന്നില്ല .. അങ്ങനെ അത് ഗോപി .... അവിടെ കുത്തി ഇവിടെ കുത്തി എല്ലാം പോയി ....... 
രണ്ടാമത്തെ ദിവസം രാവിലെ     നേരെ റെയില്‍വേ സ്റ്റേഷന്‍  COUNTERILEKKU   വിട്ടു അതും അതിരാവിലെ നാലരമാനിക്ക് അങ്ങനെ അവിടെ ചെന്നപ്പോള്‍ രണ്ടേ രണ്ടു പേര്‍ മാത്രം മൂന്നാമനായി ഞാനും കാത്തിരിപ്പു തുടങ്ങി ഏഴര മണിക്ക് കാല് വയ്യാത്ത SECTION ക്ലാര്‍ക്ക് കാറില്‍ പറന്നിറങ്ങി ..വാതില്‍ തുറന്നതും ജാനും ഒപ്പം എന്റെ പുറകില്‍ നിന്നവരും അകത്തേക്ക് ഓടികയറി മുന്‍പില്‍ നിന്ന ചിലര്‍ പിറകിലായി പിറകില്‍ നിന്ന ഒരു മിടുക്കന്‍ മുന്‍പിലും . എന്റെ ഭാഗ്യത്തിന് എനിക്ക് മൂന്നാമത്തെ COUNTER   ഒന്നാം സ്ഥാനത് നില്ല്കാന്‍ പറ്റി..ഇങ്ങനെ സംഭവിക്കും എന്നരിയംയിരുന്ന നേരത്തെ പരിചയം ഉണ്ടായിരുന്ന ചിലരും അവിടെ ഉണ്ടായിരുന്നു അവര്‍ നേരത്തെ തന്നെ അവരുടെതായ ഒരു ടോക്കെന്‍ സിസ്റ്റം ഉണ്ടാകി അത് പോലെ നിലക്കാന്‍ ശ്രമിചിരിന്നു .. ഉള്ളില്‍ കയറിയപ്പോള്‍ മുന്‍പിലേക്ക് കയറിയേ തടിമാടന്‍ ചങ്ങാതിയെ പുറകിലുള്ളവര്‍ ചീത്ത വിളിയും തുടങ്ങി ... എട്ടു മണി .. കാത്തിരുന്ന  സമയം എത്തി എന്റെ ടിക്കറ്റ്‌ കിട്ടുമോ ആവൂ  SECONDS  മാറി മറിഞ്ഞു എട്ടു മണി 24 ടിക്കറ്റ്‌ ഉള്ള കോട്ടയില്‍ നിന്നും രണ്ടു ടിക്കെടുകള്‍ സ്വന്തമാക്കി സന്തോഷത്തോടെ ഞാന്‍ തിരികെ പോന്നു... 
കഷ്ടകാലം മാറി നല്ല കാലം വന്നു കാര്യങ്ങള്‍ എല്ലാം ശരിയായി ഇതെഴുതുമ്പോള്‍ യാത്ര പോയവര്‍ മോളുടെ വീട്ടില്‍ കിടന്നുരങ്ങുന്നുടവും .......... 

Sunday, April 11, 2010

മുംബൈ സെമിയില്‍

മുംബൈ സെമിയില്‍ 
ഐ പി എല്‍ സീസണ്‍ 3 ഇല്‍ ആദ്യമായി സെമിയിലേക്ക് കടക്കുന്ന ടീമായി മുംബൈ .ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാനെ തോല്പിച്ചതോടെയാണ് മുംബൈ ടീം സെമിയിലേക്ക് കടന്നത്‌ . ഏറ്റവും കൂടുതല്‍ റണ്‍സ് നേടി  സച്ചിന്‍ ഓറഞ്ച് 
തൊപ്പിയും നേടി . സ്കോര്‍ മുംബൈ 174 , രാജസ്ഥാന്‍ 125

