Monday, April 26, 2010

ചെന്നൈ ചാമ്പ്യന്മാര്‍

ചെന്നൈ ചാമ്പ്യന്മാര്‍


മുംബൈ: ഈന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിരീടം തേടിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യാത്രയ്ക്ക് ഒടുവില്‍ ഫലസമാപ്തി. മുംബൈയില്‍, സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുന്നത് കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി, ധോനി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി. മൂന്ന് സീസണുകളിലും സെമിയിലെത്തുകയും രണ്ടുവട്ടം ഫൈനല്‍ കളിക്കുകയും ചെയ്ത ചെന്നൈയുടെ കിരീടനേട്ടം കാവ്യനീതിയായി. ഐ.പി.എല്‍ കിരീടമുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും ധോനി നേടി. സ്‌കോര്‍: ചെന്നൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 168. മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പതിന് 146.

ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കളിയുടെ സമസ്തമേഖലകളിലും മികവുകാട്ടിയ ഫൈനലില്‍, 22 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താനാകാതെ പതറിയ ടീമിനെ ഉജ്വലമായ ബാറ്റിങ്ങിലൂടെ നയിച്ച റെയ്‌ന (35 പന്തില്‍ 57 നോട്ടൗട്ട്) ഹര്‍ഭജന്‍ സിങ്ങിന്‍ൈറ വിക്കറ്റെടുക്കുകയും സൗരഭ് തിവാരിയെ ഉജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്താണ് ടീമിന്റെ വിജയശില്പിയായത്. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചെന്ന പകിട്ടോടെ, റെയ്‌നയ്ക്ക് ഇനി വെസ്റ്റിന്‍ഡീസില്‍ ട്വന്റി 20 ലോകകപ്പിനായി വിമാനം കയറാം.

മുംബൈയ്ക്കായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 48 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതോടെ, മുംബൈയുടെ പ്രതീക്ഷകള്‍ മങ്ങി. തുടരെ സൗരഭ് തിവാരിയെയും ഡൂമിനിയെയും നഷ്ടപ്പെട്ടതോടെ മുംബൈ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍, ഏഴാമനായി ഇറങ്ങിയ കീറോണ്‍ പൊള്ളാര്‍ഡ് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതോടെ മുംബൈയ്ക്ക് ആവേശം തിരിച്ചുകിട്ടി. ബോളിഞ്ജറെറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറടക്കം 22 റണ്‍സെടുത്ത പൊള്ളാര്‍ഡ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍, ആല്‍ബി മോര്‍ക്കലെറിഞ്ഞ 19-ാം ഓവറില്‍ പ്രതീക്ഷിച്ച റണ്‍സ് വന്നില്ല. അംബാട്ടി റായിഡു റണ്ണൗട്ടാവുകയും തൊട്ടടുത്ത പന്തില്‍ കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 27 റണ്‍സ്) പുറത്താവുകയും ചെയ്തതോടെ ആവേശം വീണ്ടും നിരാശയിലേക്ക് കൂപ്പുകുത്തി. നാലാമനായി ഹര്‍ഭജന്‍ സിങ്ങിനെ പരീക്ഷിച്ച മുംബൈ കീറോണ്‍ പൊള്ളാര്‍ഡിനെ ഏഴാമനാക്കാന്‍ ശ്രമിച്ചതാണ് വിനയായത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈക്കേറ്റ പരിക്ക് വകവെയ്ക്കാതെയാണ് ഫൈനല്‍ കളിച്ചത്. എന്നിട്ടും സച്ചിന് കിരീടം ഉയര്‍ത്താനാകാതെ പോയത് മൂന്നാം ഐ.പി.എല്ലിലെ നിരാശാജനകമായ കാഴ്ചയായി. 618 റണ്‍സുമായി സച്ചിന്‍ മുന്നിട്ടുനിന്നപ്പോള്‍, 520 റണ്‍സ് നേടിയ സുരേഷ് റെയ്‌ന മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സീസണുകളിലും നാന്നൂറിനുമേല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായും റെയ്‌ന മാറി.

ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ധോനിയുടെ തീരുമാനത്തെ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ (31 പന്തില്‍ 17) വല്ലാതെ ഉലച്ചു. കൂട്ടുകാരന്‍ മുരളി വിജയ് (19 പന്തില്‍ 26) നന്നായി കളിക്കുന്നുണ്ടായിരുന്നെങ്കിലും സ്‌ട്രൈക്ക് കിട്ടാതെ വലഞ്ഞു.

