Saturday, September 12, 2009

"ഭദ്ര" യാത്ര


പപ്പയുടെ കാറൊന്നു പാര്‍ക്കു ചെയ്യാനായിരുന്നു ഏറ്റവും വിഷമം . ഇന്ന് പപ്പാ വരണ്ടേ ആവശ്യം തന്നെ ഇല്ലായിരുന്നു , പക്ഷെ എന്റെ കാര്യത്തില്‍ പപ്പക്ക് ഭയങ്കര ശ്രദ്ധയാ എന്ത് ചെയ്യും ഒറ്റ മോളല്ലേ അല്പ സ്വല്പം കഥയും കവിതയും എഴുതും എന്നതൊഴിച്ചാല്‍ ഞാന്‍ വെറും ഒരു പാവം പെണ്ണാണെന്ന് പപ്പക്കല്ലേ അറിയൂ ...ഇന്നലെ പാതി രാത്രിയില്‍ ഫോണില്‍ വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്താണ് ,ഇതുവരെ കാശു കൂടി കൊടുത്തില്ല ..പപ്പക്കത് കൊണ്ടല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു .ഇനി അവരെന്നെ കാശിന്റെ കാര്യത്തില്‍ കബളിപ്പിചാലോ ? എയര്‍ കണ്ടീഷന്‍ ചെയ്യാത്ത സെമി സ്ലീപ്പര്‍ ബസാണ്, എന്നാല്‍ എനിക്കതല്ല ടെന്‍ഷന്‍ അതൊരു ലേഡീസ് സീറ്റ്‌ അല്ല എന്നത് മാത്രമായിരുന്നു.
ടിക്കറ്റ്‌ കാര്യം അമ്മ വിളിച്ചു പപയോട് ചോദിക്കുന്നുണ്ടായിരുന്നു "ടിക്കറ്റ്‌ കിട്ടി പക്ഷെ വണ്ടി എട്ടു മണിക്ക് പോകും അവിടെ രാവിലെ ഏഴു മണിക്ക് എത്തിച്ചേരും. ഞാന്‍ സൂരജിനെ വിളിച്ചു അവള്‍ ഇറങ്ങണ്ടെ സ്ഥലം ചോദിച്ചറിഞ്ഞു ". പപ്പാ പതിവുപോലെ എല്ലാ കാര്യങ്ങളും കൃത്യമായീ ചെയ്യാന്‍ ശ്രമിക്കുന്നു . പക്ഷെ എനിക്കാസ്ഥലവും അഡ്രസും മന:പഠമയിരുന്നു.......!!!!
ഉള്ളില്‍ തകരാത്ത സ്നേഹമുള്ളവനാണ് സൂരജ് .പക്ഷെ സ്നേഹം അടിച്ച് ഏല്പ്പിക്കാത്ത ഒരു കാമുകനെ ഞാന്‍ കണ്ടിട്ടേ ഇല്ല. കരുതല്‍ പോലെയോ നിര്‍ബന്ധിച്ചു തരുന്നതുപോലെയോ ഒക്കെ ആ സ്നേഹം വരുന്നു. എന്നാല്‍ ഇതെല്ലം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്തതുപോലെ കല്യാണ ശേഷം മറഞ്ഞുപോകുന്നു .എനിക്കറിയില്ല ഒരു പക്ഷെ വ്യത്യസ്ത ജാതിയില്‍ നിന്നോ രീതിയില്‍ നിന്നോ വരുന്ന പ്രേമ ബന്ധങ്ങള്‍ വദ്യസ്തംയെക്കം* ഞാന്‍ ഇതുവരെ കണ്ട സിനിമകളിലും വായിച്ച നോവലിലും അങ്ങനെ പറഞ്ഞിട്ടില്ല ..
എനിക്ക് ബസില്‍ കിട്ടിയിരിക്കുന്നത് ലേഡീസ് സീറ്റ്‌ അല്ല എന്ന് സൂരജിനോട് പറയുന്നത് ബുദ്ധിയല്ല . അങ്ങനെ പറഞ്ഞാല്‍ ഈ ട്രിപ്പ്‌ തന്നെ ചിലപ്പോള്‍ വേണ്ടാന്ന് വെക്കും അല്ലങ്കില്‍ ഗോവയില്‍ നിന്നും ബാംഗ്ലൂര്‍ വരെ ഡ്രൈവ് ചെയ്തു പോകാനും മടിക്കില്ല . വീട്ടിലേക്കു പോയത് തന്നെ ഈ കാര്യത്തില്‍ ഒരു ഉറപ്പു വങ്ങനയിരുന്നു എല്ലാം മുന്‍ നിര്‍ണയിച്ചതുപോലെ ..ഞാന്‍ ഒന്ന് ചെന്നാല്‍ മാത്രം മതിയാരുന്നു . അത് ലഭിച്ചു ..
അപ്പോള്‍ എന്റെ ഫോണ്‍ ബെല്ലടിച്ചു...
"ഭദ്ര .. ഇത് ഞാനാ സൂരജ് നീ സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ രണ്ടു സാരിയും കൂടി എടുത്തോ " " നീ ജീന്‍സ്‌ ഇട്ടു വരുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല കാരണം നിന്റെ രണ്ടു ഫോട്ടോ എടുത്ത്‌ എന്റെ വീട്ടുകാരെ കാണിക്കണം "

ഓ സാരീ, ആ അഞ്ചു മീറ്റര്‍ നീളമുള്ള തുണി ,എന്ത് സമാധാനം അവര്‍ക്ക് നല്ക്മോ ആവൊ ആര്‍ക്കറിയാം
ഇത്രയേറെ നീളം അതിനുണ്ടാന്കില്‍ കൂടി അത് ധരിച്ചതിന് ശേഷവും എല്ലാം മറക്കാന്‍ കഴിയും എന്ന വിശ്വസ്വവും എനിക്കില്ല .. അത് വെച്ച് നോക്കുമ്പോള്‍ എത്രയോ നല്ല്ലതാ എന്റെ ജീന്‍സും ടി. ഷര്‍ട്ടും
"വേറെ എന്തെങ്കിലും വേണോ " ആ ഉത്തരവിന്‍ പ്രകാരം ഞാന്‍ തിരികെ ചോദിച്ചു.