Saturday, April 10, 2010

കൊച്ചി ടീമിന് അംഗീകാരം കിട്ടി

കൊച്ചി ടീമിന് അംഗീകാരം കിട്ടി കരാര്‍ നാളെ






ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എല്‍ ടീം യാഥാര്‍ഥ്യമാകുന്നു. പലതലങ്ങളിലായ ടീമിന്റെ ഉടമസ്ഥരായി രംഗത്തുവന്ന കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ രാഷ്ട്രീയ-ബിസിനസ്സ് ലോബികള്‍ നടത്തിയ സംഘടിത നീക്കത്തെ അതിജീവിച്ചാണ് ടീം യാഥാര്‍ഥ്യമാകുന്നത്. ബി.സി.സി.ഐയും റെങ്‌ദേവു കണ്‍സോര്‍ഷ്യവും തമ്മില്‍ ഫ്രാഞ്ചൈസി കരാര്‍ നാളെ ബാംഗ്ലൂരില്‍ ഒപ്പിടും. ടീമിന്റെ ഉടമസ്ഥരില്‍ ഒരാളായ വിവേക് വേണുഗോലും ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമാണ് കരാറില്‍ ഒപ്പിടുക. ബി.സി.സി.ഐ റെങ്‌ദേവുവിന്റെ ഉടമസ്ഥാവകാശ രേഖ അംഗീകരിച്ചു.


മാര്‍ച്ച് 21 ന് നടന്ന ലേലത്തില്‍ കൊച്ചി ടീം റെങ്‌ദേവു സ്വന്തമാക്കിയതുമുതല്‍ ടീം ഉടമസ്ഥരെ ഭിന്നിപ്പിക്കാന്‍ ലേലത്തില്‍ പരാജയപ്പെട്ട ഗ്രൂപ്പുകള്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. റെങ്‌ദേവുവിലെ അഞ്ച് ഉടമസ്ഥരില്‍ നാല് പേരും ഗുജറാത്തിലെ ബിസിനസ്സുകാരായിരുന്നു. ഇവരെ ഭിന്നിപ്പാക്കാനാണ് അഹമ്മദബാദ് ആസ്ഥാനമായി ടീമിന് ശ്രമിച്ചവര്‍ നീങ്ങിയത്. ഇതിന് ഉന്നത രാഷ്ട്രീയക്കാരും ബി.സി.സി.ഐയിലെ ചിലരും ഒത്താശ ചെയ്തുകൊടുത്തു.


എന്നാല്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിളിച്ചുകൂട്ടിയ റെങ്‌ദേവു കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളുടെ യോഗത്തിലാണ് ഭിന്നതകള്‍ പരിഹരിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി രണ്ട് അജ്ഞാതര്‍ക്ക് വിറ്റതായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടീമിന്റെ ഓഹരി ഉടമകളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കിയതായും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.


കേരള ടീമിനെ ഒഴിവാക്കാനുള്ള ഗൂഢാലോചന നടന്നതായി ഉടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍ പറയുകയും ചെയ്തു. ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വിവേക് പറഞ്ഞു. ടീമിന്റെ 25 ശതമാനം ഓഹരി വിറ്റെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. ഇതിന് പിന്നില്‍ ഐ.പി.എല്ലിലെ ഒരു ഉന്നതനാണെന്ന് വിവേക് പറഞ്ഞു.
ഐ.പി.എല്ലില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ദുബായിലെ ഒരു അധോലോകനായകന്‍ ഉള്‍പ്പടെയുള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ടീമിന്റെ രേഖകളെല്ലാം ബി.സി.സി.ഐയ്ക്ക് കൈമാറിയതാണെന്ന് വിവേക് അറിയിച്ചു

Friday, April 9, 2010

കൂതറ ചാനല്‍

കൂതറ ചാനല്‍ 

എന്തിനും ഏതിനും എവിടെയും ന്യൂസ്‌ കണ്ടുപിടിക്കുന്നവരാണ്  ചാനലുകാര്‍ .. എല്ലാ ദിവസും പുതിയ എന്തെങ്കിലും ഒന്നില്ലെങ്കില്‍ മൊത്തത്തിലുള്ള കഴ്ച്ചകര്‍ക്ക് വിരസത വന്നാല്‍ ന്യൂസ്‌ ചാനല്‍ പൂട്ടി പോകും എന്നുള്ളത് നൂറു തരം. അതുകൊണ്ട് ന്യൂസ്‌ എല്ലാ മണിക്കൂറും കൂടാതെ ന്യൂസ്‌ ഇതര ന്യൂസ്‌ പ്രവര്‍ത്തനങ്ങള്‍  വേറെയും . സാധാര ഇത്തരത്തിലുള്ള കലാപരിപാടികള്‍ മിക്കവാറും നാട്ടിലെ രാഷ്ട്രിയ പ്രവര്‍ത്തകരെ അനുകൂലിച്ചോ വിമര്‍ശിച്ചോ ആകും .. ഇതും നല്ലത് തന്നെ എന്നാല്‍ എല്ലാത്തിനും അതെന്റെതായ ഒരു അതിര്‍ത്തി ഉണ്ട് .. അവതരണം അതിഗഭിരം ആയതുകൊണ്ട് മാത്രം ഞങ്ങള്‍ കാണികള്‍ എല്ലാം സമതിക്കും എന്ന് കരുതരുതേ ... 




