Tuesday, July 24, 2012

endosulfan again ?????

എന്‍ഡോസള്‍ഫാന്‍ പേര്  കേള്‍ക്കുമ്പോള്‍ തന്നെ കേരളം വിറച്ചു തുടങ്ങും ....മാരകമായ ഈ വിഷ മരുന്ന് കേരളത്തിലെ പല കുടുംബങ്ങളെയും അനാഥാമാക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ട് മാസങ്ങള്‍ ആയിട്ടില്ല എന്നുള്ളത് ആര്‍ക്കും മായിക്ക്കാന്‍ കഴിയാത്ത സത്യം .....

ഇന്ത്യയില്‍ മുഴുവന്‍ ഈ മരുന്ന് നിരോധിക്കണം എന്നാ ആവശ്യം ഉയരുമ്പോള്‍ ശരത് പവാര്‍ മാത്രം ഈ മരുന്നിനായി വന്‍ കിട കമ്പനിക്കൊപ്പം

 .....പണത്തിനു വേണ്ടി ആണെങ്കില്‍ വേറെ എന്തെല്ലാം  മാര്‍ഗം ഉണ്ട് പ്രിയ മന്ത്രി !!!!....അതെങ്ങനെ എത്ര കിട്ടിയാലും പിന്നെയും പാവപെട്ടവന്റെ പിച്ച ചട്ടിയിലും കൈ ഇട്ടു വാരണം ......കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ധരിപ്പിചിരിക്കുന്നതു കേരളത്തിനും കര്‍ണാടകത്തിനും മാത്രമേ ഈ മരുന്ന്  വേണ്ടതയിട്ടുള്ളൂ ... കേരളത്തിന്റെ തൊട്ടടുത്ത തമിഴ്നാട്ടില്‍ നിന്നും പല പേരില്‍ ഈ മരുന്നിനിയും കേരളത്തിന്റെ ഉള്ളില്‍ വരും പാവപെട്ട കൃഷിക്കാര്‍ അത് വാങ്ങി  ജീവിതം ഇരുട്ടിലക്കുകായും  ചെയ്യും ...ആരാണിവിടെ തെറ്റുകാര്‍...

കെട്ടികിടക്കുന്ന മരുന്ന് മുഴുവന്‍ വിറ്റു തീര്‍ക്കണമെന്നു ആര്‍ക്കാണ്  ഇവിടെ നിര്‍ബന്ധം ?

രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉത്പാദകര്‍ അറിയിച്ചിരുന്നു. ഇത് കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതിയും നല്‍കിയിരുന്നു.  

ഇതെന്താ പുറത്തു ആര്‍ക്കും വേണ്ടേ?

വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി നേരത്ത നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്. 

ഉള്ളത് വിട്ടു തീര്‍ന്നില്ലേ ഇനിയും നിര്‍ത്തികൂടെ? 


വേണ്ട നിര്‍ത്തണ്ട സര്‍ക്കാരെ അടുത്ത അഞ്ചു വര്ഷം കഴിയുമ്പോള്‍ ഇതിന്റെ പേരില്‍ കോടികള്‍ കൊടുക്കാം ..... എന്നാല്‍ ഈ വിഷ വസ്തു വരികൊണ്ടുപോകുന്നത് കോടികളുടെ ലാഭം മാത്രമല്ല  നമ്മുടെ സഹോദരങ്ങളുടെ ജീവിതം കൂടി ആണു ....കോടികള്‍ കൊണ്ട് നേടാന്‍ ആവില്ല അത്...

ഉണരാം പോരാടാം ..........


No comments:

Post a Comment