"വേണ്ട നീ ബസില്‍ കയറുമ്പോള്‍ ഞാന്‍ വിളിച്ചേക്കാം " സൂരജ് ഫോണ്‍ വെച്ചു

ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ടിക്കറ്റ്‌ വാങ്ങാന്‍ കയറി
420 രൂപ കൊടുത്തത് വാങ്ങി ബസിന്റെ വിവരങ്ങള്‍ തിരക്കി
8 മണിക്കേ ബസ്‌ പുറപെടൂ ഇനിയും അരമണിക്കൂര്‍ നേരം .........എല്ലാം ശരിയനന്നോരപ്പുവരുതി പപ്പാ തിരികെ കാറില്‍ കയറി പോയി .. അച്ഛന്‍ എന്ന നിലക്ക് പപ്പാ എന്നെ സ്നേഹിച്ചിട്ടില്ല , അച്ഛന്‍ എന്ന നിലക്കുള്ള കടമകള്‍ നിറവേറ്റാനായിരുന്നു കൂടുതല്‍ ശ്രമിക..
ട്രാവല്‍ ഏജന്‍സിയുടെ ഓഫിസില്‍ ജോലിക്കാര്‍ എല്ലാം ചെറുപ്പക്കാരായിരുന്നു .. ബസിനു പോകാന്‍ വേണ്ടി ഒരു ഫാമിലി വന്നു . അതിലുണ്ടായിരുന്ന കൊച്ച്കുട്ടിയോടു അലപനേരം കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്നു .. അതിനുശേഷം എന്റെ പ്രിയപ്പെട്ട നോവല്‍ എടുത്തു വായിക്കാന്‍ തുടങ്ങി .. ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു എന്റെ മുമ്പില്‍ ഇരുന്ന ആളുടെ രണ്ടു കണ്ണുകളും കുറെ നെരേം കൊണ്ടെന്നെ പിന്തുടരകയാണ് . അയാളുടെ കണ്ണുകള്‍ കൊണ്ടെന്നെ ബാലതകാരം ചെയ്യുന്നു എന്നെനിക്കു തോന്നി ...എന്റെ കയ്യിലെ നോവല്‍ സോള്‍ മേറ്റ്‌ എന്നതയിരു‌നു ..
എന്റെ പ്രായത്തിലുള്ള എതുപെണ്ണിനും ഇഷ്ടപ്പെടാന്‍ തക്ക ആളാണ് സൂരജ് , കാണാന്‍ സുന്ദരന്‍ പക്ഷെ എന്തോ എനിക്കങ്ങനെ ഒന്നും തോന്നിയില്ല ,,,,അതിന്റെ യദാര്‍ത്ഥ കാരണം എന്തനെനും എനിക്കറിയില്ല പക്ഷെ കാണാത്തപ്പോള്‍ ഹൃദയം പോകുന്ന വേദന ഒന്നും ഉണ്ടാകുന്നില്ല എന്നെനിക്കറിയാം
ഇങ്ങനെ പല കാര്യങ്ങള്‍ ആലോചിച്ചങ്ങനെ 7.50 ആയീ ..ഞാന്‍ ബസില്‍ എന്റെ സീറ്റില്‍ പോയിരുന്നു
സീറ്റ്‌ നമ്പര്‍ 23 പുറകില്‍ നിന്നും രണ്ടാമത്തെ വരിയില്‍ വിന്‍ഡോ സീറ്റ്‌ . പുറകിലേക്ക് ചായിച്ചു ഉറങ്ങാനുള്ള സൌകര്യം ഉള്ള സീറ്റാണ് .. അതിലും രസം നമ്മുടെ മുമ്പിലുള്ള ആളുടെ സീറ്റ്‌ താഴ്ത്തി പുറകിലേക്ക് വച്ചാല്‍ നമ്മുല്ടെ മടിയിലനവര്‍ ഉരുങ്ങുന്നതെന്ന് തോന്നും,
ഉള്ളിലല്‍പം പേടിയോടെ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു .. അരെനന്നറിയില്ല എന്റെ അടുത്ത സീറ്റില്‍ വരുന്നത്
സൈഡ് ഗ്ലാസ്‌ തുറന്നു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു . 08.00 മണിക്ക് ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു , ഞാന്‍ ഇടത്തേക്ക് നോക്കി ഇല്ല ഇതുവരെ ആരും വന്നിട്ടില്ല .. ബസിലുള്ള ഹെല്‍പര്‍ മുമ്പില്‍ ഒരു ലേഡീസ് സീറ്റ്‌ ഒഴിവുണ്ടാന്നരിയിച്ചു പക്ഷെ അത് വിന്‍ഡോ സീറ്റ്‌ അല്ലാത്തത് കൊണ്ട് ഞാന്‍ തന്നെ ഒഴിവാക്കി ..
ഞാന്‍ ജനല്‍ പാളി പതുക്കെ അടച്ചു എല്ലാ സീറ്റിലും അളുകുള്‍ കയറി, എന്റെ അടുത്ത സീറ്റിലും പുറകിലും മാത്രം ആരും ഇതുവരെ വന്നില്ല .. എന്റെ മൊബൈല്‍ ഫോണില്‍ നിന്നും കൂട്ടൂകാര്‍ക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങി അത്രയും നേരം പോകുമല്ലോ ..
