ആറു പതിറ്റാണ്ടുകാലത്തെ സംഗീതസാന്നിധ്യം, ലതാ മങ്കേഷ്‌ക്കറിന് 80 തികയുന്നു
ഭാരതത്തിലെ ഏറ്റവും സമുന്നതമായ സിവിലിയന്‍ ബഹുമതി ''ഭാരത രത്‌നം'' ലതാമങ്കേഷ്‌കറിന് നല്‍കി ദേശം ആ അനുഗൃഹീത കലാകാരിയെ ആദരിച്ചു കഴിഞ്ഞു. ബഹുമതികള്‍ക്ക് അതീതമാണ് ഗായിക ദേശത്തിനും സംഗീതത്തിനും നല്‍കിയ സേവനം. ബഹുമതികള്‍ സ്വയം ലതയെ തേടിയെത്തി ധന്യത പ്രാപിക്കുകയായിരുന്നു എന്നു പറയാം. ആരാധകരായ സംഗീത പ്രേമികള്‍ നല്‍കുന്ന സ്‌നേഹവും ആദരവുമാണ്ലതാമങ്കേഷ്‌കര്‍ക്കുള്ള ഏറ്റവും വലിയ ബഹുമതി. എണ്‍പതിന്റ നിറവില്‍ ''ഇന്ത്യന്‍സിനിമയുടെ വാനമ്പാടി''ക്ക് സര്‍വ്വശക്തനായ ഈശ്വരന്റെ എല്ലാ അനുഗ്രഹാശിസ്സുകളുംനേരാം. ഓരോ ഭാരതീയന്റേയും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടേയും പ്രാര്‍ത്ഥനഗായികയ്ക്കു വേണ്ടി.
KADAPAD MATHRUBHUMI