എന്റെ വിഷു കൈനീട്ടം
വിഷുവിന്റെ അന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഓഫീസിന്റെ വാതില്‍ക്കല്‍ ഇരുന്നു ഞാന്‍ പത്രം വായിക്കുകയായിരുന്നു അല്‍പനേരം കഴിഞ്ഞപ്പോള്‍ ഗേറ്റ് കടന്നൊരു പ്രായം കൂടിയ അമ്മച്ചി എത്തി അവര്‍ നടന്നു വന്നപ്പോള്‍ എന്റെ കൂടയൂണ്ടായിരുന്ന സുഹ്രതിനോടു അവര്‍ക്ക് വിഷു കണി കൊടുക്കാന്‍ ചുമ്മാതെ പറഞ്ഞു ..കേട്ടപാടെ ഇല്ലാത്ത ഫോണില്‍ സംസാരിച്ചുകൊണ്ടവന്‍ അകത്തേക്ക് പോയി
"എന്താ അമ്മച്ചി " ഞാന്‍ ചോദിച്ചു .."എന്തെങ്കിലും കഞ്ഞി കുടിക്കാനായി താ മോനെ ".അതുവരെ ഒന്നും മിണ്ടാതെ നിന്ന ആ അമ്മച്ചി മുഖമുയര്‍ത്തി പറഞ്ഞു .. "ശ്വാസം മുട്ടല്‍ ഉണ്ട് വീട്ടില്‍ ചെന്ന് കഞ്ഞി ഉണ്ടാക്കി കുടിച്ചാല്‍ അല്പം ആശ്വാസം കിട്ടും" ഒരു നിമിഷം ഞാന്‍ ഓര്‍ത്തു ലോകത്തുള്ളവരൊക്കെ ഇന്ന് വിഷു ആഘോഷിക്കുന്നു ...നല്ലത് മാത്രം കാണികനാനും ആഹ്രഹിക്കുന്നു .. ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്റെ മുന്‍പില്‍ നില്‍ക്കുന്ന ഇവരാണെന്റെ കണി .. ഈശ്വരന്‍ എന്റെ മുന്‍പില്‍ നേരിട്ട് കണി ചോദിച്ചു വന്നതുപോലെ ...
"കാപ്പി കുടിച്ചോ " ഞാന്‍ അമ്മച്ചിയോട് ചോദിച്ചു .. ഞങ്ങള്‍ രാവിലെ അപ്പം ആണ് കഴിച്ചത് അത് അമ്മച്ചിക്ക് വേണമെങ്കില്‍ തരാം" "ഓ ആട്ടു മോനെ" ഇത്തിരി വെള്ളം കൂടി കിട്ടിയാല്‍ നല്ലതായിരുന്നു .. അമ്മച്ചിക്ക് എന്റെ പ്രഭാത ഭക്ഷണത്തില്‍ നിന്നും രണ്ടപ്പം എടുത്തു പേപ്പറില്‍ പൊതിഞ്ഞു കൈയില്‍ കൊടുത്തു .. ഒപ്പം പോക്കറ്റില്‍ നിന്നും ചെറിയ ഒരു കൈനീട്ടവും ..ഗ്ലാസില്‍ വെള്ളം കൊടുത്തത് കുടിച്ചപ്പോള്‍ അമ്മച്ചി ചോദിച്ചു "തനുത്താതനല്ലേ " എനിക്ക് ശ്വാസം മുട്ടുള്ളതാണ്" എന്നാലും മോന്‍ തന്നതല്ലേ കുടിക്കാം '' ആ ഗ്ലാസിലെ അര ഗ്ലാസ് വെള്ളം കുടിച്ചെന്റെ നേരെ നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു ആ അമ്മച്ചി പുറത്തേക്കു പോയപ്പോള്‍ ഉള്ളില്‍ വല്ലാത്ത ഒരു സന്തോഷം ഞാന്‍ നല്ല ഒരു കണി കണ്ടു .. മുന്‍പില്‍ വരുന്ന എങ്ങനെ ഉള്ള ഈശ്വരനെ കണ്ടില്ലങ്കില്‍ അരൂപിയായ സാക്ഷാല്‍ ഈശ്വരനെ നമ്മള്‍ എങ്ങനെ കാണും അല്ലേ .................
വിഷു ആശംസകള്‍
ReplyDeletesame to u
ReplyDeletegood one..is it ur real experience?
ReplyDeleteya it happened today mrng
ReplyDeleteനന്നായിട്ടുണ്ട്....
ReplyDeleteവിഷു ആശംസകള്‍
ഗോപുന്റെ ലോകം
@gopakumar thanks
ReplyDeleteനന്നായി അങ്ങനെ ഒരു കൈനീട്ടം കൊടുക്കാന്‍ കഴിഞ്ഞതു്.
ReplyDelete@typist thanks for the comment
ReplyDelete