Sunday, July 29, 2012

The LION and Daniel ........

ഒരു ഭാവന .........
ഞാനാണ്‌ ഈ കരയിലെ ഏറ്റവും ശക്തന്‍ എന്ന് പറഞ്ഞാല്‍ രാജാവു പണ്ട് മുതലേ അത് അങ്ങനെ തന്നെ ആണു താനും .. എന്നാല്‍ ബുദ്ധിയില്‍ എന്നേക്കാള്‍ മിടുക്കന്‍ മാരായ മനുഷ്യര്‍ എന്നെ തേടി പിടിച്ചു 
ഒരു വലിയ ഇരുമ്പ് കൂട്ടില്‍ ആക്കി .. 
ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ദിവസം ..എല്ലാ ദിവസ്തെയേം പോലെ ഒരു ദിനം കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തേടി പിടിച്ച ഇരകള്‍ എല്ലാം തീര്‍ന്നിരിക്കുന്നു ..വിശപ്പിന്റെ വിളി തുടങ്ങി കഴിഞ്ഞു അത് എന്നെ കീഴ്പെടുതുന്നതിനു മുന്‍പേ ഞാന്‍ വെളിയിലേക്കിറങ്ങി .. അല്പം നടന്നു മുന്‍പിലേക്ക് പോയപ്പോള്‍ പെട്ടന്ന് എന്റെ മുകളിലേക്ക് ശക്തിയായി എന്തോ വീണു ... ഞാന്‍ അതി ശക്തമായി കുതറി നോക്കി .. ഇല്ല ഒന്നും സംഭവിച്ചില്ല . അവര്‍ ഒരുക്കിയ വലയില്‍ ഞാന്‍ പെട്ടിരിക്കുന്നു .. മഹാരാജാവിന്റെ വേട്ട ഇന്ന് കാട്ടിലെ രാജാവിനെ കിട്ടിയതോടെ നിര്‍ത്തി... ആരവങ്ങളുടെ ആഘോഷതോടൊപ്പം രാജാവും കൂട്ടരും കൊട്ടാരത്തിലേക്ക് ..... അങ്ങനെ കട്ടില്‍ നിന്നും വലയില്‍ അകപെട്ട കാടു രാജാവായ ഞാന്‍ ഇന്ന് നാട്ടു രാജാവിന്റെ കൊട്ടാരത്തിലെ ഇരുമ്പു കൂട്ടിലേക്ക് ......വര്‍ഷങ്ങള്‍ ഇപ്പോള്‍ പലതു കഴിഞ്ഞിരിക്കുന്നു ..എനിക്ക് ശേഷവും ഇവിടെ എന്റെ കൂട്ട് സഹോദരങ്ങള്‍ കുറച്ചു പേര്‍ എത്തി .....
അന്നൊരു ദിവസം വൈകുന്നേരം വിശപ്പിന്റെ വിളിയുമായി ഞാന്‍ കൂട്ടിനുള്ളില്‍ ആയിരുന്നു .......എന്തൊക്കെയോ ശബ്തം കേള്‍ക്കുന്നുണ്ട്......ആരൊക്കെയോ  അടുത്ത് വരുന്ന കാല്‍ പെരുമാറ്റം ....."അവനെ എടുത്തെറിയു '' എന്നക്രോശിക്കുന്ന  ശബ്തം ...എനിക്ക് വളരെ ഏറെ സന്തോഷം തോന്നി ..ഇപ്പോള്‍ എനിക്കുള്ള ആഹാരം വരുന്നതില്‍ ഉള്ള സന്തോഷം ...
ഞാന്‍ കിടക്കുന്നിടത്ത് നിന്നും എണിക്കാന്‍ ശ്രമിച്ചു ..സാധാരണ എനിക്കുള്ള ആഹാരം താഴേക്ക്‌ വരുന്നതിനു മുന്‍പേ അത്  കൈക്കല്‍ ആക്കുന്നതാണ്‌ ....ഇന്ന്  എനിക്കറിയില്ല എനിക്ക് ഇവിടെ നിന്നും അങ്ങന പോലും ആകുന്നില്ല കാലുകള്‍ തല്ര്‍ന്നിരിക്കുന്നത് പോലെ .....ഇന്നെന്ത ഇങ്ങനെ ...ഇതേ സമയം മുകളില്‍ നിന്നുള ആ ഇര അല്ലങ്കില്‍ എന്റെ ആഹാരം ആ വസ്തു താഴേക്ക്‌ വന്നു കഴിഞ്ഞു ...