ഒടുവില്‍ അയാള്‍ വന്നു മുപ്പതു വയസിനടുത്തു പ്രയമുല്‍ കട്ടിമീശക്കാരന്‍ . എന്നാല്‍ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാള്‍ സീറ്റ്‌ പുറകിലേക്ക് തള്ളി കണ്ണുകള്‍ അടച്ചു .. ഞാനാകട്ടെ അയാളോട് വര്‍ത്തമാനം പറഞ്ഞു ഒരു സൌഹൃതം സ്ഥാപിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു .. ആ ഒരു പക്ഷെ അദേഹം ഒരു കല്യാണം കഴിഞ്ഞ മാന്യന്‍ ആയിരിക്കാം ...
ഞാന്‍ വീണ്ടും വിന്‍ഡോ തുറന്നു, പുറത്തുനിന്നു ഒരു ചെറിയ കാറ്റടിച്ചു അതെന്റെ മുടിയിഴകളെ തലോടി .
അതെന്റെ മുഘത് സ്പര്ശിച്ചുകൊണ്ടിരുന്നു ..അതെന്നെ ഇക്കിളിപെടുത്തി ..എന്നിലെക്കുല്സാഹം വന്നു ഞാന്‍ ചുറ്റും നോക്കി എന്റെ ചുറ്റും പുര്‍ഷന്മാര്‍ മാത്രം .. എന്റെ അടുത്തിരുന്ന മിസ്റ്റര്‍ ........ഉറക്കം തുടങ്ങി കഴിഞ്ഞു ..എന്റെ മുമ്പിലുള്ള സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ പയ്യന്‍ ഉറക്കെ ഫോണില്‍ തന്റെ കാമുകിയോട് സംസാരിക്കുന്നുണ്ടായിരുന്നു

അവര്‍ തമ്മില്‍ അല്പം വഴക്കാന്ന് തോന്നുന്നു .. പിരിയുവാന്‍ പോകുന്നതുപോലെ ... അവസാനമായി അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നടത്തുന്ന വിഫല ശ്രമങ്ങള്‍ ..

എന്റെ അടുത്തിരുന്ന ആ കട്ടി മീശക്കാരന്‍ അപ്പോളും ഉറക്കം തന്നെ ആയിരുന്നു .. എനിക്കപ്പോള്‍ അയാളോട് നീരസം തോന്നി ,, അയാള്‍ക്കൊന്നു മിണ്ടിയാല്‍ എന്താ !!
അയാള്‍ എന്നോട് സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരു സൌഹൃതം അയാളോട് ഭാവിച്ചാല്‍ ഒരു പക്ഷെ രാത്രി അയാള്‍ എന്നെ ഉപദ്രവിക്കില്ല എന്നൊരു തോന്നല്‍..
9 മണി ആയപ്പോള്‍ ബസ്‌ ആഹാരം കഴിക്കാനായി നിര്‍ത്തി പത്ത് മിനിട്ട് സമയം ഉണ്ട്
"ഹലോ "
"ഈ സീറ്റ്‌ ഒന്ന് മുന്‍പൊട്ടക്കാമോ "
"എനിക്ക് ഭക്ഷണം കഴിക്കാന്‍ " ഞാന്‍ മുമ്പില്‍ ഇരുന്ന പയ്യനോട് ചോദിച്ചു
"എത്ര നേരം എടുക്കും "?
"5 മിനിട്ട് മതി "
എന്റെ മുകതെക്കൊന്നു നോക്കുക പോലും ചെയ്യാതെ ഫോണില്‍ സംസാരിച്ചു കൊണ്ട് തന്നെ സീറ്റ്‌ മുംപോട്ടക്കൈ ആക്കി ..
ആഹാരത്തിനു ശേഷം വണ്ടി ഓടിത്തുടങ്ങി പത്തു മിന്ട്ട് കഴിഞ്ഞു എന്റെ അടുത്തിരുന്ന ആ കട്ടി മീശക്കാരന്‍ പതുക്കെ എന്റെ അടുത്തേക്ക് ചായുന്നു .. പാട്ട് കേള്‍ക്കുന്നതയിരിക്കും .മുമ്പില്‍ ഇരുന്ന പയ്യന്‍ ഫോണ്‍ വിളി നിര്‍ത്തി ഇടതു കൈയീ തന്റെ തലയുടെ പുറകിലേക്ക് വെച്ചിരുന്നു .. അപ്പോളും എന്റെ സീറ്റില്‍ നേരെ തന്നെ ഇരുന്നതിനാല്‍ ആ കൈകള്‍ എന്റെ മുഘത്തിന്റെ തൊട്ടടുത്ത്‌ ആയിരുന്നു . എന്റെ ശ്വാസം അദേഹത്തിന്റെ കൈകളില്‍ തട്ടുന്നുണ്ടോ എന്നെനിക്കു തോന്നി
കട്ടി മീശാകരാന്‍ പിന്നെയും എന്റെ അടുത്തേക്ക് ചാഞ്ഞു . ഈ പ്രാവശ്യം എന്റെ തൊട്ടടുത്തെത്തി അപ്പോള്‍ എനിക്ക് മനസിലായി ഇയാള്‍ ഇനിയും എന്റെ അടുത്തെക്ക്ചായും, ദൈവമേ ഞാന്‍ എന്താ ചെയ്യുക ഒരല്പം ഭയപാടോടെ ഞാന്‍ ചുറ്റും നോക്കി എല്ലാവരും ഉറങ്ങുകയാണ്‌ അവിടെയവിടെ ചേരിയിലെ നീല വെളിച്ചങ്ങള്‍ ഉണ്ടെന്നതൊച്ചാല്‍ ഇരുള്‍ നിറഞ്ഞിരിക്കുന്നു .. ഒരു കല്ലുപോലെ എന്റെ സീറ്റില്‍ ഞാന്‍ ഇരുന്നു, ഒന്നനങ്ങാന്‍ പോലുമാവാതെ . എന്റെ മുപില്‍ ഇരുന്ന പയ്യന്‍ വലതു കൈ കൊണ്ട് വിന്‍ഡോ തുറന്നു , ആ ഇടതു കൈ അപ്പോളും തലയ്ക്കു താങ്ങായി എന്റെ മുഘത്തിന് തൊട്ടു മുമ്പില്‍ തന്നെ ഉണ്ടായിരുന്നു
ഞാന്‍ എന്റെ ഇടതു കൈ എടുത്തു ആ പയ്യന്റെ സീറ്റില്‍ വച്ചു, ആ കൈ അവന്റെ കൈയുടെ വളരെ അടുത്തായത് കൊണ്ട് ബസ്‌ വളവുകള്‍ തിരിയുമ്പോള്‍ അവനറിയാതെ എന്റെ കൈകളെ സ്പര്‍ശിച്ചു കൊണ്ടിരുന്നു ..അത് പെട്ടന്നായിരുന്നു .. എന്താണത് .......എന്റെ വലതു കരത്തെ എന്റെ അടുത്തിരുന്ന അയാള്‍ സ്പര്‍ശിക്കുന്നു . !!പക്ഷെ അതയാള്‍ അല്ലായിരുന്നു ആ ചൂടു സ്പര്‍ശനം ആ പയ്യന്റെ വിരലുകളില്‍ നിന്നും ആയിരുന്നു അതെന്റെ വിരല്‍ തുമ്പുകളെ സ്പര്‍ശിക്കുന്നു . ഞാന്‍ മനപൂര്‍വ്വം എന്റെ കൈ അവിടെ വച്ചിരിക്കുകയാണെന്ന് അവന്‍ വിചാരിക്കുമോ ? ഹേ ഇല്ല !!