ഇത്രയും നേരം ഞാന്‍ എന്തിനാ ഇതെല്ലം പറഞ്ഞന്തെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും പറയാം കഴിഞ്ഞ ഇടയ്ക്കു മലയാളത്തിലെ ഒരു ചാനലില്‍ വന്ന ഒരു വീഡിയോ തികച്ചും മോശം എന്ന്  തന്നെ പറയേണ്ടി വരും ഇവിടെ അത് കാണുക  മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതും അത് പുറത്ത് കൊണ്ടുവരുന്നതും നല്ലതാണു എന്നാല്‍ പത്ര പ്രവര്‍ത്തനത്തിലെ എത്തിക്സ്  എന്ന മഹാ സംഭവം മറന്നു ഇവരെല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ .. ശ്രി ശ്രീമതി ടീച്ചര്‍ ഇപ്പോള്‍ കേരളത്തിലെ ഒരു മന്ത്രിയാണ് അവര്‍ക്ക് വിവരം ഇല്ലാത്തതുകൊണ്ടല്ല അവര്‍ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ചുമതലകാരിയിട്ടിരിക്കുന്നതും .( ഈ എഴുതുന്ന ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയെ അല്ല ).കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരള രാഷ്ട്രിയ പ്രവര്‍ത്തങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാള്‍ അതിലുപരി ഇപ്പോള്‍ നമ്മുലെ നാട്ടിലെ ഒരു മന്ത്രി മറ്റെല്ലാം മറന്നാലും ഇവര്‍ നമ്മുല്ടെ മത്രി എന്നുള്ള ഒരേ ഒരു ബഹുമാനം അവര്‍ക്ക് കൊടുത്തെ മതിയാകൂ  അതാണ് നമ്മുളുടെ നല്ല സംസ്കാരം ... പണ്ടത്തെ പ്രേ ഡിഗ്രി കോഴ്സ് കഴിഞ്ഞിട്ട് കുറെ നാള്‍ സ്കൂള്‍ ടീച്ചര്‍ ആയി വേഷമിട്ട ഈ ടീച്ചര്‍ ഇപ്പോള്‍ മന്ത്രി പഥത്തില്‍ ഇരിക്കുന്നു ... വീഡിയോ പറയാന്‍ ശ്രമിക്കുന്നത് അവരുടെ ഇംഗ്ലീഷ് ഭാഷയുടെ കുറവുകലെയാണ് .. ഇവിടെ ഞാന്‍ രോഷം പ്രകടിപ്പിക്കുന്നതും ഇതേ കാരണത്തിന് തന്നെ .. ഒരാളുടെ അറിവില്ലായ്മയെ ചോദ്യം ചെയ്യരുത് ... ഒരു രാഷ്ട്രിയകാരി ആയതു കൊണ്ട് മാത്രമാണ് അവര്‍ ഒരു ചമ്മല്‍ പോലും ഇല്ലാതെ അവിടെ പ്രസംങ്ങിച്ചത്   .. ഓര്‍ക്കണമേ കേം ബ്രിഡ്ജ് സര്‍വകലാശാലയിലോ അല്ലെങ്കില്‍ അതുപോലെത്തെ ഏതെങ്കിലും വലിയ കോളേജിലോ  പോയി പഠിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമോ ഒരു പക്ഷെ പണമോ ഉണ്ടായില്ലയിരിക്കം... കുറ്റങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാം കുറവുകള്‍ എല്ലാവര്ക്കും ഉള്ളതാണ് ...പൂര്‍ണ്ണമായി ആരും ഉണ്ടാകുന്നില്ല
പരിഹസിക്കപെടുവാന്‍ തക്കവന്നമുള്ള ഒരു മഹാ സംഭവമായി ഞാന്‍ ഇതിനെ കാണുന്നില്ല പകരം ഇത്തരത്തിലുള്ള കൂതറ പരിപാടികള്‍  കാണിക്കുന്നവര്‍ ( ചാനലുകാര്‍ ) പരിഹാസ്യരാകുന്നു


ഈ വാര്‍ത്ത പരിപടികെതിരെ ശ്രി ടീച്ചര്‍ പരാതി കൊടുത്തിരിക്കുകയാണ് കാത്തിരുന്നു കാണാം .....