Wednesday, April 7, 2010

ജീവിതവും മരണവും

ജീവിതവും മരണവും 
ഒരു ജീവിതം എത്ര വിലയെരിയതാണെന്ന്      ചോദിച്ചാല്‍ ഒരു പക്ഷെ ആര്‍ക്കും തന്നെ അതിനുത്തരം പറയാന്‍ കഴിയില്ല   എന്നാല്‍ മരണത്തില്‍ നിന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പ്രാവശ്യം രക്ഷപെട്ടവര്‍ക്ക് അതിന്റെ വില അറിയാം പ്രത്യേകിച്ചു അപകടങ്ങളില്‍ നിന്നും .. ഇന്നത്തെ മലയാള പത്രത്തിന്റെ മെയിന്‍ പേജില്‍ വന്ന ഈ പടം  ഇതിനൊരു ഉത്തമ ഉതാഹരണമാണ് ആനയുടെ മുമ്പില്‍ പെട്ട ഈ പാപ്പാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത് തന്നെ ദൈവ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം  .. അല്ലെങ്കില്‍ ആനച്ചൊരു കൊലച്ചോര്‍ എന്ന പഴമക്കാര്‍ പറയുന്നതുപോലെ ആയേനെ .. ജീവിതത്തിനും മരണത്തിനും ഇടയിലുടെ കടന്നു പോയ ആ മനുഷ്യന്റെ മനസിന്റെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കിക്കേ ..തന്‍ നോക്കിയ ആ ആന തന്നെ തന്റെ ജീവനെടുക്കനയി  നേരെ പഞ്ഞെടുത്ത്തപ്പോള്‍ ഒരു നിമിഷം ആ പാവം മനുഷ്യന്‍ പകച്ചു പോയിരിക്കാം .. വെപ്രാളത്തില്‍ നിലത്തു വീണു പോയ ആ പാപ്പാനെ ആന കുത്തി എന്നാല്‍ ഇരു കൊമ്പുകള്‍ക്കും ഇടയില്‍ ആനയുടെ മുന്‍ കാലുകള്‍ക്ക്  ചെര്‍ന്ന്നു ഭാഗ്യം ആ മനുഷ്യന്റെ കൂടെ ഉണ്ടായിരുന്നു . നിലത്തേക്ക് കുത്തിയിറങ്ങിയ ആ കൊമ്പുകള്‍ തിരിച്ചു ഊരുന്ന സമയം കൊണ്ട് ആനയുടെ കാലുകള്‍ക്കിടയിലൂടെ പാപ്പന്‍  അത്ഭുതകരമായി രക്ഷപെട്ടു ..അതും  പരിക്കുകള്‍  ഇല്ലാതെ...

മരണ മുഖത്ത്    നിന്ന് ചിലരെ ദൈവം രക്ഷിക്കുന്നു , ദൈവം തന്ന ഈ സുന്ദരമായ ജീവിതം മറ്റുചിലര്‍ സ്വയം ഒടുക്കുന്നു ഒര്മിക്കുക്ക ജീവിക്കാനുള്ള അവകാശം പോലെ മരിക്കുവനുള്ള അവകാശം നമുക്കില്ല .. ഈ ജീവിതം ഈശ്വരന്‍ നമുക്ക് തന്ന ഒരു ധാനമാണ് . മറ്റുള്ളവര്‍ക്ക് അതൊരു ഉപകാരമാവട്ടെ സ്വയം തീരാതെ മറ്റുള്ളവര്‍ക്ക് ഒരു ഉപകാരമുള്ള സുന്ദരമായ ഒരു ജീവിതം നിങ്ങള്ക്ക് ഉണ്ടാകട്ടെ .... എല്ലാ ആശംസകളും 

പടം: മലയാള മനോരമയില്‍ നിന്നും 

No comments:

Post a Comment