കാരണം മനപ്പൂര്‍വമായി അവന്‍ ഒന്നും ചെയ്തിരുന്നില്ല . ബസിന്റെ അടുത്ത തിരിവിന് അവന്റെ വിരലുകള്‍ എന്റെ വിരലുകള്‍ക്ക് മുകളിലായി എന്റെ മനസില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞു മേഘങ്ങള്‍ക്ക് നടുവില്‍ ചുറ്റപെട്ടിരിക്കുന്നുവെന്ന് എനിക്കു തോന്നി , ശക്തമായ കാറ്റില്‍ നിന്നും ആ മേഘങ്ങള്‍ എന്നെ സംരക്ഷിക്കുന്നു . കൈകള്‍ തിരികെ എടുക്കുന്നതിനെ പറ്റി ഞാന്‍ ആലോചിച്ചതേ ഇല്ല , അവന്റെ കൈകള്‍ ഇളം ചൂടു നിറഞ്ഞതായിരുന്നു അവന്‍ ഉണര്‍ന്നു ,അവനറിയാമായിരുന്നു‌, ഞാന്‍ എന്റെ കൈകള്‍ അല്പം കൂടി മാറ്റി അപ്പോള്‍ പൂര്‍ണമായും എന്റെ ഉള്ളം കൈ അവന്റെ കൈകളിലായി.
അവന്‍ വിന്‍ഡോ പൂര്‍ണമായും തുറന്നു പുറത്തേക്കു നോക്കിയിരുന്നു , പുറത്തു നിന്ന് കുളിര്‍കാറ്റു വീശി കൊണ്ടിരുന്നു , എനിക്ക് ഒട്ടും തണുപ്പ് തോന്നിയില്ല , ടെന്‍ഷനും , അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും എന്റെ ഉള്ളിലേക്ക് വന്നില്ല . എന്നെ സ്നേഹിക്കുന്ന കാമുകന്റെ കരത്തില്‍ കിടക്കുന്ന ഒരു അനുഭവം മാത്രമാനെനിക്ക് , എനിക്കൊരിക്കലും ഒരു കാമുകന്‍ ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ പൂര്‍ണമായും അങ്ങനെ ഒരു വികാരങ്ങള്‍ എന്നില്‍ ഉണ്ടായിട്ടും ഇല്ല , പക്ഷെ അവനറിയാം , അവനു നന്നായിട്ടറിയാം എനിക്ക് എന്താണ് വേണ്ടത് എന്നും അതെങ്ങനെ ആണ് എനിക്ക് തരേണ്ടത്‌ എന്നും . അതെനിക്ക് മനസിലായി . എന്റെ അടുത്തിരുന്ന അളുല്പ്പടെ ആരെയും ഞാന്‍ നോക്കിയില്ല എന്നെ പോലും ഞാന്‍ നോക്കിയില്ല . എന്റെ കണ്ണുകള്‍ ഇരുക്കെ അടച്ചു ആ സ്നേഹ പരിലലാനങ്ങള്‍ ഏറ്റു വാങ്ങുക , അവന്‍ എന്തായിരിക്കും ഇപ്പോള്‍ ചിന്തിക്കുക ഞാന്‍ അല്പം അതിശയത്തോടെ ഓര്‍ത്തു ... എന്ത് ചിന്തിക്കാന്‍ ..!! ഒന്നും ചിന്തിക്കുന്നുണ്ടാവില്ല
അവന്‍ തകര്‍ന്ന ബന്ധങ്ങളുടെ കൂടെ ആയതിനാല്‍ ഉള്ളില്‍ വലിയ വിഷമത്തോടെ ആയിരിക്കാം ...അതുകൊണ്ടുതന്നെ ഞാന്‍ അവനിലേക്ക്‌ ഞാനറിയാതെ പോയത് ...
