Showing posts with label un. Show all posts
Showing posts with label un. Show all posts

Friday, March 12, 2010

സച്ചിന്‍ ഐക്യരാഷ്ട്രസഭാ അമ്പാസിഡര്‍




Posted on: 12 Mar 2010


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ ഗുഡ് വില്‍ അമ്പാസിഡറായി തെരഞ്ഞെടുത്തു.

അന്താരാഷ്ട്ര ഏകദിനത്തില്‍ പതിനായിരം റണ്‍സെടുത്ത ആദ്യകളിക്കാരനായ സച്ചിന് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. ക്രിക്കറ്റ് ഭൂമി മുഴുവന്‍ ആസ്വദിക്കുന്നു, അതിനാല്‍ ഭൂമിയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സച്ചിന് ഇതിനോട് പ്രതികരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2010 ജൈവവൈവിധ്യവര്‍ഷമായി ആചരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള ജൈവവൈവിധ്യത്തിന്റെ പ്രചാരണത്തിനായി സച്ചിന്റെ സാന്നിധ്യം സഹായകമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അച്ചിം സ്റ്റെയ്‌നര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്