അതൊരു മനുഷ്യന്‍ ആയിരുന്നു ... അതെന്നെ അമ്പരപെടുത്തി കാരണം   മനുസ്യരാണ് എന്നെ പിടിച്ചു കൊണ്ടുവന്നത് അവര്‍ എനിക്ക് മറ്റു ജീവികളുടെ മാംസം ആണ് കഴിക്കാന്‍ തന്നിരുന്നത് ഇന്നാദ്യമായി എനിക്ക് കഴിക്കാന്‍ മനുഷ്യര്‍ മനുഷ്യനെ തന്നെ നല്‍കുന്നു ...
ആ വലിയ മനുഷ്യന്‍ എന്റെ അടുത്തേക്കുവന്നു .. എന്റെ മുടിയിഴകളില്‍ തലോടി ... ഞാന്‍ എണിറ്റു ...
ഭക്ഷണത്തിനായി വായ തുറക്കുന്ന ഞാന്‍ അത് തുറന്നു ആ മനുഷ്യനോടു പേര് ചോദിച്ചു പുഞ്ചിരി തൂകി കൊണ്ടതേഹം  പറഞ്ഞു ഡാനിയേല്‍ ..........എല്ലാവരും മുകളില്‍ നിന്നും വീഴുന്നതെ വലിയ നിലവിളിയോടെ  ആണ് എന്നാല്‍ പുഞ്ചിരിയോടെ ഒരു തുവല്‍  പറന്നു വരുന്നത് പോലെ ഒരു കേടു പോലും ഇല്ലാതെ കാട്ടു രാജാവിന്റെ മുന്‍പില്‍ ഡാനിയേല്‍ ഇരുന്നു .....
രാജാവ്‌ മനസില്ല മനസോടെ സിംഹത്തിനു ഭക്ഷിക്കാന്‍ കൊടുത്ത ഡാനിയേല്‍ ഇപ്പോള്‍ ആ സിംഹത്തിന്റെ കൂടെ ...... ഞാന്‍ അമ്പരപ്പ് മരത്തെ ചോദിച്ചു നിങ്ങള്‍ ആരാണ് എന്താണിങ്ങനെ സംഭവിക്കുന്നത്‌ ........ ? ഞാന്‍ ദൈവത്തെ സ്നേഹിക്കുന്ന ഒരാളാണ് ആ ദൈവം പറയുന്നത് പോലെ ജീവിക്കുന്ന ആള്‍ .... അങ്ങനെ ആണ് ഞാന്‍ ഇവിടെ വരെ എത്തിയത് എന്നാല്‍ ഇവിടെയും ആ ദൈവം എന്റെ കൂടെ ഉണ്ട് .. അതുകൊണ്ടാണ് എനിക്ക് ഇവിടെ ദൈവം കാവലായത് 

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു സമയം പോയതാരിഞ്ഞതെയില്ല അദ്ദേഹം പല കാര്യങ്ങള്‍ എന്നോട് സംസാരിച്ചു ... സംസാരം തുടര്‍ന്ന് കൊണ്ടിരുന്നപ്പോള്‍ മുകളില്‍ നിന്നും ഡാനിയെലെ എന്ന് വിളിക്കുന്ന ഒച്ച കേട്ടു... അത്  നാട്ടിലെ രാജാവായിരുന്നു ... ഞാന്‍ സന്തോഷത്തോടെ ആ വലിയ മനുഷ്യനെ യാത്രയാക്കി .. ഇത് ആദ്യമായിട്ടാണ് എന്റെ മുന്‍പില്‍ നിന്നും എന്റെ ആഹാരം തിരികെ പോകുന്നത് . പക്ഷെ എനിക്ക് വിഷമം തോന്നിയതെ ഇല്ല ...

നീണ്ട നിശബ്ധത ..........................കുറെ നേരം കഴിഞു പുറത്തു എന്താ നടക്കുന്നത് അന്ന് മനസിലാകുന്നില്ല ഞാന്‍ കൂട്ടിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു .......

ആരോ നടന്നു വരുന്നു ശബ്തം കൂടി വരുന്നു ആക്രോശം കേള്‍ക്കാം ആരൊക്കെയോ കരയുന്നു ...... ഭയങ്കര ശബ്തതോടെ താഴേക്ക്‌ എന്തോ വരുന്നു ... അതെനിക്കുള്ള ആഹാരം ആയിരുന്നു ....
വളരെ ഏറെ കഴിച്ചു .... ഇനിയും ബാക്കി ..... ജീവിതത്തില്‍ ഇത്രയേറെ ആഹാരം ഒരിക്കല്‍ പോലും എന്നെ തേടി വന്നിട്ടില്ല .... നാട്ടുരാജാവിന്  എന്താ ഇപ്പോള്‍ കാട്ടിലെ രാജാവായ എന്നോട്  ഇത്രയും സ്നേഹമോ ...... ആ ആര്കറിയാം..................

No comments:

Post a Comment