ഞാന്‍ എന്റെ കൈകള്‍ തിരികെ എടുത്തു വിന്‍ഡോ യിലുള്ള വള്ളിയില്‍ പിടിച്ചുകൊണ്ടിരുന്നു . ആ വള്ളിയുടെ അറ്റത്ത്‌ അവന്റെ കൈകള്‍ ഉണ്ടായിരുന്നു ,ആ വള്ളി അവന്റെ കൈകളില്‍ സ്പര്‍ശിച്ചു കൊണ്ടിരുന്നു അവന്‍ കൈകള്‍ അവിടെ തന്നെ വെച്ചിരുന്നു .. എന്റെ ഉള്ളില്‍ വല്ലാത്ത ഒരു നീറല്‍ അനുഭവപെട്ടു എന്തുകൊണ്ടാനവന്‍ എന്റെ കൈകള്‍ അവന്റെ കൈകളിലേക്ക് എടുക്കാത്തത്.. എന്റെ കരങ്ങളെ ഒന്ന് തലോടാത്തത് . അവനാ വള്ളിയുടെ അറ്റത്ത്‌ പിടിച്ചു കൊണ്ടെന്റെ കൈകളില്‍ മുട്ടിച്ചു കൊണ്ടിരുന്നു പക്ഷെ .... എനിക്കത് പോരായിരുന്നു ... അവനിലെക്കെത്താന്‍ എന്റെ മനസ് തുടിച്ചു ....!!
ഇല്ല ഇത് ശരിയല്ല ഒരിക്കല്‍ പോലും ഞാന്‍ കനത്ത തികച്ചും അപരിചിതന്‍ അയ ഒരാള്‍ ...ഞാന്‍ ഒരിക്കലും ഇങ്ങനെ ആഗ്രഹിക്കുന്നത് ശരിയല്ല അലെങ്കില്‍ തന്നെ ഇങ്ങനെ ഒരു കാര്യം എന്റെ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല .. ഞാന്‍ എന്റെ കൈകള്‍ തിരികെ എടുത്തു അവന്റെ സീറ്റില്‍ പിടിച്ചു കൊണ്ടെന്റെ തറയില്‍ ഇരുന്ന ലാപ്‌ ടോപ്‌ എടുക്കാന്‍ കുനിഞു

ഒരു ചൂടുള്ള സ്പര്‍ശനം ഞാനറിഞ്ഞു ..എന്നെ ഏറ്റവും സ്നേഹിക്കുന്ന ആളുടെ കരവലയത്തില്‍ ആയതുപോലെ എനിക്ക് തോന്നി ..ഇതാണെല്ലാം എന്നെനിക്കു തോന്നി , ഞാന്‍ ആ സ്നേഹം മനസിലാക്കി , എന്റെ സ്നേഹം . എനിക്കിവടെ നിന്നും മാറേണ്ട എന്ന് തോന്നുന്നു ... ഒരു അബോധാവസ്ഥയില്‍ ഞാന്‍ ഇരുന്നു പോയി. അവന്‍ എന്റെ കരം പിടിച്ചു അവന്റെ കൈകളിലേക്ക് ചേര്‍ത്തു അതിനെ താലോലിച്ചു കൊണ്ടിരുന്നു . എന്നെ സംരക്ഷിക്കാനായി എന്റെ കൈകള്‍ ഞാന്‍ പിന്‍വലിച്ചില്ല . അവനെന്റെ കൈകളെ പതുക്കെ സീറ്റിന്റെ ഒരു സൈതിലേക്കു വലിച്ചെടുത്തു മുഖം അതിനോട് ചേര്‍ത്തു ...അവന്റെ ചുണ്ടുകള്‍ പതുക്കെ എന്റെ വിരലുകളെ തലോടുന്നുണ്ടായിരുന്നു ..ഞാന്‍ അപ്പോള്‍ പറക്കുകയായിരുന്നു . എന്റെ ആത്മാവ് അവനോടൊപ്പം പറന്നു കൊണ്ടിരുന്നു . അവന്‍ മനസില്‍ മറ്റെന്തെങ്കിലും ചിന്തിക്കുന്നുട് എന്നെനിക്കു തോന്നുന്നില്ല ...
ആ ബസില്‍ നിന്നും ഞങ്ങള്‍ പറക്കുകയിരുന്നു .ഞാന്‍ പതിയെ അവന്റെ ചുണ്ടുകളെ തലോടി അവന്റെ മുഘത് മീശയുണ്ടയിരുന്നില്ല .ചുണ്ടുകല്‍ക്കരികിളുടെ എന്റെ വിരലുകള്‍ ഇഴഞ്ഞു . ആ ചുണ്ടുകള്‍ തീര്‍ത്തും ഉണങ്ങിയതയിരുന്നു ..എന്റെ ചുണ്ടുകള്‍ ആ ചുണ്ടുകളോടെ ചേര്‍ത്തു വെച്ചിരിക്കുവാന്‍ മനസ്സ് കൊതിച്ചു .കൊച്ചു കുട്ടികള്‍ക്ക് കരുതല്‍ തരുന്നതുപോലെ പിന്നെയും അയാള്‍ എന്റെ കരങ്ങള്‍ കൈകളിലെടിതത്തിനു ശേഷം എന്റെ ഉള്ളം കൈകളിലേക്ക് അവന്റെ മുഖം ചേര്‍ത്തു വച്ചു. അവന്റെ നിഷ്കളങ്ക മുഖം എന്റെ മാറോടു ചേര്‍ക്കുവാന്‍ ഞാന്‍ കൊതിച്ചു I.ദിവസങ്ങളോ മാസങ്ങളോ ജീവിതം മുഴുവനോ എന്നേക്കും അവന്റെത്‌ മാത്രമാകാന്‍ എന്റെ ഉള്ളം തുടി കൊട്ടി
എന്റെ പുറകില്‍ ഇരുന്ന ആളല്പം അനങ്ങിയിരുന്നു . പെട്ടന്ന് ഞാന്‍ എന്റെ സീറിലേക്ക് ഇരിക്കാന്‍ കൈ വലിച്ചു പക്ഷെ ഒരല്പം മാത്രമേ അവന്റെ കൈലളില്‍ നിന്നും പിറകിലേക്ക് വന്നോള്ളൂ. അതോടൊപ്പം അവന്റെ സീറ്റിലേക്കെന്റെ മുഖം ശക്തിയായി വലിച്ചടുപ്പിച്ചു . ഒരു പളുങ്ക് പുഷ്പം പോലെ എന്റെ മുഖം അവന്റെ കൈകളിലേക്ക് ചേര്‍ത്തുപിടിച്ചു .