ചെന്നൈ ടോസിന്റെ ഭാഗ്യം തട്ടിത്തെറിപ്പിക്കുകയാണെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് റെയ്‌നയും ധോനിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് പോരാട്ടം എതിര്‍ ക്യാമ്പിലേക്ക് നയിച്ചു. നാലാം വിക്കറ്റില്‍ 5.5 ഓവറില്‍ ഇവര്‍ 77 റണ്‍സ് അടിച്ചുകൂട്ടി. സഹീര്‍ഖാന്റെ പന്തില്‍ ധോനി പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 139 റണ്‍സെത്തിയിരുന്നു. മൂന്ന് ഓവര്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ 160ന് മുകളില്‍ സ്‌കോര്‍ ഉറപ്പാക്കാനും ഈ കൂട്ടുകെട്ടിനായി. സുരേഷ് റെയ്‌നയുടെ കൂറ്റന്‍ അടികളാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിര്‍ണായകമായത്.

ഐ.പി.എല്‍. ഫൈനലിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധശതകം കുറിയ്ക്കാന്‍ റെയ്‌നയ്ക്ക് കഴിഞ്ഞു. 24 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തിയാണ് റെയ്‌ന് അര്‍ധശതകം തികച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ റെയ്‌നക്കായില്ല. പിന്നീട് അദ്ദേഹം നേരിട്ട 11 പന്തുകളില്‍ ഏഴു റണ്‍സേ കിട്ടിയുള്ളൂ.

സ്‌കോര്‍ബോര്‍ഡ്
ചെന്നൈ സൂപ്പര്‍ കിങ്‌സ്


മുരളി വിജയ് സി-തിവാരി ബി-ഫെര്‍ണാണ്ടോ 26(19,1,2), ഹെയ്ഡന്‍ സി-റായുഡു ബി-പൊള്ളാര്‍ഡ് 17(31,1,1), റെയ്‌ന നോട്ടൗട്ട് 57(35,3,3), ബദരിനാഥ് സി-മലിംഗ ബി- ഫെര്‍ണാണ്ടോ 14(11,2,0), ധോനി സി-ഫെര്‍ണാണ്ടോ ബി-സഹീര്‍ഖാന്‍ 22(15,2,1), മോര്‍ക്കല്‍ റണ്ണൗട്ട് 15(6,1,1), അനിരുദ്ധ നോട്ടൗട്ട് 6(3,1,0), എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ 5ന് 168.വിക്കറ്റുവീഴ്ച: 1-44, 2-47, 3-67, 4-139, 5-157. ബൗളിങ്: ഹര്‍ഭജന്‍ 4-0-30 -0, മലിംഗ 4-0-33-0, സഹീര്‍ഖാന്‍ 4 -0-34-1, ഫെര്‍ണാണ്ടോ 4- 0- 23-2, പൊള്ളാര്‍ഡ് 4- 0- 45-1.

മുംബൈ ഇന്ത്യന്‍സ്


ധവാന്‍ സി ധോനി ബി ബോളിഞ്ജര്‍ 0, തെണ്ടുല്‍ക്കര്‍ സി മുരളി വിജയ് ബി ജക്കാട്ടി 48 (45,7,0), അഭിഷേക് നായര്‍ റണ്ണൗട്ട് 27 (25,1,2), ഹര്‍ഭജന്‍ എല്‍ബിഡബ്ല്യു ബി റെയ്‌ന 1, അംബാട്ടി റായിഡു റണ്ണൗട്ട് , സൗരഭ് തിവാരി സി റെയ്‌ന ബി ജക്കാട്ടി 0, ഡൂമിനി സി ജക്കാട്ടി ബി മുരളീധരന്‍ 6, പൊള്ളാര്‍ഡ് സി ഹെയ്ഡന്‍ ബി മോര്‍ക്കല്‍ 27 (10,3,2), സഹീര്‍ഖാന്‍ റണ്ണൗട്ട് 0, മലിംഗ നോട്ടൗട്ട് 1, ദില്‍ഹാരോ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 12, ആകെ 20 ഓവറില്‍ ഒമ്പതിന് 146. വിക്കറ്റ് വീഴ്ച: 1-1, 2-67, 3-73, 4-99, 5-100, 6-114, 7-142, 8-142. ബൗളിങ്: അശ്വിന്‍ 4- 1-24-0, ബോളിഞ്ജര്‍ 4-0 -31-1, മോര്‍ക്കല്‍ 3 -0-20-1, മുരളീധരന്‍ 4-0- 17-1, ജക്കാട്ടി 3-0-26-2, റെയ്‌ന 2-0-21-1.
 
from mathrubhumi sports 

No comments:

Post a Comment