Showing posts with label news SANIYA MIRZA. Show all posts
Showing posts with label news SANIYA MIRZA. Show all posts

Thursday, January 28, 2010

സാനിയ മിര്‍സ വിവാഹത്തില്‍നിന്ന് പിന്മാറി

ബാംഗ്ലൂര്‍: ബാല്യകാല സുഹൃത്ത് മുഹമ്മദ് ഷോറാബ് മിര്‍സയുമായുള്ള വിവാഹത്തില്‍നിന്ന് സാനിയ മിര്‍സ പിന്‍മാറി. സാനിയയുടെ പിതാവ് ഇമ്രാനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ ജൂലായിലാണ് ഇരുവരുടെയും വിവാഹനിശ്ചയം വന്‍ ആഡംബരത്തോടെ നടത്തിയത്. ഷാറാബ് എം.ബി.എ പഠനം പൂര്‍ത്തിയാക്കിയതിനുശേഷമായിരിക്കും വിവാഹമെന്ന് സാനിയയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷം മാത്രമേ വിവഹം ഉണ്ടാകൂയെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.

മുഹമ്മദ് ഷോറാബ് സമ്മാനിച്ച 20 ലക്ഷംരൂപ വിലവരുന്ന ഘാഗ്ര ചോളിയണിഞ്ഞ് വിവാഹ നിശ്ചയത്തിനെത്തിയ സാനിയ അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്ന രത്‌നപതക്കമാണ് സാനിയ ഷോറാബിന് സമ്മാനമായി നല്‍കിയത്.

KADAPADU MATHRUBHUMI