സാവധാനം എന്റെ ചുണ്ടുകളില്‍ ചുമ്പിച്ചു അന്റെ ഉള്ളിലെ *********അതാവിനെ കൂടി അവന്‍ വലിച്ചെടുക്കും എന്ന് ഞാന്‍ കരുതി എന്നാല്‍ വളരെ സാവധാനം ഒരു പൂവിനെ തലോടുന്ന പോലെ മാത്രമാനവന്‍ എന്നെ തലോടിയത് .. അവന്റെ ചുണ്ടുകളിലെ മധുരം അത് ഞാന്‍ ആവോളം നുണഞ്ഞു കൊണ്ടിരുന്നു .. എന്റെ മുടിയിഴകളില്‍ അവന്റെ കര പരിളലാനങ്ങള്‍ നിറഞ്ഞു . കണ്ണുകള്‍ ഞാന്‍ ഒരിക്കിലും ഞാന്‍ തുറന്നില്ല മേഘം എന്നെ മൂടി അങ്ങനെ നിലാവിന്റെ മറവില്‍ ഞാനും അവനും മാത്രമാനെന്നെനിക്ക് തോന്നി ... എനിക്കെന്താണ് സംഭവിക്കുന്നത്‌ ജീവിതത്തില്‍ ഒരിക്കിലും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ ..എന്നൊന്നും എനിക്ക് തോന്നിയില്ല .. ഒരു സ്വര്‍ഗീയ അനുഭുതി എന്നില്‍ നിറഞ്ഞു സ്വര്‍ഘവും സ്നേഹവും ആത്മാവും എല്ലാം ഞാന്‍ കണ്ടു ,അവന്റെ മുഖം ഒന്ന് കാണാന്‍ ഞാന്‍ ശ്രമിച്ചു പക്ഷെ എനിക്കതിനു കഴിഞ്ഞില്ല വെളിച്ചതിനെതിരെ ആയതു കൊണ്ടവന്റെ മുഖം ഞാന്‍ കണ്ടില്ല ഒരു പക്ഷെ അയാള്‍ എന്റെ മുഖം കണ്ടു കാണും....പക്ഷെ അതൊന്നും എനിക്ക് പ്രശനം ആയിരുന്നില്ല ഞാന്‍ പ്രേമത്തില്‍ ആയിരിക്കുന്നു .....നിറഞ്ഞ സ്നേഹം

ബസ്‌ ഒന്ന് കുലുങ്ങി ആടി ഞാന്‍ പുറകിലേക്ക് മറിഞ്ഞു ..പൂര്‍ണമായും അവന്റെ കൈകളില്‍ നിന്നും ഞാന്‍ മാറി .......!!! എനിക്ക് പെട്ടന്ന് സുബോധം വന്നു . ദൈവമേ എനിക്ക് എന്താണ് പറ്റിയത് ഞാന്‍ എന്താണ് ചെയ്തത് . തൊട്ടു പിറകില്‍ ഇരുന്ന ആളില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി സീറ്റ്‌ ചായിച്ചു പോലും വെക്കാതെ ഇരുന്ന ഞാന്‍ ... അരികില്‍ ഇരുന്ന ആള്‍ ധെങതോട്ടു ചാഞ്ഞപ്പോള്‍ കൈകള്‍ അയാളുടെ ശരീരത്ത് കൊല്ലതിരിക്കനല്ലേ ഞാന്‍ ശ്രമിച്ചത് അതെങ്ങനെ ആയീ തീര്‍ന്നു ..........!!!എന്റെ ഉള്ളില്‍ ഒരു കുടുക്ക് വീണു എന്റെ കണ്ണുകള്‍ നിറഞ്ഞു .....എന്റെ കല്‍ വിരലുകളില്‍ ഒരു സ്പര്‍ശനം ഞാനറിഞ്ഞു അതയളാണ്...അവനു മതിയായിട്ടില്ല ......എന്നിലെ പുഷ്പത്തെ തലോടുവാന്‍ അവന്‍ തുടിച്ചു നില്‍ക്കുകയയിരുന്നു ...പക്ഷെ എനിക്കിപ്പോള്‍ അയാള്‍ എന്നെ തലോടുന്നത് പോയിട്ട് തോടുന്നതുപോലും വേണ്ടാന്ന് തോന്നി . അവന്‍ കൈകള്‍ നീട്ടി എന്റെ മുഘ്ത് തലോടി എന്റെ കണ്ണിരില്‍ സ്പര്‍ശിച്ചപ്പോള്‍ പെട്ടന്ന് കൈകള്‍ പിന്‍വലിച്ചു ഒപ്പം എന്റെ കാലുകളില്‍ നിന്നും ......
സമയം വെളുപ്പിനെ 3.30 . കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ സൂരജ് നല്ല ഉറക്കമായിരിക്കും രാവിലെ തന്നെ എന്നെ കാത്തു ബസ്‌ സ്റ്റോപ്പില്‍ ഉണ്ടാവുകയും ചെയ്യും ..പെട്ടന്നാണ് എന്റെ മുമ്പില്‍ ഒരു നീല പ്രകാശം കണ്ടത് ആ ചെറുപ്പകാരന്‍ തന്റെ മൊബൈലില്‍ ഇപ്രകാരം ടൈപ്പ് ചെയ്തിരുന്നു "ദയവായി കരയരുത് ഞാന്‍ ചെയ്തത് എന്തെങ്കിലും തനിക്കു തെറ്റായി എങ്കില്‍ എന്നോട് ക്ഷമിക്കണം ഞാന്‍ നിതിന്‍ " ആ മൊബൈല്‍ മെസ്സേജ് ഞാന്‍ മേടിച്ചു ആ മെസ്സേജ് ഡിലീറ്റ് ചെയ്തിട്ട് ഞാന്‍ എഴുതി " എന്റെ പിറകില്‍ ഇരുന്ന ആളില്‍ നിന്നും രക്ഷപെടാന്‍ എനിക്ക് തന്നെ ആശ്രയിക്കേണ്ടി വന്നു പക്ഷെ തന്‍ എന്നെ ഹര്ട് ചെയ്തതു ഞാന്‍ ഭദ്ര " ഉടന്‍ തന്നെ എനിക്ക് മറുപടി കിട്ടി എത്രയും സ്നേഹമുള്ള ഭദ്ര നീ ഇത് മനസിലാക്കണം എന്റെ ഉള്ളം എന്നോട് മന്ദ്രിക്കുന്നു നിന്നെ എനിക്ക് വര്‍ഷങ്ങളായി അറിയാം എന്ന് തോന്നുന്നു ..ഈ കഴിഞ്ഞ ജന്മത്തില്‍ നീ എന്റെ ആരോ ആരായിരുന്നു .. ഞാന്‍ ഒരിക്കിലും നിനക്ക് ദോഷമായി ഒന്നും ചെയില്ല ഞാന്‍ കരുതി അയാള്‍ തന്റെ ബന്ധമാണെന്നു ...ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ വിരോധം തോന്നുമോ ?"
"എന്താ ചോദിക്ക് "
ഈ ജീവിതകാലം മുഴുവന്‍ എനിക്ക് നിന്നെ സംരക്ഷിക്കാനായി വേണം "
ഇല്ല പറ്റില്ല എന്റെ നിച്ച്ചയം കാഴിഞ്ഞതാണ് ഇപ്പോള്‍ ഞാന്‍ പോകുന്നത് തന്നെ എന്റെ കാമുകന്റെ അടുത്തേക്കാണ്‌ ...
ഇത് വായിച്ചാ ശേഷം പിന്നെയും അവന്‍ കൈകള്‍ നീട്ടി എന്റെ മുഖം അവന്റെ കൈകളില്‍ എടുത്തു എന്റെ കാതില്‍ മന്ദ്രിച്ചു "ഭദ്ര ഞാന്‍ ആഗ്രഹിക്കുന്ന അതെ സ്നേഹം നീയും കൊതിക്കുന്നു ഈ തലോടല്‍ ഈ കരലാളനങ്ങള്‍.അവന്റെ ശ്വാസം എന്റെ മുഖത്തേയ്ക്ക് അടിച്ചുകൊണ്ടിരുന്നു അവന്‍ പറയുന്നതൊന്നും ഞാന്‍ കേട്ടതേയില്ല ഞാന്‍ അവനെ കാണുകയായിരുന്നു അല്പം മുമ്പോട്ട്‌ കുനിഞു കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു നമ്മളെ ആരെങ്കിലും കാണും അതുകൊണ്ടെന്നെ ഇങ്ങനെ പിടിക്കതിരിക്കു നിന്നിലെക്കെന്നെ വലിച്ചടുപ്പികതെ .."ഈ ലോകത്തെ ഒരു കാര്യങ്ങളും ഇപ്പോള്‍ എന്റെ മനസിലില്ല ഈ പുലരി വിരിയുന്നത് എനിക്കുണ്ടായിരുന്ന ഒരു സ്നേഹബണ്ട്തം തകരുന്നത് കണ്ടു കൊണ്ടായിരിക്കും .. നിന്നെ എന്നിലെക്കടുപ്പിച്ചതും അതായിരുന്നു " അതിനു ശേഷം അവന്‍ ചേര്‍ത്ത് പിടിച്ചുകൊണ്ടിരുന്നതല്ലാതെ ഒന്നും പറഞ്ഞതേയില്ല ,, അപ്പോള്‍ നേരത്തെ അവന്‍ പറഞ്ഞത് പോലെ ഒന്നും അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല
കാറ്റിന് തനപ്പ് കൂടി വന്നു അവനില്‍ നിഇനും മാരന്‍ ഞാന്‍ പലതവണ ശ്രമിച്ചു എന്നാല്‍ അതെല്ലാം വളരെ ദുര്ഭലംയിരുന്നു അയാളെന്റെ തലയിലൂടെ ഷോള്‍ ഇട്ടു മൂടി . മറ്റാരെങ്കിലും ആയിരുന്നെകില്‍ ഒരുപക്ഷെ ആ വിന്‍ഡോ അടച്ചിടുംയെരുന്നു പക്ഷെ എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്ന എന്റെ അച്ഛനോ പണക്കാരനായ എന്റെ ഭാവി ഭര്‍ത്താവിനോ പോലും അറിയാത്ത എന്റെ ഇഷ്ടങ്ങള്‍ മനസിലാക്കിയ ഇയാള്‍ക്ക് വേണ്ടി എന്റെ ഹൃദയം ഞാനറിയാതെ നിറയുന്നു ... ആ തണുത്ത കാറ്റ് എനിക്ഷ്ടമാനെന്നും അതെനിക്ക് ദോഷം ഉണ്ടാക്കില്ല എന്നും അവനറിയാം എന്റെ മനസ്സ് അയാള്‍ കണ്ടിരിക്കുന്നു . അതെങ്ങനെ എന്നെനിക്കറിയില്ല ..അതിനു ശേഷം ഒരു വാക്ക് പോലും തമ്മില്‍ സംസാരിച്ചില്ല .എന്റെ കണ്ണുകള്‍ ഒന്ന് തുറന്നു അവന്റെ മുഗം കാണാന്‍ പോലും ഞാന്‍ ശ്രമിചില്ല ..കാണാതെ ആ മുഖം ഞാന്‍ കണ്ടു ...ആ മനസു ഞാനറിഞ്ഞു ..ഇതുവരെ എബടെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത അത്ര സുകകരമയീ ഞാന്‍ ഉറങ്ങി .. ഒരു പക്ഷെ ഭാവിയിലും ഇങ്ങനെ ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞേക്കില്ല
പോക്കറ്റില്‍ കിടന്ന മൊബൈല്‍ വിറച്ചു സമയം രാവിലെ 6.30 സൂരജിന്റെ ഫോണ്‍ ആയിരുന്നു "ഭദ്ര നീ ഉണര്‍ന്നോ ? ബസ്‌ ഇവിടെ എത്താറായി നിന്റെ ബസ്‌ ഡ്രൈവറെ ഞാന്‍ വിളിച്ചിരുന്നു വേഗം മുമ്പിലേക്ക് വന്നു നിന്നോളു രണ്ടു മിനിട്ടിനുള്ളില്‍ വണ്ടി ഇവിടെ എത്തും ഞാന്‍ ഇവിടെ കാത്തു നില്‍ക്കാം "
എന്റെ മുമ്പിലെ സീറ്റില്‍ ഒരാള്‍ ഉറങ്ങുന്നുണ്ടായിരുന്നു .. ഒരു ചെറു ചിരിയോടെ ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു ..പക്ഷെ എന്നെ ഒരു ഷാള്‍ പുതപ്പിചിരിക്കുന്നത് കണ്ടു . പതിയെ ഞാന്‍ അതെടുത്ത് അവന്റെ സീറ്റിലേക്ക് ഇട്ടു . എന്റെ മൊബൈല്‍ അവനു കൊടുക്കാനായി മൊബൈല്‍ എടുത്തു ..ഒപ്പം അയാളുടെ നമ്പര്‍ മേടിക്കണം
ബസ്‌ പെട്ടന്ന് നിന്നു ...സൂരജ് പുറത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു എന്റെ ബാഗും
ലാപ്‌ റ്റോപ്പും എടുത്തുകൊണ്ടു ബസിലെ ക്ലീനെര്‍ പയ്യന്‍ മുമ്പോട്ട്‌ പോയി .. ഞാന്‍ വേഗം ബസില്‍ നിന്നും ചാടിയെനിട്ട് പുറത്തേക്കിറങ്ങി ......!!! ബസിന്റെ പുരതുതിന്നും അയാളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനായി ആ വിണ്ടോവ്യിലേക്ക് ഞാന്‍ നോക്കി ....
"ഭദ്ര ഞാന്‍ ഫോണ്‍ ചെയിതിട്ടും നീ പിന്നെയും ഉറങ്ങിപോയോ ?"
ഹേ..എന്താ ..? ഇല്ല സൂരജ് ഞാന്‍ ഉണര്‍ന്നിരുന്നു "
പിന്നെന്താ വാതിലിനടുത്ത് നില്ക്കാതെ സീറ്റില്‍ ഇരുന്നത് .. ഇത് ശരിക്കും നമ്മുടെ സ്റ്റോപ്പ്‌ അല്ല ഞാന്‍ പ്രത്യേകം പറഞ്ഞതുകൊണ്ട് മാത്രമാണ് ഇവിടെ ഈ ബസ്‌ നിര്‍ത്തിയത് തന്നെ ..!!! എന്തായാലും കാറില്‍ കയറിക്കോ അതും പറഞ്ഞു സൂരജ് കാറില്‍ കയറി ...

ഞാന്‍ ബെഡ് റൂമിലെ ജനല്‍ പാളികള്‍ തുറന്നു .. പുറത്തു നിന്നും തണുത്ത കാറ്റ് അകത്തേക്ക് വീശുന്നുണ്ടായിരുന്നു ,അതെന്റെ മുഘത് തലോടി കൊണ്ടിരുന്നു " നിന്നെ ഈ സാരീ ഉടുത്തു കാണാന്‍ എന്ത് നല്ലതാ ഭദ്ര നിന്റെ ഫോട്ടോസ് അടുത്ത ആഴ്ചയില്‍ തന്നെ ഞാന്‍ വീടിലേക്ക്‌ അയക്കുന്നുണ്ട് .. 20 )o തീയതി വരെ എനിക്ക് കാത്തിരിക്കാന്‍ പോലും കഴിയുന്നില്ല .. ഹോനേ മൂണിന് പോകാനുള്ള പല കാര്യങ്ങളും റെഡി ആക്കി .. തിരിക വന്നതിനു ശേഷം എല്ലാവര്ക്കും പാര്‍ട്ടി .....ഹേ സുന്ദരികുട്ടി ഈ വീട് ഞാനൊരു സ്വര്‍ഗമാക്കും ..എനിക്ക് എന്നെന്നേക്കും നിന്റെ ഈ കൈകള്‍ പിടിച്ചുകൊണ്ടിരിക്കണം " എന്റെ കൈകളില്‍ ഒരു മരവിച്ച കര സ്പര്‍ശം അപ്പോള്‍ ഞാനറിഞ്ഞു ..പക്ഷെ എന്റെ ഹ്രദയത്തിന്റെ അടിത്തട്ടില്‍ അപ്പോളും ഒരു ചെറു ചൂട് തട്ടി നില്‍ക്കുന്നുണ്ടായിരുന്നു .. ഒരു ശബ്ദമായി , ഒരു ചെറു സ്പര്‍ഷനമായി എന്റെ ആത്മാവായി ഒരു ചെറു ചുടായി ... എന്റെ സിരകളില്‍ നിറഞ്ഞ ആ ചൂടിനു പക്ഷെ...... ഒരു മുഖം മാത്രം ഇല്ലായിരുന്നു .....ഒരു മായയായ്

അവിടെ നിന്ന്നും വളരെ ദുരെ നിതിന്‍ ഉണര്‍ന്നപ്പോള്‍ വെറും ഒരു ഷോള്‍ മാത്രമാണ് കണ്ടത് .. നഷ്ടപെട്ട അവന്റെ ആ സ്നേഹത്തെ അവന്‍ മനസിലാക്കി ..അവന്റെ മാത്രം സ്നേഹം ...പക്ഷെ ആ ആത്മാവ് അവനു നഷ്ടപെട്ടിരുന്നു

No comments:

Post a Comment